English മലയാളം

Blog

covid india

 

ലോകത്ത് പ്രതിദിനം കോവിഡ് രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍ വര്‍ദ്ധന. ഒരു ദിവസം ഒരു ലക്ഷം കോവിഡ് രോ​ഗബാധിതര്‍ എന്ന നിലയിലേക്ക് രാജ്യത്തിന്റെ സ്ഥിതി ആശങ്ക ഉയര്‍ത്തി മുന്നേറുകയാണ്. ബുധനാഴ്ച മാത്രം രാജ്യത്ത്  97,894 പേര്‍ക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 51,15,253 ആയി ഉയര്‍ന്നു. ഒരു ദിവസം ആയിരം കോവിഡ് മരണങ്ങള്‍ എന്ന നിരക്കിലേക്കും രാജ്യത്തിന്റെ സ്ഥിതി മാറി.

Also read:  ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണം സെക്രട്ടറിയുടെ ചുമതല: മനുഷ്യാവകാശ കമ്മീഷന്‍

ഇന്നലെ മാത്രം 1132 പേരാണ് കോവിഡ് രോ​ഗബാധമൂലം രാജ്യത്ത് മരിച്ചത്. ഇതോടെ മരണ സംഖ്യ 83,198 ആയി ഉയര്‍ന്നു. ഇതേസമയം 82,719 പേര്‍ ഇന്നലെ കോവിഡ് മുക്തി നേടിയെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 10.09,976 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ രോ​ഗബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 23,365 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 11,21,221 ആയി.

Also read:  ഇന്ത്യാ-ചെെന ചര്‍ച്ചകള്‍ തുടരുന്നു : പത്ത് ഇന്ത്യന്‍ സെെനികരെ ചെെന വിട്ടയച്ചു

തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. കര്‍ണാടകയില്‍ 9725 പേര്‍ക്കും, ആൃന്ധ്രപ്രദേശില്‍ 8835 പേര്‍ക്കും, തമിഴ്നാട്ടില്‍ 5652 പേര്‍ക്കുമാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്.