Category: UAE

ദുബായിലേക്ക് കോവിഡ് രോഗി യാത്ര ചെയ്തു; എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക്

വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. കോവിഡ് രോഗിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി.

Read More »

തീവ്രവാദത്തിനെതിരെ ഒരുമിച്ച്‌​ പോരാടാന്‍ തയ്യാറായി യു.എ.ഇ-ഇസ്രായേല്‍ കരാര്‍

യു.എ.ഇയും ​​ഇസ്രായേലും തമ്മില്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ ഉള്ളടക്കം പുറത്ത് വന്നു. ‘അബ്രഹാം ഉടമ്പടി’ എന്നു​ പേരിട്ട കരാറില്‍ പശ്ചിമേഷ്യയുടെ സുരക്ഷക്കാണ്​ പ്രാധാന്യമെന്നു​ പറയുന്നു.തീവ്രവാദത്തിനെതിരെ പോരാടുന്നതിനായി പശ്ചിമേഷ്യക്കായി പ്രത്യേക നയം രൂപവത്​കരിക്കും. ഇക്കാര്യത്തില്‍ യു.എസുമായി ചേര്‍ന്ന്​ പ്രവര്‍ത്തിക്കും. തീവ്രവാദത്തിനും പൊതുശത്രുക്കള്‍​ക്കുമെതിരെ പ്രതിരോധിക്കുന്നതിന്​ സഹകരിക്കും.

Read More »

പുതിയൊരു ചരിത്രത്തിന് തുടക്കമാകുന്നു; പശ്ചിമേഷ്യയില്‍ ഇനി പുതിയ സമവാക്യങ്ങള്‍

ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്​ ക​രാ​ര്‍ ഒ​പ്പി​ട്ട​തോ​ടെ തു​ട​ക്കം കു​റി​ക്കു​ന്ന​ത്​ പു​​തി​യൊ​രു ച​രി​ത്ര​ത്തി​ന്. പു​തി​യൊ​രു മ​ധ്യ പൂ​ര്‍​വേ​ഷ്യ​യു​ടെ ഉ​ദ​യ​മെ​ന്നാ​ണ്​ അ​മേ​രി​ക്ക​ന്‍ ​പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ ച​രി​ത്ര നി​മി​ഷ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. ഭി​ന്ന​ത​യു​ടെ​യും സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ​യും ദ​ശാ​ബ്​​ദ​ങ്ങ​ള്‍​ക്കു​ശേ​ഷം പു​തി​യൊ​രു ഉ​ദ​യ​മു​ണ്ടാ​യി​രി​ക്കു​ന്നു​വെ​ന്ന്​ വൈ​റ്റ്​ ഹൗ​സി​ലെ സൗ​ത്ത്​ ലോ​ണി​ല്‍ ന​ട​ന്ന ഒ​പ്പു​വെ​ക്ക​ല്‍ ച​ട​ങ്ങി​ല്‍ ട്രം​പ്​ പ​റ​ഞ്ഞു.

Read More »

ഇമാറാത്തിന്റെ സ്നേഹവും വിശ്വാസവും പിടിച്ചുപറ്റിയ മലയാളി ഉദ്യോഗസ്ഥന് സ്നേഹ നിർഭരമായ യാത്രയയപ്പ്

ദുബൈ : ഇമാറാത്തിലെ ഉന്നത-ഉദ്യോഗസ്ഥരുടെ സ്നേഹവായ്പും, വിശ്വാസവും,പിടിച്ചുപറ്റിയ മലയാളി ജീവനക്കാരന് സമുചിത   യാത്രയാപ്പ് ലഭിച്ചു .ദുബൈ താമസ-കുടിയേറ്റ വകുപ്പിൽ നിന്ന് നീണ്ട  25 വർഷത്തെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പള്ളിമുക്ക് സ്വദേശി

Read More »

യു.എ.ഇ യില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും വില്ലകളിലും ഇനി ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധം

യു.എ.ഇയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും വില്ലകളിലും ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കും. യു.എ.ഇ കാബിനറ്റ് തീരുമാന പ്രകാരമാണ് സിവില്‍ ഡിഫന്‍സിന്റെ ഇലക്ട്രോണിക് ലിങ്കേജ് നിരീക്ഷണ സംവിധാനം ഉറപ്പാക്കുന്ന ഫയര്‍ ഡിറ്റക്ടര്‍ എല്ലാ പാര്‍പ്പിടങ്ങളിലും സ്ഥാപിക്കണമെന്നത് കര്‍ശനമാക്കുന്നത്.

Read More »

ഐ.പി.എല്‍ പോരാട്ടത്തിനു വേദിയാകുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

ഐപിഎല്‍ പോരാട്ടത്തിനു വേദിയാകുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സന്ദര്‍ശിച്ചു. മത്സര ഒരുക്കങ്ങളുടെ ഭാഗമായി റോയല്‍ സ്യൂട്ട്, കമന്ററി ബോക്‌സ്, വി.ഐ.പി ബോക്‌സുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ മോടിയാക്കിയിരുന്നു.

Read More »

യു.എ.ഇ യിൽ സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ പിന്‍വലിച്ചു

യു. എ. ഇ യിൽ സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ പിന്‍വലിച്ചു. നിലനിന്നിരുന്ന മാനദണ്ഡ പ്രകാരം പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും ഉണ്ടെങ്കില്‍ സന്ദര്‍ശക വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം.

Read More »

യു.എ.ഇയിൽ 3 വർഷത്തെ സ്കൂൾ കലണ്ടറിന് അംഗീകാരം നൽകി

യു.എ.ഇയിൽ 3 വർഷത്തെ സ്കൂൾ കലണ്ടറിന് യു.എ.ഇ ഉപപ്രധാനമന്ത്രിയുമായ ഷ്ട്രപതി കാര്യ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അംഗീകാരം നൽകി. ഓഗസ്റ്റ് 30ന് ആരംഭിച്ച ഈ വർഷത്തെ വിദ്യാഭ്യാസ വർഷം ഉൾപ്പെടെയുള്ള കലണ്ടറാണിത്. ഇതനുസരിച്ച് 2021–2022 വർഷത്തെ അധ്യയനം ഓഗസ്റ്റ് 29നും 2022–2023 വർഷത്തേത് ഓഗസ്റ്റ് 28നും ആരംഭിക്കും.

Read More »

യു.എ.ഇ യില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി

യു.എ.ഇ യില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം വിജയകരമായി മുന്നോട്ടു പോകുന്നതിനെ തുടര്‍ന്നാണ് മാറ്റം.

Read More »

ഡി.പി വേൾഡ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി  സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. 

ഡി.പി വേള്‍ഡും (ദുബായ്പോർട്ട്‌ ) ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളിയായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കുന്നതിന് ഡിപി വേള്‍ഡിന്റെ

Read More »

അബുദാബിയിലെത്തുന്നവർക്ക്​ സർക്കാർ വക സൗജന്യ ക്വാറന്റീൻ

വിദേശത്തു നിന്ന്​ അബുദാബി വിസയിൽ ദുബായ് -ഷാർജ എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് സർക്കാർ വക സൗജന്യ ക്വാറൻറീൻ. അബുദാബി വിസയിലെത്തുന്നവർക്ക് 14 ദിവസത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ്​ സർക്കാർ തന്നെ സൗജന്യ സേവനം ഒരുക്കിയത്​. അൽ റസീൻ ക്വാറൻറീൻ കോംപ്ലക്‌സാണ് ഏറ്റവുമധികം ആളുകളെ പാർപ്പിക്കാവുന്ന കേന്ദ്രം. കുടുംബങ്ങൾക്ക് നാലു ദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാം.

Read More »

സുഡാനിലേക്ക് അടിയന്തിര സഹായമെത്തിക്കാൻ അജ്‌മാൻ ഭരണാധികാരിയുടെ ഉത്തരവ്

സു​ഡാ​നി​ൽ ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് സ​ഹാ​യ​മെത്തിക്കാൻ അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി ഉത്തരവിട്ടു . കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കാ​നും സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഹി​സ് ഹൈ​ന​സ് ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി നിർദ്ദേശിച്ചിരിക്കുന്നത്.

Read More »

ഖലീഫ തുറമുഖ വിപുലീകരണം അവസാന ഘട്ടത്തിലെന്ന് അബുദാബി തുറമുഖ അതോറിറ്റി

കോവിഡ് പ്രതിസന്ധികളെ മറികടന്നു ഖലീഫ തുറമുഖത്തിന്റെ വികസന ജോലികൾ അവസാനഘട്ടത്തിലെന്ന് അബുദാബി തുറമുഖ അതോറിറ്റി. ഖലീഫ പോർട്ട് ലോജിസ്​റ്റിക്സ് പരിധിയിൽ 200 മീറ്റർ കപ്പൽ തുറയും 1,75,000 ചതുരശ്ര മീറ്റർ നിർമാണവും 2021 ആദ്യ പാദത്തിൽ പൂർത്തിയാകും. 80% ജോലികൾ പൂർത്തിയായിട്ടുണ്ട്.

Read More »

ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും

ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച്‌ ശേഷിയുടെ 50 ശതമാനം പേരെ മാത്രമാണ് ബസില്‍ പ്രവേശിപ്പിക്കുക.

Read More »

സന്ദര്‍ശകര്‍ക്ക് വിസ്മയം സമ്മാനിച്ച് ഷാര്‍ജയിലെ ചിത്ര ശലഭങ്ങളുടെ വീട്

സന്ദര്‍ശരെയും വിനോദ സഞ്ചാരികളെയും അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ച്ചകളുള്ള നാടാണ് യു.എ.ഇ. അത്തരത്തില്‍ അത്യപൂര്‍വമായ ചിത്രശലഭ കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍നൂര്‍ ദ്വീപിലെ ശലഭവീട്. മനോഹരമായ പ്രകൃതി കാഴ്ചകളോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രശലഭങ്ങളുടെ ജീവിതചക്രം കാണാനും പഠിക്കാനുമുള്ള അവസരം ഇവിടെയൊരുക്കിയിരിക്കുന്നു. പ്യൂപ്പകള്‍ ചിത്രശലഭങ്ങളായി രൂപാന്തരപ്പെടുന്ന വിസ്മയക്കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം കവരാന്‍ പാകത്തിലുള്ളതാണ്.

Read More »

അജ്മാനില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

അജ്മാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. പരിശോധന ക്യാമ്പയിന്റെ ഭാഗമായി നഗരസഭാധികൃതര്‍ 6,348 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.225 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.

Read More »

യു.എ.ഇയിൽ മാതാപിതാക്കൾക്ക്‌ സ്കൂളിനകത്തേക്ക് പ്രവേശനമില്ല

യു.എ.ഇ യിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുകയും തിരിച്ചു വിളിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ സ്കൂളിനകത്തേക്കു പ്രവേശിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നടപടി കർശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികൾ സ്കൂളിന് പുറത്ത് എത്തും വരെ അകലം പാലിച്ചു നിൽക്കണം. സ്വന്തം വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്നവർ അടുത്ത പ്രദേശത്തുള്ള കുട്ടികളെയും രക്ഷിതാക്കളെയും ഒരേ വാഹനത്തിൽ കൊണ്ടുവരുന്നതിനും വിലക്കുണ്ട് .

Read More »

യുഎഇയില്‍ ഇന്ന് 931 പേര്‍ക്ക് കൂടി കോവിഡ്; 517 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ വെള്ളിയാഴ്ച 931 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 77,842 ആയി. രാജ്യത്ത് 517 പേര്‍ കൂടി രോഗമുക്തി നേടി.

Read More »

ബൈറൂത്തിലെ കുടിയേറ്റ തൊഴിലാളികൾക്ക് ഒരുലക്ഷം യു.എസ് ഡോളർ സഹായവുമായി ഷാർജ സലാം ബെയ്റൂത്

പോർട്ട് ബൈറൂത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച അന്താരാഷ്​ട്ര അടിയന്തര സഹായ ക്യാമ്പയിൻ സലാം ബൈറൂത്​ കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ഒരുലക്ഷം യു.എസ് ഡോളർ അനുവദിച്ചു. ലബനാൻ തലസ്ഥാനത്ത് താമസ സ്​ഥലവും ഭക്ഷണവുമില്ലാതെ കഴിയുന്ന തൊഴിലാളികൾക്കാണ് സഹായം എത്തിക്കുക .

Read More »

ദുബായില്‍ നഴ്‌സറികള്‍ തുറക്കുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നഴ്‌സറികളില്‍ പഠനം ആരംഭിക്കുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങളുമായി ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് ഹാജരായിരിക്കണമെന്ന് നിര്‍ദേശമുണ്ട്.

Read More »

ഫിറ്റ്‌നസ് ഫോര്‍ എവരിബഡി; ദുബായില്‍ നാലു ദിവസം സൗജന്യ ഫിറ്റ്‌നസ് പ്രോഗ്രം

ആരോഗ്യ രംഗം വെല്ലുവിളികളോടെ മുന്നേറുമ്പോള്‍ നാലു ദിവസം സൗജന്യ ഫിറ്റ്‌നസ് സൗകര്യമൊരുക്കി ദുബായ്. സെപ്തംബര്‍ 17 മുതല്‍ 20 വരെയാണ് ഫിറ്റ്‌നസ് വ്യവസായ മേഖലയുടെ സഹകരണത്തോടെയുള്ള ഫിറ്റ്‌നസ് ഫോര്‍ എവരിബഡി കാമ്പയിന്‍ ആരംഭിക്കുന്നത്.

Read More »

ദുബായ് മെട്രോയുടെ പതിനൊന്നാം വാര്‍ഷികത്തില്‍ സാനിധ്യമറയിച്ച് ദുബായ് കിരീടാവകാശി

ദുബായ് മെട്രോയുടെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ എക്‌സ്‌പോ മെട്രോ സ്‌റ്റേഷനില്‍ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തി.എക്‌സ്‌പോയുടെ ഭാഗമായി നടന്ന യോഗത്തിലും ഹംദാന്‍ പങ്കെടുത്തു.

Read More »

അബുദാബിയിൽ റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ പിഴ 10 ലക്ഷം

അബുദാബിയിൽ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കസ്​റ്റഡിയിൽ കണ്ടുകെട്ടുന്നതിനും പിഴ ചുമത്തുന്നതിനും പൊലീസ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. പൊലീസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് കേടുപാടുണ്ടാക്കുകയും, റോഡിൽ മത്സരയോട്ടം നടത്തുകയും, സാധുവായ ലൈസൻസ് പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനം തെരുവിലിറക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ 50,000 ദിർഹം (പത്തു ലക്ഷം )വരെ പിഴ ചുമത്തും.

Read More »

യു.എ.ഇ ആശുപത്രികളില്‍ പി.സി.ആര്‍ കോവിഡ് പരിശോധന നിരക്ക് കുറച്ചു; പരമാവധി നിരക്ക് 250 ദിര്‍ഹം

യു.എ.ഇ യിലെ ആശുപത്രികളില്‍ കോവിഡ് 19 പരിശോധന നിരക്ക് കുറച്ചു. പരമാവധി 250 ദിര്‍ഹം മാത്രമെ പരിശോധന ഫീസ് ആയി ഈടാക്കാവൂ എന്ന് അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.നേരത്ത ഇത് 370 ദിര്‍ഹം ആയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ സുരക്ഷ ഉറപ്പാക്കാനായി പരിശോധന നടത്തുന്നവരില്‍ നിന്നുമാണ് ഈ തുക ഈടാക്കുക. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുകയും വൈറസ് ബാധിച്ചതായി സംശയിക്കുകയും ചെയ്യുന്നവരുടെ പരിശോധന സൗജന്യമായി തുടരും.വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ കീഴിലുള്ള 12 ആശുപത്രികളിലും ക്ലിനിക്കുകളിലുമായി കോവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് 200 ദിര്‍ഹമാണ് ഈടാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Read More »

യു.എ.ഇ യുടെ വിസ് എയര്‍ അബുദാബിക്ക് ഗ്രീന്‍ സിഗ്നല്‍

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുകയാണെങ്കില്‍ യു.എ.ഇ യുടെ ഏറ്റവും പുതിയ ബജറ്റ് വിമാനക്കമ്പനിയായ ‘വിസ് എയര്‍ അബുദാബി’ യുടെ ആദ്യ വിമാനം ഒക്ടോബര്‍ ഒന്നിന് പറക്കും. വിമാനം കഴിഞ്ഞദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. കോവിഡ് പ്രതിസന്ധി തീരുന്നതോടെ വ്യോമയാന മേഖല കൂടുതല്‍ സജീവമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Read More »

ദുബായില്‍ വനിത ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19നു തുടങ്ങും

ദുബായില്‍ വനിത ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നു. വനിത സ്‌പോര്‍ട്ട്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സ്‌പോര്‍ട്‌സ് വേള്‍ഡ് പരിപാടിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 19 മുതല്‍ 26 വരെയാണ് ടൂര്‍ണമെന്റ്. രണ്ടു കാറ്റഗറിയിലായി സ്വദേശി, പ്രവാസി താരങ്ങള്‍ ഉള്‍പ്പെടെ 32 ടീമുകള്‍ക്ക് പങ്കെടുക്കാം.

Read More »

ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടി

ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടിയതായി ഷാര്‍ജ പ്രൈവറ്റ് എഡ്യുകേഷന്‍ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ 24 വരെയാണ് നീട്ടിയത്. നേരത്തെ മറ്റെല്ലാ എമിറേറ്റുകളിലും ഓണ്‍ലൈനിനൊപ്പം ക്ലാസ് മുറികളിലെ പഠനം തുടങ്ങിയിരുന്നെങ്കിലും ഷാര്‍ജയില്‍ മാത്രം സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പഠനം തുടരുകയായിരുന്നു.

Read More »

ദേശീയ വാക്‌സിനേഷന്‍ പോളിസിയ്ക്ക് യുഎഇ അംഗീകാരം നല്‍കി

ദേശീയ വാക്‌സിനേഷന്‍ പോളിസിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നതാണ് പുതിയ പോളിസി.

Read More »

യുഎഇയും ഇസ്രയേലും ഒപ്പുവയ്ക്കുന്ന ചരിത്ര ഉടമ്പടിക്ക് വൈറ്റ് ഹൌസ് വേദിയാകും

യുഎഇയും ഇസ്രയേലും ഒപ്പുവയ്ക്കുന്ന ചരിത്ര ഉടമ്പടിക്ക് ആതിഥേയത്വം വഹിക്കുക അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉടമ്പടി സെപ്തംബര്‍ 15ന് വാഷിംങ്ടണില്‍ വച്ചായിരിക്കും ഒപ്പുവയ്ക്കുകയെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു.

Read More »

അബുദാബിമാർത്തോമാ യുവജനസഖ്യം – കരുതലോടെ ഒരു ഓണം

അബുദാബി മാർത്തോമാ യുവജനസഖ്യം ഓണാഘോഷങ്ങളുടെ ഭാഗമായി സൂം പ്ലാറ്റഫോമിൽ ഓണാഘോഷ പരിപാടികൾ – “കരുതലോടെ ഒരു ഓണം” സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 11 ാം തീയതി 05.00 pm മുതൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ ഫാ.

Read More »

അബുദാബിയിൽ നിയന്ത്രങ്ങളോടെ വാലറ്റ് പാർക്കിംഗ് ആരംഭിച്ചു

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ അബുദാബി സാമ്പത്തിക വികസന വകുപ്പ് വാലറ്റ് പാര്‍ക്കിങ് സേവനങ്ങള്‍ പുനരാരംഭിച്ചു.കർശന നിയന്ത്രങ്ങളോടെയാണ് സേവനം ലഭ്യമാക്കുക.

Read More »

ആരോഗ്യ മേഖലയിൽ സഹകരണം ഉറപ്പാക്കി ഇന്ത്യയും യുഎഇയും കൂടിക്കാഴ്​ച്ച നടത്തി

ആരോ​ഗ്യ മേ​ഖ​ല​യി​ൽ ഇ​ന്ത്യ-​യു.​എ.​ഇ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി അ​ധി​കൃ​ത​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ദുബായ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഹു​മൈ​ദ്​ അ​ൽ ഖു​താ​മി​യും ദുബായിലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ അ​മ​ൻ പു​രി​യു​മാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. ആരോഗ്യ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ രംഗങ്ങളിൽ സഹകരിക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

Read More »