Web Desk
കോട്ടയം: യുഡിഎഫ് എടുത്തത് നീതിയല്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി. മുന്നണിയുമായുള്ള ഹൃദയബന്ധം മുറിച്ചു. ഒന്നും എടുക്കാനോ പിടിച്ചുപറിക്കാനോ ഇല്ല. വെറും ഒരു സ്ഥാനത്തിന് വേണ്ടി ഹൃദയബന്ധം മുറിച്ചത് അനീതിയായി. കേരള കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുമ്പും ശ്രമം നടന്നു. പാര്‍ട്ടി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസ്സിന് മുറിവുണ്ടാക്കി. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ നോക്കിയതിന് തന്നെ മോശക്കാരനാക്കിയെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം, ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ ഒപ്പം വരുമെന്ന് ജോസഫ് പറഞ്ഞു.ആരൊക്കെ വരുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ജോസ് കെ മാണി സ്വാഭാവികമായി പുറത്താവുമെന്നും അദ്ദേഹം പറഞ്ഞു.