Web Desk
തിരുവനന്തപുരം: യുഡിഎഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കല്‍ നടപടിയെന്ന് സിപിഐഎം. യുഡിഎഫ് നിലപാട് വ്യക്തമാകേണ്ടിയിരിക്കുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. ജോസ് കെ മാണി പക്ഷത്തിന്‍റെ നിലപാട് വ്യക്തമല്ല. യുഡിഎഫില്‍ പ്രതിസന്ധിയുണ്ടെന്ന് മാത്രമേ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളൂ.
കൂടുതല്‍ നേതാക്കളുടെ പ്രതികരണം വരണം. അപൂര്‍ണതയില്‍ നിന്ന് അഭിപ്രായം രൂപപ്പെടുത്താനാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജരാഘവന്‍ പറഞ്ഞു. ജോസ് പക്ഷത്തെ എല്‍ഡിഎഫ് സ്വീകരിക്കുമോയെന്ന് ആലോചിക്കേണ്ട സമയമായില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
അതേസമയം, എന്‍ഡിഎയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ജോസ് കെ മാണി വിഭാഗത്തോട് ബിജെപി അറിയിച്ചു.