English हिंदी

Blog

drive in theatre bahrain

 

മനാമ: ഡ്രൈവ് ഇൻ സിനിമയ്ക്കു ബഹ്റൈൻ ബേയിൽ തുടക്കം. വാണിജ്യ, വ്യവസായ-ടൂറിസം മന്ത്രി പദ്ധതി സായിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു. ആഴ്ചയിൽ 2 ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുക. ഒരേസമയം 100 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന കൂറ്റൻ സംവിധാനമാണ് ഒരുങ്ങിയത്. ആസ്വാദകരെ കാത്തിരിക്കുന്നത് നൂതന ദൃശ്യ-ശ്രവ്യ അനുഭവങ്ങളാണെന്ന് അധികൃതര്‍ അറിയിച്ചു.

Also read:  പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നു , കോവിഡിന്റെ പേരില്‍ ഇനി ലോക് ഡൗണില്ല-യുഎഇ

വാഹനങ്ങളിൽ രണ്ടോ നാലോ പേർക്കിരുന്നു സിനിമ കാണാവുന്ന പാക്കേജുകളാണുള്ളത്. ഭക്ഷണ പാനീയങ്ങൾ ഇവിടെ വിതരണം ചെയ്യും. ഇത് ഓൺലൈനിൽ ടിക്കറ്റിനൊപ്പമോ അല്ലാതെയോ ബുക്ക് ചെയ്യാം. വാരാന്ത്യങ്ങളിൽ സംഗീത, ഉല്ലാസ പരിപാടികളും ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഡ്രൈവ് ഇന്‍ തീയറ്റര്‍ പ്രവര്‍ത്തനം നടത്തുന്നത്.