Web Desk
തിരുവനന്തപുരം: ജോസ് വിഭാഗത്തിനെ മുന്നണിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പുമായി സിപിഐ. യുഡിഎഫിന്റെ വെന്റിലേറ്റര്‍ അല്ല എല്‍ഡിഎഫെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ആരെങ്കിലും ഓടിവന്നാല്‍ കയറ്റാനാവില്ല. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നയപരമായ വ്യത്യാസമുണ്ട്. എല്‍ഡിഎഫിനെ നയിക്കുന്നത് ഇടതുനയങ്ങളാണ്. ജോസ് വിഭാഗത്തിന്റെ ഭാവി അവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും കാനം പറഞ്ഞു.
അതേസമയം കാനത്തിന് മറുപടി പറയാന്‍ സമയമായിട്ടില്ലെന്ന് റോഷി അഗസ്റ്റിന് പറഞ്ഞു. ഇടതുമുന്നണിക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ല. യുഡിഎഫില്‍ നിന്ന് ഞങ്ങളല്ല പോയത്. പുറത്താക്കിയത് എന്തിനെന്ന് അറിയില്ല.