
അധ്യാപക ക്ഷാമം: വിദ്യാഭ്യാസ മന്ത്രാലയം പ്രതിസന്ധിയിലേക്ക്
മടങ്ങി വരുന്ന അധ്യാപകര്‍ സ്വന്തം നിലയില്‍ 14 ദിവസം ഹോട്ടലില്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം.

മടങ്ങി വരുന്ന അധ്യാപകര്‍ സ്വന്തം നിലയില്‍ 14 ദിവസം ഹോട്ടലില്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം.

ചെറുത്തു നിന്ന നാമമാത്രമായ കുവൈറ്റ് പട്ടാളത്തെയും പോലീസുകാരെയും നിഷ്‌കരണം വകവരുത്തിയ ഇറാക്കി പട്ടാളം കുവൈറ്റ് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, വീട്ടില്‍ കൊള്ളയടിക്കുകയും, വിലപ്പെട്ടതെല്ലാം ഇറാക്കിലേക്ക് കടത്തുകയും ചെയ്തു കൊണ്ടിരുന്നു.

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് യുഎസ് പ്രസിഡന്റിന്റെ ‘ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍’ ബഹുമതി. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.

സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലുള്ള കറന്‍സി വിനിമയം നിരോധിച്ചു. ഡിജിറ്റല്‍ പണമിടപാടുകൾക്ക് മാത്രമേ അംഗീകാരമുണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കി . സൗദി ശൂറാ കൗണ്‍സിലാണ് നിരോധത്തിന് അംഗീകാരം നല്‍കിയത്. നികുതി വെട്ടിപ്പും അനിയന്ത്രിത പണമിടപാടുകളും തടയുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി വാണിജ്യ കേന്ദ്രങ്ങളിൽ കർശന പരിശോധന. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു മന്ത്രി സഭ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലാണു രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും മുഖാവരണവും കയ്യുറകളും ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സംഘം നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നിര്‍ണയിക്കുന്ന രീതിക്കാണ് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ സൗദിയില്‍ ദീര്‍ഘകാലമായി ഉയര്‍ന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍ അംഗീകരാം നല്‍കിയത്.

വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. കോവിഡ് രോഗിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി.

വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്. യു.എ.ഇ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തിച്ചതിനാല്‍ ജനജീവിതം പഴയരീതിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും കോവിഡിനെ പിടിച്ചുകെട്ടാന്‍ പുത്തന്‍ രീതികള്‍ അവംലംബിക്കുകയാണ്.

യു.എ.ഇയും ഇസ്രായേലും തമ്മില്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ ഉള്ളടക്കം പുറത്ത് വന്നു. ‘അബ്രഹാം ഉടമ്പടി’ എന്നു പേരിട്ട കരാറില്‍ പശ്ചിമേഷ്യയുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നു പറയുന്നു.തീവ്രവാദത്തിനെതിരെ പോരാടുന്നതിനായി പശ്ചിമേഷ്യക്കായി പ്രത്യേക നയം രൂപവത്കരിക്കും. ഇക്കാര്യത്തില്‍ യു.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. തീവ്രവാദത്തിനും പൊതുശത്രുക്കള്ക്കുമെതിരെ പ്രതിരോധിക്കുന്നതിന് സഹകരിക്കും.

ബഹ്‌റൈനും യു.എ.ഇയും ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് കരാര്‍ ഒപ്പിട്ടതോടെ തുടക്കം കുറിക്കുന്നത് പുതിയൊരു ചരിത്രത്തിന്. പുതിയൊരു മധ്യ പൂര്‍വേഷ്യയുടെ ഉദയമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചരിത്ര നിമിഷത്തെ വിശേഷിപ്പിച്ചത്. ഭിന്നതയുടെയും സംഘര്‍ഷങ്ങളുടെയും ദശാബ്ദങ്ങള്‍ക്കുശേഷം പുതിയൊരു ഉദയമുണ്ടായിരിക്കുന്നുവെന്ന് വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ട്രംപ് പറഞ്ഞു.

ദുബൈ : ഇമാറാത്തിലെ ഉന്നത-ഉദ്യോഗസ്ഥരുടെ സ്നേഹവായ്പും, വിശ്വാസവും,പിടിച്ചുപറ്റിയ മലയാളി ജീവനക്കാരന് സമുചിത യാത്രയാപ്പ് ലഭിച്ചു .ദുബൈ താമസ-കുടിയേറ്റ വകുപ്പിൽ നിന്ന് നീണ്ട 25 വർഷത്തെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പള്ളിമുക്ക് സ്വദേശി

യു.എ.ഇയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും വില്ലകളിലും ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കും. യു.എ.ഇ കാബിനറ്റ് തീരുമാന പ്രകാരമാണ് സിവില്‍ ഡിഫന്‍സിന്റെ ഇലക്ട്രോണിക് ലിങ്കേജ് നിരീക്ഷണ സംവിധാനം ഉറപ്പാക്കുന്ന ഫയര്‍ ഡിറ്റക്ടര്‍ എല്ലാ പാര്‍പ്പിടങ്ങളിലും സ്ഥാപിക്കണമെന്നത് കര്‍ശനമാക്കുന്നത്.

ഐപിഎല്‍ പോരാട്ടത്തിനു വേദിയാകുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സന്ദര്‍ശിച്ചു. മത്സര ഒരുക്കങ്ങളുടെ ഭാഗമായി റോയല്‍ സ്യൂട്ട്, കമന്ററി ബോക്‌സ്, വി.ഐ.പി ബോക്‌സുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ മോടിയാക്കിയിരുന്നു.

യു. എ. ഇ യിൽ സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ പിന്‍വലിച്ചു. നിലനിന്നിരുന്ന മാനദണ്ഡ പ്രകാരം പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും ഉണ്ടെങ്കില്‍ സന്ദര്‍ശക വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം.

യു.എ.ഇയിൽ 3 വർഷത്തെ സ്കൂൾ കലണ്ടറിന് യു.എ.ഇ ഉപപ്രധാനമന്ത്രിയുമായ ഷ്ട്രപതി കാര്യ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അംഗീകാരം നൽകി. ഓഗസ്റ്റ് 30ന് ആരംഭിച്ച ഈ വർഷത്തെ വിദ്യാഭ്യാസ വർഷം ഉൾപ്പെടെയുള്ള കലണ്ടറാണിത്. ഇതനുസരിച്ച് 2021–2022 വർഷത്തെ അധ്യയനം ഓഗസ്റ്റ് 29നും 2022–2023 വർഷത്തേത് ഓഗസ്റ്റ് 28നും ആരംഭിക്കും.

കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനായി പ്രഖ്യാപിച്ച അഞ്ചാം ഘട്ട നടപടികള്‍ നീട്ടിവച്ചു.അഞ്ചു ഘട്ടങ്ങളിലായി പ്രഖ്യാപിച്ച നിയന്ത്രങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് പുതിയ തീരുമാനം. കുവൈത്തില്‍ വീണ്ടും പ്രതിദിന രോഗനിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് അഞ്ചാം ഘട്ടം തല്‍ക്കാലം തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്.

യു.എ.ഇ യില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം വിജയകരമായി മുന്നോട്ടു പോകുന്നതിനെ തുടര്‍ന്നാണ് മാറ്റം.

ഡി.പി വേള്‍ഡും (ദുബായ്പോർട്ട് ) ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളിയായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കുന്നതിന് ഡിപി വേള്‍ഡിന്റെ

വിദേശത്തു നിന്ന് അബുദാബി വിസയിൽ ദുബായ് -ഷാർജ എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് സർക്കാർ വക സൗജന്യ ക്വാറൻറീൻ. അബുദാബി വിസയിലെത്തുന്നവർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് സർക്കാർ തന്നെ സൗജന്യ സേവനം ഒരുക്കിയത്. അൽ റസീൻ ക്വാറൻറീൻ കോംപ്ലക്‌സാണ് ഏറ്റവുമധികം ആളുകളെ പാർപ്പിക്കാവുന്ന കേന്ദ്രം. കുടുംബങ്ങൾക്ക് നാലു ദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാം.

സുഡാനിൽ ശക്തമായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാൻ അജ്‌മാൻ ഭരണാധികാരി ഉത്തരവിട്ടു . കുടുംബങ്ങളുടെ ദുരിതം പരിഹരിക്കുന്നതിന് അടിയന്തര സഹായം വിതരണം ചെയ്യാനും ആവശ്യമായ എല്ലാ വിഭവങ്ങളും ഉപകരണങ്ങളും നൽകാനും സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി നിർദ്ദേശിച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധികളെ മറികടന്നു ഖലീഫ തുറമുഖത്തിന്റെ വികസന ജോലികൾ അവസാനഘട്ടത്തിലെന്ന് അബുദാബി തുറമുഖ അതോറിറ്റി. ഖലീഫ പോർട്ട് ലോജിസ്റ്റിക്‌സ് പരിധിയിൽ 200 മീറ്റർ കപ്പൽ തുറയും 1,75,000 ചതുരശ്ര മീറ്റർ നിർമാണവും 2021 ആദ്യ പാദത്തിൽ പൂർത്തിയാകും. 80% ജോലികൾ പൂർത്തിയായിട്ടുണ്ട്.

ഒമാനില്‍ കോവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ചു നവംബര്‍ ഒന്നുമുതൽ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്ലാസുകളിലും സ്‌കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് കര്‍ശന ആരോഗ്യ പ്രോട്ടോക്കോളിന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 32 രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരുമെന്ന് കുവൈത്ത്. കോവിഡിനെ തുടര്‍ന്ന് കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കണോ കൂടുതല്‍ രാജ്യങ്ങളെ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കണമോ എന്ന കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും.

ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് ശേഷിയുടെ 50 ശതമാനം പേരെ മാത്രമാണ് ബസില്‍ പ്രവേശിപ്പിക്കുക.

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റിന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാന്‍. തങ്ങളുടെ പരമാധികാരത്തിന്റെ ഭാഗമായി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാനുള്ള ബഹ്‌റൈന്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഒമാന്‍ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സന്ദര്‍ശരെയും വിനോദ സഞ്ചാരികളെയും അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ച്ചകളുള്ള നാടാണ് യു.എ.ഇ. അത്തരത്തില്‍ അത്യപൂര്‍വമായ ചിത്രശലഭ കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍നൂര്‍ ദ്വീപിലെ ശലഭവീട്. മനോഹരമായ പ്രകൃതി കാഴ്ചകളോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രശലഭങ്ങളുടെ ജീവിതചക്രം കാണാനും പഠിക്കാനുമുള്ള അവസരം ഇവിടെയൊരുക്കിയിരിക്കുന്നു. പ്യൂപ്പകള്‍ ചിത്രശലഭങ്ങളായി രൂപാന്തരപ്പെടുന്ന വിസ്മയക്കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം കവരാന്‍ പാകത്തിലുള്ളതാണ്.

യു.എ.ഇ ക്ക് പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിലേര്‍പ്പെടാനൊരുങ്ങി ബഹ്‌റൈന്‍. യു.എ.ഇക്ക് ശേഷം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. ഇരു രാജ്യങ്ങളുടെയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

കുവൈത്തില്‍ യാത്രാരേഖകള്‍ ഇല്ലാത്ത പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസ്സി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് രജിട്രേഷന്‍ സംവിധാനമൊരുക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി. പാസ്‌പോര്‍ട്ടോ, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവരാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. രജിസ്‌ട്രേഷന്‍ ഫോം എംബസ്സി കോണ്‍സുലാര്‍ ഹാളിലും, പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളിലും ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.

അജ്മാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. പരിശോധന ക്യാമ്പയിന്റെ ഭാഗമായി നഗരസഭാധികൃതര്‍ 6,348 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.225 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.

യു.എ.ഇ യിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുകയും തിരിച്ചു വിളിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ സ്കൂളിനകത്തേക്കു പ്രവേശിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നടപടി കർശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികൾ സ്കൂളിന് പുറത്ത് എത്തും വരെ അകലം പാലിച്ചു നിൽക്കണം. സ്വന്തം വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്നവർ അടുത്ത പ്രദേശത്തുള്ള കുട്ടികളെയും രക്ഷിതാക്കളെയും ഒരേ വാഹനത്തിൽ കൊണ്ടുവരുന്നതിനും വിലക്കുണ്ട് .

യുഎഇയില്‍ വെള്ളിയാഴ്ച 931 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 77,842 ആയി. രാജ്യത്ത് 517 പേര്‍ കൂടി രോഗമുക്തി നേടി.

‘ആത്മനിര്‍ഭര്‍ ഭാരത്’ പ്രത്യേക പരിപാടികളുടെ ഉദ്ഘാടനം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ‘അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എപിഇഡിഎ)യുടെ സഹകരണത്തോടെ ‘പ്രതിസന്ധി ഘട്ടത്തിലെ പ്രത്യേക പങ്കാളിത്തവും അതിനപ്പുറവും’ എന്ന വിഷയത്തില്‍ വെര്‍ച്വല്‍ യോഗവും ചേര്‍ന്നു.