English മലയാളം

Blog

india covid

 

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1290 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also read:  കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം 50,20,360 ആയി ഉയര്‍ന്നു. ഇതില്‍ 9,95,933 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.

Also read:  ആദ്യ ബാച്ചിലെ അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും

39,42,361 പേര്‍ക്ക് അസുഖം ഭേദമായി. ആകെ മരണം 82,066 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.