English മലയാളം

Blog

uae bahrain israel

 

ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്​ ക​രാ​ര്‍ ഒ​പ്പി​ട്ട​തോ​ടെ തു​ട​ക്കം കു​റി​ക്കു​ന്ന​ത്​ പു​​തി​യൊ​രു ച​രി​ത്ര​ത്തി​ന്. പു​തി​യൊ​രു മ​ധ്യ പൂ​ര്‍​വേ​ഷ്യ​യു​ടെ ഉ​ദ​യ​മെ​ന്നാ​ണ്​ അ​മേ​രി​ക്ക​ന്‍ ​പ്ര​സി​ഡ​ന്റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ ച​രി​ത്ര നി​മി​ഷ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. ഭി​ന്ന​ത​യു​ടെ​യും സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ​യും ദ​ശാ​ബ്​​ദ​ങ്ങ​ള്‍​ക്കു​ശേ​ഷം പു​തി​യൊ​രു ഉ​ദ​യ​മു​ണ്ടാ​യി​രി​ക്കു​ന്നു​വെ​ന്ന്​ വൈ​റ്റ്​ ഹൗ​സി​ലെ സൗ​ത്ത്​ ലോ​ണി​ല്‍ ന​ട​ന്ന ഒ​പ്പു​വെ​ക്ക​ല്‍ ച​ട​ങ്ങി​ല്‍ ട്രം​പ്​ പ​റ​ഞ്ഞു.

Also read:  ചെറുകിട മേഖലയ്ക്ക് 150 കോടിയുടെ ഉത്തേജക പദ്ധതിയുമായി ദുബായ്

എ​ല്ലാ വി​ശ്വാ​സ​ങ്ങ​ളി​ലും​പെ​ട്ട മ​നു​ഷ്യ​ര്‍​ക്ക്​ സ​മാ​ധാ​ന​ത്തോ​ടെ​യും അ​ഭി​വൃ​ദ്ധി​യോ​ടെ​യും ക​ഴി​യാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്​ മൂ​ന്നു​ രാ​ജ്യ​ങ്ങ​ളു​ടെ​യും നേ​താ​ക്ക​ളു​ടെ ധീ​ര​മാ​യ ചു​വ​ടു​വെ​പ്പാ​ണ്. പ​ര​സ്​​പ​രം എം​ബ​സി​ക​ള്‍ സ്ഥാ​പി​ക്കു​ക​യും അം​ബാ​സ​ഡ​ര്‍​മാ​രെ നി​യ​മി​ക്കു​ക​യും വ്യാ​പാ​രം, സു​ര​ക്ഷ, വി​നോ​ദ സ​ഞ്ചാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​രി​ക്കു​ക​യു​മാ​ണ്​ ക​രാ​റി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​ത്.

Also read:  ശിവശങ്കര്‍ പ്രതിയായില്ലെങ്കില്‍ സാക്ഷി

സെ​പ്​​റ്റം​ബ​ര്‍ 11നാ​ണ്​ ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും ത​മ്മി​ല്‍ പൂ​ര്‍​ണ ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്, ബ​ഹ്​​റൈ​ന്‍ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ന്‍ ഇൗ​സ ആ​ല്‍ ഖ​ലീ​ഫ, ഇ​സ്രാ​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ന്‍ നെ​ത​ന്യാ​ഹു എ​ന്നി​വ​ര്‍ ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ്​ ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഇ​സ്രാ​യേ​ലും യു.​എ.​ഇ​യും ത​മ്മി​ല്‍ ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​ഖ്യാ​പ​നം ആ​ഗ​സ്​​റ്റ്​ 13നാ​ണു​ണ്ടാ​യ​ത്. ഇ​സ്രാ​യേ​ലു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന നാ​ലാ​മ​ത്തെ അ​റ​ബ്​ രാ​ജ്യ​മാ​ണ്​ ബ​ഹ്​​റൈ​ന്‍. ഈ​ജി​പ്​​തും ജോ​ര്‍​ഡ​നും നേ​ര​ത്തേ​ത​ന്നെ ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നു.