
ജോസ് കെ മാണിയെ തള്ളാനും കൊള്ളാനുമാവാതെ കോൺഗ്രസ്
രണ്ടില ചിഹ്നം കേരളാ കോൺഗ്രസ്ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് വിധി വന്നതോടെ മുന്നണിയിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനത്തിൽ അങ്കലാപ്പിലായി കോൺഗ്രസ്. മുന്നിന് യുഡിഎഫ് യോഗം ചേര്‍ന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്ന് നേതാക്കൾ സൂചന നൽകിയിരുന്നെങ്കിലും ഇനി അത് ആലോചിച്ച് മതിയെന്നാണ് പൊതു ധാരണ. മൂന്നാം തീയതിയിലെ മുന്നണി യോഗം മാറ്റിവക്കുകയും ചെയ്തിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങളിലും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തോട് മൃദു സമീപമാണ് ഇന്ന്.










