Web Desk
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും എം.എം നരവാനെയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. അല്‍പ്പസമയം മുന്‍പ് ലേയും സന്ദര്‍ശിച്ചു.
മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക സന്ദര്‍ശനം.
PM Narendra Modi is accompanied by Chief of Defence Staff General Bipin Rawat and Army Chief MM Naravane in his visit to Ladakh. pic.twitter.com/jIbKBPZOO8
— ANI (@ANI) July 3, 2020
കര, വ്യോമ, ഐടിബിടി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 11,000 അടി ഉയരത്തിലുള്ള അതിര്‍ത്തി പോസ്റ്റായ നിമു പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ഗല്‍വാനിലെ വീരസൈനികരെ പ്രധാനമന്ത്രി കണ്ടു. പരുക്കേറ്റവരെ സൈനിക ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഇതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Prime Minister Narendra Modi makes a surprise visit to Ladakh, being briefed by senior officials at a forward position in Nimu. pic.twitter.com/8I6YiG63lF
— ANI (@ANI) July 3, 2020