
എൻഐഎ വിളിപ്പിച്ചത് സാക്ഷി മൊഴിയെടുക്കാൻ: മന്ത്രി കെ ടി ജലീൽ
ചോദ്യംചെയ്യാനല്ല, സാക്ഷിമൊഴി രേഖപ്പെടുത്താനാണ് എൻഐഎ ആസ്ഥാനത്ത് വിളിച്ചുവരുത്തിയതെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. നൽകിയ മൊഴി അന്വേഷണ ഏജൻസിക്കും തൃപ്‌തികരമാണെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്തുനിന്ന് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു






























