English മലയാളം

Blog

beirut

 

പോർട്ട് ബൈറൂത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച അന്താരാഷ്​ട്ര അടിയന്തര സഹായ ക്യാമ്പയിൻ സലാം ബൈറൂത്​ കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ഒരുലക്ഷം യു.എസ് ഡോളർ അനുവദിച്ചു. ലബനാൻ തലസ്ഥാനത്ത് താമസ സ്​ഥലവും ഭക്ഷണവുമില്ലാതെ കഴിയുന്ന തൊഴിലാളികൾക്കാണ് സഹായം എത്തിക്കുക.

Also read:  കോവിഡ്​ വ്യാപനം തടയൽ ; മുന്നറിയിപ്പുമായി യു.എ.ഇ

ഷാർജ ഭരണാധികാരിയുടെ ഭാര്യയും ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ചെയർപേഴ്‌സനും യു.എൻ‌.എച്ച്‌.സി‌.ആറിലെ അഭയാർഥി കുട്ടികൾക്കായുള്ള പ്രമുഖ അഭിഭാഷകയുമായ ശൈഖ ജൗഹർ ബിൻത്​ മുഹമ്മദ് അൽ ഖാസിമി ആരംഭിച്ച സലാം ബൈറൂത്, ​​ ഷാർജ ആസ്ഥാനമായുള്ള ആഗോള മാനുഷിക സംഘടന ടി.ബി‌.എച്ച്​.എഫുമായി സഹകരിച്ചാണ് പ്രവർത്തനം. ലബനാനിലെ ദുരിതാശ്വാസ ഓപറേറ്റർമാരാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .

Also read:  ഐ.പി.എല്‍ പോരാട്ടത്തിനു വേദിയാകുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

കുടിയേറ്റ തൊഴിലാളികളെ, പ്രധാനമായും സ്ത്രീകളെ, അവരുടെ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി മടക്കി അയക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമത്തിനുമാണ് ഈ തുക ചെലവഴിക്കുക.