Category: Breaking News

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഭീകരനെ  തിരിച്ചറിഞ്ഞിട്ടില്ല.  കുല്‍ഗാമിലെ അരാ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കശ്മീര്‍ പോലീസും സുരക്ഷാസേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

Read More »

കോവിഡ് മുന്നറിയിപ്പ് ആദ്യം നല്‍കിയത് ചൈനയല്ല, തങ്ങളാണെന്ന് ലോകാരോഗ്യ സംഘടന

  ജനീവ: കോവിഡ് പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടത്തെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫീസില്‍ നിന്നാണ് കോവിഡ് വ്യാപനത്തിന്‍റെ മുന്നറിയിപ്പ് നല്‍കിയതെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. വുഹാനില്‍

Read More »

കോവിഡ്: സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ സ്ഥിതി രൂക്ഷം; പോലീസിന് മുന്‍കരുതല്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് ആശങ്ക. തിരുവനന്തപുരത്തും കൊച്ചിയിലും കൂടുതല്‍പേര്‍ നിരീക്ഷണിലാണ്. കോഴിക്കോട് വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തലസ്ഥാനത്ത് കനത്ത ആശങ്കയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ജനങ്ങള്‍

Read More »

പശ്ചിമ ബംഗാളിന്‍റെ തൊഴിലില്ലായ്മാ നിരക്ക് ഇന്ത്യയെക്കാള്‍ ഭേദം: മമത ബാനർജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്‍റെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ മൊത്തം നിരക്കിനേക്കാള്‍ എത്രയോ ഭേദമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമിയുടെ (CMIE) റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ മാസത്തെ പശ്ചിമ

Read More »

കൊച്ചിയില്‍ 15 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍റീനില്‍

  കൊച്ചി: കടവന്ത്ര ഇന്ദിരാഗന്ധി ആശുപത്രിയിലെ 15 ജീവനക്കാര്‍ ക്വാറന്‍റീനില്‍. ആശുപത്രി ഒ.പിയില്‍ രണ്ട് ദിവസം മുന്‍പെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗിയെ കളമശേരി കോവിഡ് സെന്ററിലേക്ക് മാറ്റി. അതേസമയം, ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍

Read More »

ജോസ് കെ മാണിക്ക് എന്ത് നിലപാടും സ്വീകരിക്കാം: കെ മുരളീധരന്‍

  തിരുവനന്തപുരം:  ജോസ് കെ മാണിക്ക് എന്ത് നിലപാടും സ്വീകരിക്കാമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസ് ഉറപ്പായും ജയിക്കുമായിരുന്ന രാജ്യസഭാ സീറ്റാണ് കെ എം മാണിയെ തിരിച്ചു കൊണ്ടുവരാന്‍ നല്‍കിയത്. 34 വര്‍ഷത്തെ

Read More »

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

  ന്യൂഡൽഹി: ഡല്‍ഹിയിൽ ഒരു മലയാളി കൂടി കൊറോണ ബാധിച്ചു മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ഷാജി ജോൺ (56) ആണ് ഡല്‍ഹിയിലെ എൽ.എൻ.ജെ.പി ആശുപത്രിയിൽ കോവിഡിന് കീഴടങ്ങിയത്. ഡൽഹി രമേശ് നഗറിൽ രാംഗർഹ്

Read More »

 ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 6 ലക്ഷം കടന്നു; മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 6,324 കേസുകള്‍

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. 24 മണിക്കൂറില്‍ 22,771 കേസുകളാണ് റിപ്പോര്‍ട്ട്  ചെയ്തത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,48,315 ആയി.

Read More »

കോവിഡ് വ്യാപനം കൂടുന്നു; തിരുവനന്തപുരത്തും കൊച്ചിയിലും കര്‍ശന നിയന്ത്രണം

  തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തും കൊച്ചിയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തിരുവനന്തപുരത്ത് പകലും നിയന്ത്രണം വേണമെന്ന് ഡിസിപി ദിവ്യാ ഗോപിനാഥ് ആവശ്യപ്പെട്ടു. ജനങ്ങള്‍ കൂടുതല്‍ നിയന്ത്രണം പാലിക്കണം. വെകുന്നേരം

Read More »

എ.ആർ ക്യാമ്പിലെ പൊലീസുകാരന് ഉറവിടമില്ലാതെ കൊവിഡ്; തലസ്ഥാന നഗരത്തിൽ കടുത്ത സൂചനകൾ

എ.ആർ ക്യാമ്പിലെ പൊലീസുകാരന് ഉറവിടമില്ലാതെ കൊവിഡ് നഗരത്തിന് കടുത്ത സൂചനകൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു പാളയം, വഞ്ചിയൂരിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് നഗരത്തിലെ കടകൾ രാത്രി 7 മണിക്ക് അവസാനിപ്പിക്കണം അനാവശ്യ യാത്രകൾ നിയന്ത്രിക്കും റോഡിലെ

Read More »

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്ക്: 211 രോഗ ബാധിതര്‍

Web Desk സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 201 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്തു നിന്നു വന്നവരാണ്, 39 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു

Read More »

കടന്നുകയറ്റക്കാരുടെ കാലം കഴിഞ്ഞു; ചൈനയ്ക്ക് മോദിയുടെ മറുപടി

Web Desk ലഡാക്ക്: ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത്തരം ശക്തികള്‍ മണ്ണടിയും, അതാണ് ലോകത്തിന്റെ അനുഭവം. ഭൂമി പിടിച്ചെടുക്കല്‍ കാലം കഴിഞ്ഞു, ഇത് വികസന വാദത്തിന്റെ കാലമാണെന്നും പ്രധാനമന്ത്രി

Read More »

ഇന്ത്യന്‍ സൈന്യത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാകില്ല; രാജ്യം വീര ജവാന്മാരുടെ കരങ്ങളില്‍ സുരക്ഷിതം: പ്രധാനമന്ത്രി

Web Desk ലഡാക്ക്: സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്‍റെ ധൈര്യമാണ് നമ്മുടെ ശക്തി. രാജ്യം മുഴുവന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു. സൈന്യത്തിന്‍റെ ത്യാഗം വിലമതിക്കാനാകാത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം വീരജവാന്മാരുടെ കരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യന്‍

Read More »

കോവിഡ്-19: പാളയം മാര്‍ക്കറ്റ് പൂര്‍ണമായി അടച്ചിടാന്‍ നിര്‍ദേശം

Web Desk തിരുവനന്തപുരം: പാളയം മാര്‍ക്കറ്റും പരിസരവും 7 ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ നിർദേശം നൽകിയതായി മേയർ കെ.ശ്രീകുമാർ. പാളയം സാഫല്യം കോപ്ലക്സിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോംപ്ലക്സ്

Read More »

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞു; പിതാവ് പൊലീസ് കസ്റ്റഡിയില്‍

Web Desk കൊച്ചി: തിരുവാങ്കുളത്ത് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വലിച്ചെറിഞ്ഞു. ശിശുക്ഷേമ സമിതിയുടെ പരാതിയില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ചൊവ്വാഴ്ച്ച രാത്രിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന

Read More »

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത-വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Web Desk ഇന്ന് ഇടുക്കി ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിലും ജൂലൈ 4 ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ

Read More »

ഇന്ത്യയുടെ ആദ്യ കോവിഡ് വാക്സിൻ ഓഗസ്റ്റ് 15 ന് പുറത്തിറങ്ങിയേക്കുമെന്ന് ഐസിഎംആര്‍

Web Desk ഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ കോവിഡ് വാക്സിൻ ഓഗസ്റ്റ് 15 നകം പുറത്തിറക്കുമെന്ന് ഐസിഎംആര്‍. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും വാക്സിൻ പുറത്തിറക്കുന്നതെന്ന് ഐസിഎംആര്‍ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തിലാണ് പൊതുജനാരോഗ്യത്തിനായി

Read More »

കോവിഡ് ഭീതി ഒഴിയുന്നില്ല; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 6,25,544 ആയി. 24 മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 376 പേര്‍ കോവിഡിന് കീഴടങ്ങിയതോടെ ആകെ

Read More »

ഉത്തര്‍പ്രദേശില്‍ റെയ്ഡിനിടെ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

Web Desk കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ കുറ്റവാളിക്കായി നടത്തിയ ‍തിരച്ചലിനിടെയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസ് സൂപ്രണ്ടും സര്‍ക്കിള്‍ ഓഫീസറുമായ ദേവേന്ദ്ര മിശ്ര,

Read More »

പ്രധാനമന്ത്രി ലഡാക്കില്‍; യാത്ര മുന്‍കൂട്ടി പ്രഖ്യാപിക്കാതെ

Web Desk ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും എം.എം നരവാനെയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. അല്‍പ്പസമയം മുന്‍പ് ലേയും സന്ദര്‍ശിച്ചു. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അതിര്‍ത്തിയില്‍

Read More »

പ്രശസ്ത ബോളിവുഡ് നൃത്ത സംവിധായക സരോജ് ഖാന്‍ അന്തരിച്ചു

Web Desk മുംബൈ: ബോളിവുഡിലെ പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന്‍(71) അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് ജൂണ്‍ 20-നാണ് സരോജ്

Read More »

തലസ്ഥാനത്തു ഉറവിടമറിയാത്ത രണ്ട് കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു ; സാഫല്യം കോംപ്ലക്സ് അടച്ചു

പാളയം സാഫല്യം കോംപ്ലക്‌സിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിയായ ആസാം സ്വദേശിക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ പാളയം സാഫല്യം കോപ്ലക്‌സ് ഒരാഴ്ച്ചത്തേക്ക് അടച്ചിടുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. മുൻകരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്സിന് സമീപത്തുള്ള

Read More »

രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,32,912 എണ്ണം അധികമായി

Web Desk രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,32,912 എണ്ണം അധികമായി. കൃത്യസമയത്തെ ചികിത്സ മൂലം കോവിഡ് രോഗമുക്തി പ്രതിദിനം 10,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,881 പേര്‍ രാജ്യത്ത് കോവിഡ്-19

Read More »

സംസ്ഥാനത്ത് 160 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 202 രോഗമുക്തർ

Web Desk സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം

Read More »

ഇ- മൊബിലിറ്റി പദ്ധതി: മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമെന്ന് മുല്ലപ്പള്ളി

Web Desk ഇ- മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇ- മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരുമായി ധാരണപത്രം ഒപ്പിട്ടെന്ന് സ്വിസ്

Read More »

ഇന്ത്യ-റഷ്യ ബന്ധം ദൃഢപ്പെടുത്താന്‍ ധാരണ; വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ടെലിഫോണില്‍ ചര്‍ച്ച നടത്തി

Web Desk ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ ചര്‍ച്ച നടത്തി. റഷ്യയിലെ ഭരണഘടനാ ഭേദഗതികളിലുള്ള വോട്ടെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പ്രസിഡന്‍റ് പുടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ടാം ലോക

Read More »

കേന്ദ്രമന്ത്രി ഇങ്ങനെ നുണ പറയുന്നത് ലജ്ജാകരം; വി മുരളീധരനെതിരെ ശശി തരൂര്‍

Web Desk തിരുവനന്തപുരം: ശ്രീചിത്രയിലെ ഗവേഷകര്‍ക്ക് കോവിഡ് കിറ്റ് വികസിപ്പിക്കുന്നതിനായി ഫണ്ട് അനുവദിച്ചതുമായുള്ള വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നുണ പറയുന്നുവെന്ന് ശശി തരൂര്‍. വസ്തുതകള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയുന്ന കേന്ദ്രമന്ത്രി ഇങ്ങനെ നുണ

Read More »

ചെെനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രെെക്കാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്

Web Desk ഡല്‍ഹി: 59 ചെെനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രെെക്കാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പൗരന്മാരുടെ ഡാറ്റകള്‍ സരംക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ചെെനീസ് ആപ്പുകള്‍ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ റാലിയില്‍ സംസാരിക്കവെയാണ്

Read More »
ramesh chennithala

പ്രൈസ് വാട്ടര്‍ ഓഫീസ് സെക്രട്ടറിയേറ്റില്‍ തുറക്കാന്‍ നീക്കം; പുതിയ ആരോപണവുമായി ചെന്നിത്തല

Web Desk തിരുവനന്തപുരം: ഇ-മൊബിലിറ്റി കരാറില്‍ പുതിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഓഫീസ് തുറക്കുന്നു. ധനവകുപ്പ് അംഗീകരിച്ചു കഴിഞ്ഞു. ഫയലില്‍ ഗതാഗതമന്ത്രി ഒപ്പിട്ടാല്‍

Read More »

ഷംനയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം

Web Desk കൊച്ചി: ഷംനയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം. സിസി ടിവി ദൃശ്യങ്ങളും കോടതി പരിശോധിക്കണം. ബ്ലാക് മെയില്‍ നടന്നതിന് തെളിവില്ലെന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഒരു ലക്ഷം രൂപ ചോദിച്ചതിന്

Read More »

ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടി വിവേചനപരം; ഇന്ത്യ തിരുത്തണമെന്ന് ചൈന

Web Desk ബെയ്ജിങ്: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച തീരുമാനം ഇന്ത്യ തിരുത്തണമെന്ന് ചൈന. നടപടി വിവേചനപരമെന്നും  ഇന്ത്യന്‍ കമ്പനികളോട് ചൈന അത്തരം നിലപാട് എടുക്കുന്നില്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ ഐക്യത്തിനും ദേശസുരക്ഷയ്ക്കും

Read More »

കൊച്ചിയില്‍ കര്‍ശന നിയന്ത്രണം; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്

Web Desk കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തും. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന്

Read More »