English മലയാളം

Blog

ദുബൈ : ഇമാറാത്തിലെ ഉന്നത-ഉദ്യോഗസ്ഥരുടെ സ്നേഹവായ്പും, വിശ്വാസവും,പിടിച്ചുപറ്റിയ മലയാളി ജീവനക്കാരന് സമുചിത   യാത്രയാപ്പ് ലഭിച്ചു .ദുബൈ താമസ-കുടിയേറ്റ വകുപ്പിൽ നിന്ന് നീണ്ട  25 വർഷത്തെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പള്ളിമുക്ക് സ്വദേശി -ബദ് രിയ മൻസ്സിൽ   ഷാനവാസിനാണ് ഉന്നത മേധാവികളുടെ സാന്നിധ്യത്തിൽ  യാത്രയയപ്പ് ലഭിച്ചത്.
ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ഹിസ് എക്‌സലൻസി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറിയുടെ ഓഫീസിലായിരുന്നു. ഈ മലയാളി  ജോലി ചെയ്തു വന്നിരുന്നത്.രണ്ടര പതിറ്റാണ്ടിന്റെ ആത്മാർത്ഥമായ  സേവന മികവിനെ മാനിച്ചുകൊണ്ട് ഇദ്ദേഹത്തെ  ദുബൈ താമസ-കുടിയേറ്റ  വകുപ്പ് കഴിഞ്ഞ ദിവസം  അംഗീകാര പത്രം നൽകി ആദരിച്ചു. മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറിയിൽ നിന്നാണ്  ഷാനവാസ്‌ അംഗീകാരം ഏറ്റുവാങ്ങിയത്.
1995 ജൂൺ 5 തിയതി ഭാര്യ സഹോദരനായ  നെജീബ് മുഖനെയാണ്  ദുബൈ താമസ -കുടിയേറ്റ വകുപ്പിൽ ജോലി ലഭിക്കുന്നത്. ആദ്യത്തെ  ഒരു വർഷം  ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലായിരുന്നു സേവനം ചെയ്തത് . തുടർന്ന്  24 വർഷം വകുപ്പിന്റെ  ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ   ജോലി ചെയ്യാൻ അവസരം ലഭിച്ചു. ആത്മാർത്ഥയും  സത്യസന്ധതയും ജോലിയിൽ ഉടനീളം പുലർത്തിയ ഷാനവാസ്‌ വകുപ്പിലെ  സ്വദേശികൾക്കും വിദേശികളും ഏറെ സ്വീകാര്യനായിരുന്നു.ജാവസാത്തിലെ ചീഫ് മേധാവിയായിരുന്ന    ബ്രിഗോ:
സയ്യിദ് ബിൻ ബിലൈലയുടെ അടുക്കൽ 11 വർഷവും,  ഇപ്പോഴത്തെ വകുപ്പ് തലവൻ മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽമറിയുടെ ഓഫീസിൽ 13 വർഷവുമാണ് ഈ മലയാളി ജീവനക്കാരൻ സേവനം  ചെയ്തത്. ഈ  കാലയളവിൽ ഓഫീസിലെത്തുന്ന   ഒട്ടനവധി  നയതന്ത്ര പ്രതിനിധികളെ ഇമാറാത്തി  ആദിത്യ മര്യാദകൾ കൊണ്ട് സ്വീകരിച്ചുരുത്താനും,  അവർക്ക് വിരുന്ന്ഒരുക്കാനും ഷാനവാസിന് അവസരം ലഭിച്ചു.
വകുപ്പിലെ 25 വർഷത്തെ അധ്വാനം കൊണ്ട് തന്റെ മാതാപിതാക്കൾ അടങ്ങുന്ന കുടുംബത്തെ അല്ലല്ലിതെ പോറ്റാൻ സാധിച്ചുവെന്ന്  ഷാനവാസ്‌ പറയുന്നു.ദുബൈ താമസ-കുടിയേറ്റ വകുപ്പിലെ ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ ഈസാ കാമാലി, സെക്രട്ടറി ഇസ്മായിൽ കമീസ് തുടങ്ങിയവരുടെ കൈതാങ്ങുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തതാണ്.  ഇപ്പോഴത്തെ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറിയ്ക്ക് ഇന്ത്യക്കാരോട്,  പ്രത്യേകിച്ച് മലയാളികളോട് ഏറെ താല്പര്യവും ഇഷ്ടമാണെന്ന് ഷാനവാസ്‌ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം ഏറെ സ്നേഹത്തോടെയാണ് തന്നെ  നോക്കി കണ്ടത്. മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മാറിയോട് തനിക്ക് ഏറെ കടപ്പാടും നന്ദിയുമുണ്ടെന്ന് ഷാനവാസ്‌ പറഞ്ഞു
എണ്ണപ്പെട്ട  സമ്പാദ്യങ്ങൾ ഒന്നും പറയാൻ  കഴിഞ്ഞില്ലെങ്കിൽ,  തന്റെ സേവനത്തിൽ  ഒരു കളങ്കവും ഏൽപ്പിക്കാതെ   സത്യസന്ധതയോടെ ജോലിയിൽ നിന്ന്  പടിയിറങ്ങാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ടെന്ന് ഈ മലയാളി വെളിപ്പെടുത്തുന്നു .ചില ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ്  ജോലി അവസാനിപ്പിക്കുന്നത്. ശിഷ്ടാകാലം കുടുംബത്തിനൊപ്പം കഴിയാനാണ് ഈ പ്രവാസി ആഗ്രഹിക്കുന്നത്. ജീവിതത്തിൽ മധുരമായ പല ഓർമ്മകളും പങ്കുവെക്കാനുണ്ടങ്കിലും
 മൂത്തമകൻ സൽമാന്റെ ആകസ്മിക മരണം   ഇദ്ദേഹത്തെ ഇന്നും സങ്കടപ്പെടുത്തുന്നുണ്ട് .ജുനൈദയാണ് ഭാര്യ. സൽമിയ, ഹംദാൻ, ഇർഫാൻ എന്നിവരാണ് മറ്റുമക്കൾ.ഷാനവാസ്‌ വെള്ളിയാഴ്ച നാട്ടിലേക്ക്  തിരിക്കും.
Also read:  വിക്‌ടേഴ്‌സ് ചാനൽ ജിയോയിലും എയർടെല്ലിലും