Web Desk
ബഹ്‌റൈനിൽ പുതുതായി 434 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 273 പേർ പ്രവാസികളാണ്.158 പേർക്ക് സമ്പർക്കത്തിലൂടെയും, മൂന്നു പേർക്ക് യാത്രയ്ക്കിടെയുമാണ് വൈറസ് ബാധിതരായത് .24 മണിക്കൂറിനുള്ളിൽ 7379 സാമ്പിളുകൾ പരിശോധിച്ചിരുന്നു.629 പേർക്ക് രോഗമുക്തി ലഭിച്ചു. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറായിരം കവിഞ്ഞു.
നിലവിൽ 5282 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. ഇവരിൽ 32 പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.