Web Desk
കൊച്ചി: തിരുവാങ്കുളത്ത് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വലിച്ചെറിഞ്ഞു. ശിശുക്ഷേമ സമിതിയുടെ പരാതിയില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.
ചൊവ്വാഴ്ച്ച രാത്രിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന ആനന്ദ് തറയില്‍ പായയില്‍ കിടന്ന ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. സമീപത്ത് അമ്മ ഉണ്ടായിരുന്നതിനാല്‍ കുഞ്ഞിനെ പിടിക്കാനായി. അതുകൊണ്ട് തന്നെ വലിയ അപകടം ഒഴിവായി. ഇതിന് മുന്‍പും കുഞ്ഞിനെയും തന്നെയും ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പറഞ്ഞു.
ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട യുവതി ബന്ധുക്കളുടെ സംരക്ഷണത്തിലായിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് പാലക്കാട് സ്വദേശിയായ ആനന്ദുമായുള്ള വിവാഹം. പേടി കാരണം മര്‍ദനത്തിന്‍റെ കാര്യം ഇത്രയും കാലം പുറത്തുപറഞ്ഞില്ലെന്ന് യുവതി പറഞ്ഞു. വീട്ടുടമയാണ് കുഞ്ഞിന് മര്‍ദനമേറ്റ വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചത്. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധന നടത്തി വിട്ടയച്ചു. യുവതിയുടേയും രണ്ട് മക്കളുടേയും താല്‍ക്കാലിക സംരക്ഷണം തൃപ്പുണിത്തുറ നഗരസഭ ഏറ്റെടുത്തിട്ടുണ്ട്.