Web Desk
കോട്ടയം: ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ധാരണ പാലിച്ച് തിരികെയെത്തിയാല്‍ ജോസ് വിഭാഗത്തിന് യുഡിഎഫില്‍ തുടരാമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം മാണിയെ അന്നും ഇന്നും ബഹുമാനിക്കുന്നുവെന്ന് യുഡിഎഫ് രൂപീകരിച്ചത് തന്നെ ഇടതുനയങ്ങളെ എതിര്‍ക്കാനാണ്. മാണിയെ ഏറ്റവും ദ്രോഹിച്ചത് ഇടതുമുന്നണിയാണ്. അന്ന് സംരക്ഷിച്ചത് യുഡിഎഫ് ആണ്. മാണി സാറിന്റെ അടിത്തറ സിപിഐഎം ഇപ്പോള്‍ മനസ്സിലാക്കിയതില്‍ സന്തോഷമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.