Web Desk
സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന ‘കിങ് ഫഹദ് കോസ് വേ’ പാത ഈ മാസം 27 ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 7-നായിരുന്നു പാത അടച്ചിട്ടത്. കോവിഡ് പശ്ചാത്തലത്തില്‍ വാഹനങ്ങൾക്ക് കർശന നിയന്ത്രണമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
പ്രതിവര്‍ഷം 1.1 കോടി വിനോദസഞ്ചാരികളാണ് ഈ പാലം വഴി ബഹ്റൈനില്‍ എത്തുന്നത്. ഇതില്‍ 90 ലക്ഷം പേരും സൗദി സ്വദേശികളാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് കോസ് വേ അടച്ചിട്ട വേളയില്‍ പാലത്തിന്‍റെ നവീകരണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. സൗദി ഭാഗത്തെ പഴയ ഗേറ്റുകൾ നീക്കി പുതിയതു സ്ഥാപിച്ചു. ഫീസ് ഈടാക്കാൻ ഇരുഭാഗത്തെയും ഗേറ്റുകളിൽ ഇലക്ട്രോണിക് സംവിധാനം ഒരുക്കിയതിനാല്‍ സമയനഷ്ടമില്ലാതെ വാഹനങ്ങൾക്കു കടന്നുപോകാനാകും.