English हिंदी

Blog

Bahrain

 

മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്​ ആ​ശ്വാ​സ​മാ​കു​ന്നു. ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വാ​ണ്​ ഒ​രു മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്. ജൂ​ലൈ തു​ട​ക്ക​ത്തി​ല്‍ 5000 ത്തി​ന്​ മു​ക​ളി​ല്‍ രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന സ്​​ഥാ​ന​ത്താ​ണ്​ ഇ​പ്പോ​ള്‍ ഏ​താ​ണ്ട്​ പ​കു​തി​യാ​യി കു​റ​ഞ്ഞ​ത്. നി​ല​വി​ല്‍ 2678 പേ​രാ​ണ്​ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ല്‍ 48 പേ​രു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​ണ്. ജൂ​ലൈ ഒ​ന്നി​ന്​ 5340 ആ​ക്​​ടി​വ്​ കേ​സു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

Also read:  കോൺഗ്രസ് മറ്റൊരു ബി.ജെ.പി ആകരുത് - മണിശങ്കരയ്യർ

ര​ണ്ടി​ന്​ 5374 പേ​രും മൂ​ന്നി​ന്​ 5160 പേ​രു​മാ​ണ്​ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ജൂ​ലൈ നാ​ലി​ന്​ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​വ​രു​ടെ എ​ണ്ണം 5000ത്തി​ന്​ താ​ഴെ എ​ത്തി. 4997 ആ​യി​രു​ന്നു അ​ന്ന​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും 5000ത്തി​ല്‍ താ​ഴെ​യാ​യി​രു​ന്നു രോ​ഗി​ക​ളു​ടെ എ​ണ്ണം. ജൂ​ലൈ 13ന്​ ​ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം 4500ലും ​താ​ഴെ​യാ​യി. 4408 രോ​ഗി​ക​ളാ​ണ്​ അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. ജൂ​ലൈ 20ന്​ ​രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കു​റ​ഞ്ഞ്​ 4000ത്തി​ന്​ താ​ഴെ എ​ത്തി. ജൂ​ലൈ 24 ആ​യ​പ്പോ​ഴേ​ക്കും രോ​ഗി​ക​ളു​ടെ എ​ണ്ണം 3450 ആ​യി കു​റ​ഞ്ഞു.

Also read:  കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി

ഒ​രാ​ഴ്​​ച കൂ​ടി ക​ഴി​ഞ്ഞ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ള്‍ 3000 ത്തി​നും താ​ഴെ എ​ത്തി. 2995 രോ​ഗി​ക​ളാ​ണ്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ ഉ​ണ്ടാ​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച ആ​​യ​പ്പോ​ള്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 2678 ആ​യി കു​റ​ഞ്ഞു. പ്ര​തി​ദി​ന പ​രി​ശോ​ധ​ന​ക​ളി​ല്‍ ക​ണ്ടെ​ത്തു​ന്ന പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ട്. റ​മ​ദാ​ന്‍ നാ​ളു​ക​ളി​ലും ചെ​റി​യ പെ​രു​ന്നാ​ളി​നും ആ​ളു​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്കാ​തെ പെ​രു​മാ​റി​യ​ത്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​ക്കി​യി​രു​ന്നു. അ​തി​നാ​ല്‍, ബ​ലി​പെ​രു​ന്നാ​ള്‍ നാ​ളു​ക​ളി​ല്‍ മു​ന്‍​ക​രു​ത​ല്‍ പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. കാ​ര്യ​മാ​യ നി​യ​​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​തെ​യാ​ണ്​ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ നി​യ​​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ട നീ​ന്ത​ല്‍​ക്കു​ള​ങ്ങ​ളും ജിം​നേ​ഷ്യ​ങ്ങ​ളും സ്​​പോ​ര്‍​ട്​​സ്​ ഹാ​ളു​ക​ളും സ്​​പോ​ര്‍​ട്​​സ്​ മൈ​താ​ന​ങ്ങ​ളും ആ​ഗ​സ്​​റ്റ്​ ആ​റി​ന്​ തു​റ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.