
യു.എ.ഇക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധത്തിന് ധാരണ; ചരിത്രമുന്നേറ്റമെന്ന് ട്രംപ്
യു.എ.ഇ ക്ക് പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിലേര്‍പ്പെടാനൊരുങ്ങി ബഹ്‌റൈന്‍. യു.എ.ഇക്ക് ശേഷം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. ഇരു രാജ്യങ്ങളുടെയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.