Web Desk
ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി വ്യഴാഴ്ച മരിച്ചു, രണ്ട് സ്വദേശികളും, 64 വയസുള്ള പ്രവാസിയുമാണ് മരിച്ചത്. 408 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 216 പേര്‍ പ്രവാസികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52 ഉം, രോഗം സ്ഥിരീകരിച്ചവര്‍ 19961 ഉം ആയി. 319 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം 14185 ആയി ഉയര്‍ന്നു.
അതേസമയംനാട്ടിലേക്കു തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സര്‍ക്കാറിന്റെ നിര്‍ദേശം സൃഷ്ടിച്ച ആഘാതത്തിലാണ് പ്രവാസികള്‍. വിദേശങ്ങളില്‍ ടെസ്റ്റിന് മതിയായ സൗകര്യമില്ലാതിരിക്കെ ഏര്‍പ്പെടുത്തിയ നിബന്ധന പ്രവാസികളുടെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. കേരള സര്‍ക്കാര്‍ മൂന്നു തരത്തിലുള്ള ടെസ്റ്റുകളാണ് നിര്‍ദേശിച്ചത്. ആര്.ടി പി.സി.ആര്, ട്രൂനെറ്റ് കോവിഡ്, ആന്റിബോഡി
ടെസ്റ്റ് എന്നിവയില്‍ ഒന്ന് നടത്തി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുന്നവര്‍ക്കാണ് നാട്ടിലേക്കു പോകാന്‍ അനുമതിയുള്ളത്.