Web Desk
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 6,25,544 ആയി. 24 മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 376 പേര്‍ കോവിഡിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 18,213 ആയി. ഇതുവരെ 3,79,892 പേര്‍ കോവിഡില്‍ നിന്ന് മുക്തിനേടി.
എറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ആകെ കേസുകൾ 1,86,626 ആയി ഉയർന്നു. തമിഴ്നാട്ടില്‍ ഇന്നലെ മാത്രം 4000-ത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തമിഴ്നാട്ടിലെ ആകെ രോഗ ബാധിതര്‍ ഒരു ലക്ഷത്തിനടുത്തെത്തി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെ രാജ്യത്താകെ പ്രതിദിന കണക്ക് 20,000 കടന്നു.
India reports 379 deaths and highest single-day spike of 20,903 new #COVID19 cases in the last 24 hours. Positive cases stand at 6,25,544 including 2,27,439 active cases, 3,79,892 cured/discharged/migrated & 18213 deaths: Ministry of Health & Family Welfare pic.twitter.com/tFL7lwp11i
— ANI (@ANI) July 3, 2020
അതേ സമയം കൂടുതല്‍ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിലൊന്നായ ഡല്‍ഹി എൻസിആർ മേഖലയ്ക്ക് പ്രത്യേക കർമ്മപദ്ധതിക്ക് തീരുമാനമായി. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന മുഖ്യമന്ത്രിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിലവിൽ ഡല്‍ഹി ഉൾപ്പെടെ ദേശീയ തലസ്ഥാന മേഖല മുഴുവനായി രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട സാഹചര്യമാണുള്ളത്. യു.പി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകൾ കൂട്ടാൻ അമിത് ഷാ നിർദ്ദേശം നൽകി. ഇതിന്‍റെ ഭാഗമായി ഇരു സംസ്ഥാനങ്ങൾക്കും കൂടുതൽ ടെസ്റ്റിങ്ങ് കിറ്റുകൾ നൽകും.