Web Desk
ബഹറിൻ കേരളീയ സമാജം ചാർട്ടർ ചെയ്ത രണ്ടാംഘട്ട വിമാന സർവ്വീസുകളിൽ ആദ്യ വിമാനങ്ങൾ ഇന്ന് ബഹറിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടും.തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള വിമാനങ്ങളാണ് ഇന്ന് പുറപ്പെടുക. യാത്രികരിൽ അധികവും ഗർഭിണികളും വിസിറ്റിങ്ങ് വിസയിൽ വന്നവരും ജോലി നഷ്ടപ്പെട്ട മലയാളി പ്രവാസികളുമാണ്, വന്ദേ ഭാരത് മിഷനിലെ പരിമിതമായ വിമാനങ്ങളിൽ എംബസിയിൽ യാത്രക്ക് വേണ്ടി രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും നാട്ടിലെത്തിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരും, ഈ സാഹചര്യത്തിലാണ് നോർക്കയുടെ ബഹറിൻ സെൻ്റർ ആയി പ്രവർത്തിക്കുന്ന ബഹറിൻ കേരളീയ സമാജം മലയാളികൾക്കു വേണ്ടി ബദൽ യാത്രാ സൗകര്യം ഏർപ്പാടാക്കിയത്
വിമാന സർവീസുകളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ബഹറിൻ കേരളീയ സമാജത്തിന് വേണ്ടി നിരവധി സങ്കേതിക സഹായങ്ങൾ ചെയ്ത് തന്ന തിരുവനന്തപുരം എം.പിയായ ഡോ. ശശി തരുരിന് നന്ദി സൂചകമായാണ് തിരുവനന്തപുരത്തേക്ക് രണ്ട് വിമാന സർവ്വീസ് നടത്തുന്നതെന്ന് ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.കോവിഡ് രോഗവ്യാപനത്തിന്‍റെ സാഹചര്യത്തിൽ ചാർട്ടേഡ് വിമാന സർവ്വിസുമായി ബന്ധപ്പെട്ടും വിശേഷിച്ചും തിരുവനന്തപുരം സ്വദേശികളുടെ കാര്യത്തിൽ ഡോ.ശശി തരുർ പുലർത്തുന്ന ജാഗ്രതയും സഹായവും നിസ്തുലമാണെന്ന് പി.വി.രാധാകൃഷ്ണപിള്ള കൂട്ടി ചേർത്തു,
ആദ്യഘട്ടത്തിൽ നാല് വിമാന സർവ്വീസുകൾ സമാജം നടത്തിയിരുന്നു, രണ്ടാം ഘട്ടത്തിൽ അനുമതിയായ രണ്ട് ഗൾഫ് എയർ വിമാനങ്ങളിലാണ് മലയാളികൾ നാട്ടിൽ എത്തിചേരുക, ആദ്യ ഘട്ടത്തിൽ നാലു വിമാനങ്ങളിൽ എഴുന്നൂറോളം യാത്രക്കാരും രണ്ടാം ഘട്ടത്തിൽ ഏഴ് വിമാനങ്ങളിലായി കുട്ടികളടക്കം ആയിരത്തി ഇരുന്നൂറോളം ആളുകളെയാണ് നാട്ടിൽ എത്തിക്കുന്നത്,
കേന്ദ്ര വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കുന്ന മുറക്ക് ബാക്കി അഞ്ചോളം വിമാനങ്ങൾ സർവ്വീസ് നടത്തുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു, വിമാനയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഫിറോസ് തിരുവത്രയുടെ 00973 33369895 എന്ന നമ്പറിൽ ബന്ധപ്പെട്വുന്നതാണ്.