Web Desk
ഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ കോവിഡ് വാക്സിൻ ഓഗസ്റ്റ് 15 നകം പുറത്തിറക്കുമെന്ന് ഐസിഎംആര്‍. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും വാക്സിൻ പുറത്തിറക്കുന്നതെന്ന് ഐസിഎംആര്‍ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തിലാണ് പൊതുജനാരോഗ്യത്തിനായി വാക്സിൻ പുറത്തിറക്കാനായി തീരുമാനിച്ചിരിക്കുന്നത്. ഐസിഎംആര്‍ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡുമായി സഹകരിച്ചാണ് “കോവാക്സിൻ” വികസിപ്പിക്കുന്നത്. കോവാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി 12 ഇന്‍സ്റ്റിറ്റ്യൂട്ടുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിശാഖപട്ടണം, റോഹ്തക്, ഡൽഹി, പട്ന, ബെൽഗാം (കർണാടക), നാഗ്പൂർ, ഗോരഖ്പൂർ, കട്ടൻകുലത്തൂർ (തമിഴ്‌നാട്), ഹൈദരാബാദ്, ആര്യ നഗർ, കാൺപൂർ (ഉത്തർപ്രദേശ്), ഗോവ എന്നിവിടങ്ങളാണ് ക്ലിനിക്കൽ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
കോവിഡ് മഹാമാരിക്കെതിരെ ലോകമ്പെടും വാക്സിൻ നിര്‍മ്മിക്കുന്നതിനായുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം ഇരുപതിനായിരം കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് 15 നകം എല്ലാ ഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി വാക്സിൻ പുറത്തിറക്കുമെന്ന് ഇന്ത്യ അറിയിച്ചിരിക്കുന്നത്.