കോവിഡ് കേസുകള്‍ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കാനൊരുങ്ങി ഗള്‍ഫ് രാഷ്ട്രങ്ങള്‍

uae gulf

ശരത്ത് പെരുമ്പളം

ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസം മേഖലകള്‍ അതിന്റെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് വരികയാണ് . രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയും സമാധാനവും ആരോഗ്യ പരിപാലനവും ഒരുപോലെ കാത്തു സൂക്ഷിക്കാന്‍ നിരവധി പദ്ധതികളാണ് അറബ് മേഖല കൈക്കൊള്ളുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. എന്നാല്‍ ചെറിയ ആശങ്ക ചില രാജ്യങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്.

വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്. യു.എ.ഇ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തിച്ചതിനാല്‍ ജനജീവിതം പഴയരീതിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും കോവിഡിനെ പിടിച്ചുകെട്ടാന്‍ പുത്തന്‍ രീതികള്‍ അവംലംബിക്കുകയാണ്.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. കോവിഡിനെ അതിജീവിച്ച്‌ അതിവേഗം മുന്നോട്ട് പോവുകയാണ് യു.എ.ഇ, സൗദി അടക്കമുള്ള രാജ്യങ്ങള്‍. ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്.

യുഎഇയില്‍ 786 പേര്‍ക്ക് കൂടി കോവിഡ്; 661 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ 786 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 661 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച്‌ 24 മണിക്കൂറനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥീരീകരിച്ചവരുടെ ആകെ എണ്ണം 82,568 ആയി. 72,117 പേരാണ് ആകെ രോഗമുക്തരായിട്ടുള്ളത്. 402 ആണ് രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. നിലവില്‍ 10,049 പേര്‍ ചികിത്സയിലാണ്.

സൗദിയില്‍ ഇന്ന് രോഗമുക്തി നേടിയത് 1203 പേര്‍; പുതിയ കേസുകള്‍ 593

Also read:  ഒമാനില്‍ ട്രാന്‍സിസ്റ്റ് യാത്രക്കാരില്‍ നിന്നും 3 റിയാല്‍ ഫീസായി ഈടാക്കും

സൗദിയില്‍ ഇന്ന് പുതിയ കോവിഡ് വാഹകര്‍ 593 പേര്‍ 1203, പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.76 ശതമാനമായി ഉയര്‍ന്നു. അതേസമയം, 30 കോവിഡ് മരണവും 55 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ജിദ്ദയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ പതിനേഴ്‌ വരെ രാജ്യത്ത് ഇതുവരെ ആകെ 59,17,184 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 49,035 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ഒമാനില്‍ 557 പേര്‍ക്ക്​ കൂടി കോവിഡ്​; 285 പേര്‍ രോഗമുക്​തരായി

Also read:  സൗഹൃദ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കയ്‌റോയിലെത്തി

ഒമാനില്‍ 557 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു . ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 91753 ആയി ഉയര്‍ന്നു . ഇന്ന് 285 പേര്‍ കൂടി രോഗമുക്​തരായി. ഇതോടെ ആകെ 84648 പേര്‍ക്കാണ്​ കോവിഡ് രോഗം ഭേദമായത്​. 13 പേര്‍ കൂടി മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 818 ആയി ഉയര്‍ന്നു. 73 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 506 പേരാണ്​ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത് ​. ഇതില്‍ 180 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത് ​.

Also read:  ക്രൂഡ് ഓയില്‍ തീർന്നാലും യുഎഇക്ക് പേടിക്കാനില്ല: ദീർഘവീക്ഷണമുള്ള ഭരണം; ഫലങ്ങള്‍ കണ്ടുതുടങ്ങി

കുവൈത്തില്‍ 825 പേര്‍ക്ക്​ കൂടി കോവിഡ്​ 

കുവൈത്തില്‍ 825 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 97824 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​​​ച 724 പേര്‍ ഉള്‍പ്പെടെ 87,911 പേര്‍ രോഗമുക്​തി നേടി. നാലുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 575 ആയി. ബാക്കി 9338 പേരാണ്​ ചികിത്സയിലുള്ളത്​. 94 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5968 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%