English മലയാളം

Blog

duabi fitness

 

ആരോഗ്യ രംഗം വെല്ലുവിളികളോടെ മുന്നേറുമ്പോള്‍ നാലു ദിവസം സൗജന്യ ഫിറ്റ്‌നസ് സൗകര്യമൊരുക്കി ദുബായ്. സെപ്തംബര്‍ 17 മുതല്‍ 20 വരെയാണ് ഫിറ്റ്‌നസ് വ്യവസായ മേഖലയുടെ സഹകരണത്തോടെയുള്ള ഫിറ്റ്‌നസ് ഫോര്‍ എവരിബഡി കാമ്പയിന്‍ ആരംഭിക്കുന്നത്.

കോവിഡ് കാലത്ത് ആരോഗ്യരംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഏവരെയും പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി യു.എ.ഇ യിലെ 60 കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കാന്‍ 20 ലേറെ ഫിറ്റ്‌നസ് സംരംഭങ്ങള്‍ കൈകോര്‍ക്കും. ഇവിടങ്ങളില്‍ സൗജന്യമായി പ്രവേശിക്കുകയോ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയോ ചെയ്യാം. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പരിപാടി.

Also read:  'ധൈര്യമായിരിക്കുക, ഇപ്പോള്‍ നിങ്ങള്‍ ഈ വീട്ടില്‍ സുരക്ഷിതം'; ഇന്ത്യന്‍ ബാലന് ദുബായ് ഭരണാധികാരിയുടെ കത്ത്

പങ്കെടുക്കുന്ന ഫിറ്റ്‌നസ് സ്ഥാപനങ്ങള്‍;

ഫിറ്റ്‌നസ് ഫസ്റ്റ്, ജിംനേഷന്‍, ഗോള്‍ഡ്‌സ് ജിം, ഫിറ്റ്‌നസ് 360, മെട്രോ ഫിറ്റ്, ദ് പ്ലാറ്റ് ഫോം സ്റ്റുഡിയോസ്, ഫിഡെല്‍റ്റി ഫിറ്റ്‌നസ് ക്ലബ്, ഷേയ്പ് ലേഡീസ് ക്ലബ്, ഇഗ്‌നൈറ്റ് വെല്‍നസ്, ലെസ് മില്‍സ്, സുംബ, മാഷുപ് ടോട്ടല്‍ കണ്ടീഷനിങ്, ഫിറ്റ്‌നസ് സോണ്‍, ട്വിസ്റ്റ് ജിം, ഫിറ്റ്‌നസ് എച് ക്യു, സൂപ്പര്‍ ജിം, റൈസിങ് ജിം, ദുബായ് ആക്ടീവ്, ആര്‍.ഇ.പീസ് യു.എ.ഇ, ടഫ് മഡ്ഡര്‍, മിഫിറ്റ് പ്രോ തുടങ്ങിയ സ്ഥാപനങ്ങളാണ് പദ്ധതിയില്‍ അണിചേരുക. സമൂഹത്തിന് ഫിറ്റ്‌നസ് വ്യവസായ മേഖല നല്‍കുന്ന ഏറ്റവും വലിയ സഹായമാണ് ഫിറ്റ്‌നസ് ഫോര്‍ എവരിബഡി കാമ്പയിന്‍ എന്ന്  ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്‌പോര്‍ട്‌സ് ഇവന്റ്‌സ് വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ അവാര്‍ പറഞ്ഞു.

Also read:  വിവാഹം ലളിതമാക്കി; ദമ്പതികളെ തേടിയെത്തിയത് ദുബായ് ഭരണാധികാരിയുടെ ആശംസ

ക്ലാസുകള്‍ എവിടെ, എങ്ങനെ;

  • ദുബായ് ആക്ടീവ്, ലെസ് മില്‍സ് ഈസ്റ്റ്: സമൂഹമാധ്യമങ്ങളില്‍ സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്
  • ഫിറ്റ്‌നസ് ഫസ്റ്റ്, ഗോള്‍ഡ്‌സ് ജിം, ജിംനേഷന് മെട്രോ ഫിറ്റ്: യു.എ.ഇ യില്‍ എല്ലായിടത്തും സൗജന്യ പ്രവേശനം.
  • ഫിറ്റ്‌നസ് എച് ക്യു, ഫിറ്റ്‌നസ് സോണ്‍, റൈസിങ് ജിം: സൗജന്യ പ്രവേശനം
Also read:  യു.എ.ഇ യിലെ ആദ്യ സ്വകാര്യ രോഗനിര്‍ണയ റഫറല്‍ ലബോറട്ടറിയായ തുംബൈ ലാബ്‌സ് കോവിഡ് 19 ടെസ്റ്റ് ആരംഭിച്ചു

സൗജന്യ വ്യക്തിഗത ക്ലാസുകള്‍ ലഭ്യമാകുന്നത്;

മാഷപ് ടോട്ടല്‍ കണ്ടീഷനിങ്, ഷെയ്പ് ലേഡീസ് ക്ലബ്, സൂപ്പര്‍ ജിം, ദ് പ്ലാറ്റ് ഫോം സ്റ്റുഡിയോസ്, ടൊറന്റോ സ്റ്റാര്‍, ടഫ് മഡ്ഡര്‍, ട്വിസ്റ്റ് ജിം, സുംബ: സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകള്‍. സൗജന്യ പദ്ധതിയില്‍ അണിചേരാന്‍: craig.hartley@hbg-events.com. സന്ദര്‍ശിക്കുക: www.fitness4everybody.ae