English മലയാളം

Blog

oMan education

 

ഒമാനില്‍ കോവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ചു നവംബര്‍ ഒന്നുമുതൽ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്ലാസുകളിലും സ്‌കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് കര്‍ശന ആരോഗ്യ പ്രോട്ടോക്കോളിന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കി.

Also read:  ഒമാനിൽ രാജ്യവ്യാപകമായി കോവിഡ്-19 സർവ്വേ

താപനില പരിശോധിക്കല്‍, രോഗാണുമുക്തമാക്കല്‍, മുഖാവരണം ധരിക്കല്‍, ക്ലാസുകളില്‍ ഒന്നര മീറ്റര്‍ സാമൂഹിക അകലം ഉറപ്പാക്കല്‍ എന്നീ പ്രതിരോധ നടപടികള്‍ പ്രാവര്‍ത്തികമാക്കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച്‌ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ മുഖാവരണം ധരിക്കേണ്ടതില്ല. വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ചായിരിക്കും ക്ലാസുകള്‍ പ്രവര്‍ത്തിക്കുക.