Web Desk
രാജ്യത്ത് പുതുതായി 655 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ബഹ്റിന്‍ ആരോഗ്യ മന്ത്രാലയം. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 379 പേര്‍ പ്രവാസികളാണ്. 264 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 12 പേര്‍ക്ക് യാത്ര ചെയ്തതിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ 5545 കൊവിഡ് കേസുകളില്‍ 5509 പേരുടെ സ്ഥിതി തൃപ്തികരമാണ്. ഇതില്‍ 36 പേരുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമാണ്. 117 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്. 17,450 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.
السلمان تتطرق إلى أعداد المتعافين خلال الأيام الماضية وسرعة تعافيها بسبب البروتوكول العلاجي المتبع والرعاية المستمرة #التزم_بمسؤولية #كلنا_فريق_البحرين pic.twitter.com/F9tTonKpye
— وزارة الصحة | مملكة البحرين 🇧🇭 (@MOH_Bahrain) June 24, 2020