Web Desk
കോട്ടയം: ജോസിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പി.ജെ ജോസഫ്. ജോസിനെതിരായ യുഡിഎഫ് നിലപാടില്‍ മാറ്റമില്ല. നല്ല കുട്ടിയായി ജോസ് തിരിച്ചെത്തിയാല്‍ യുഡിഎഫില്‍ തുടരുന്നത് പരിഗണിക്കാമെന്ന് പി.ജെ ജോസഫ് പറഞ്ഞു.
യുഡിഎഫ് നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ ജോസ് പക്ഷത്തിന് യുഡിഎഫ് തുടരാനാകില്ല. ജോസ് കെ മാണി എങ്ങോട്ട് തിരിയുമെന്ന് ആര്‍ക്കും പറയാനാകില്ല. യുഡിഎഫില്‍ നിന്ന് പുറത്ത് പോയതിന് പിന്നില്‍ ജോസിന് മറ്റ് ചില ലക്ഷ്യങ്ങളുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.
ജോസ് പക്ഷത്തിന്റെ അടിത്തറ തകര്‍ന്നു. ഇനിയും കൂടുതല്‍ പേര്‍ രാജിവെക്കുമെന്നും ജോസഫ് പറഞ്ഞു.