English മലയാളം

Blog

abudhabi

 

വിദേശത്തു നിന്ന്​ അബുദാബി വിസയിൽ ദുബായ് -ഷാർജ എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് സർക്കാർ വക സൗജന്യ ക്വാറന്റീൻ. അബുദാബി വിസയിലെത്തുന്നവർക്ക് 14 ദിവസത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ്​ സർക്കാർ തന്നെ സൗജന്യ സേവനം ഒരുക്കിയത്​. അൽ റസീൻ ക്വാറൻറീൻ കോംപ്ലക്‌സാണ് ഏറ്റവുമധികം ആളുകളെ പാർപ്പിക്കാവുന്ന കേന്ദ്രം. കുടുംബങ്ങൾക്ക് നാലു ദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാം.

Also read:  അബുദാബിയില്‍ റാപ്പിഡ് കോവിഡ്-19 ലേസര്‍ ടെസ്റ്റ് മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രം

വിവിധ രാജ്യങ്ങളിൽനിന്ന് അവധി കഴിഞ്ഞ്​ റെസിഡൻഷ്യൽ വിസയിലും സന്ദർശക വിസയിലുമെത്തുന്നവരെയാണ്​ ഇവിടേക്ക്​ മാറ്റുന്നത്​. ദിവസവും മൂന്നുനേരം ഭക്ഷണം, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി ലഭ്യമാണ്. ദുബൈ എമിറേറ്റിൽ എത്തുന്നവർക്ക്​ ഒരു ദിവസം മാത്രം ക്വാറന്റീനിൽ കഴിഞ്ഞാൽ മതി. പരിശോധനഫലം നെഗറ്റീവായാൽ അടുത്ത ദിവസം മുതൽ പുറത്തിറങ്ങാൻ അനുവാദമുണ്ട്.