English हिंदी

Blog

നാം സുരക്ഷിതരായി കഴിയുന്നതിനോടൊപ്പം മറ്റുള്ളവരെ കരുതുകയും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് മഹാവ്യാധിയുടെ കാലത്തു നമ്മുടെ ദൗത്യം  എന്ന് സാംസ്‌കാരിക പ്രവർത്തകനും കിഡ്നി ഫൌണ്ടേഷൻ ചെയർമാനുമായ ഫാ ഡേവിസ് ചിറമേൽ.. അബുദാബി മാർത്തോമാ യുവജനസഖ്യത്തിന്റെ ഓണാഘോഷ പരിപാടികൾ  – “കരുതലോടെ ഒരു ഓണം ” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ മനുഷ്യരെയും ഒരുപോലെ കാണുക എന്ന സന്ദേശമാണ് ഓണം നൽകുന്നത്. നമ്മുക്കിടയിൽ സമഭാവന ഉണ്ടാവണം – അങ്ങനെ ആയാൽ ലോകത്തിൽ തന്നെ സമാധാനം  ഉണ്ടാകുമെന്നും ഫാ ഡേവിസ് ചിറമേൽ അറിയിച്ചു.

Also read:  മുടി സ്റ്റൈല്‍ ചെയ്യുന്നതിനിടെ വനിതയുടെ തലയില്‍ തുപ്പി ; ഹെയര്‍സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന് വനിതാ കമ്മീഷന്‍ നോട്ടീസ്

11 ാം തീയതി വെള്ളിയാഴ്ച 5.00 pm മുതൽ സൂം പ്ലാറ്റഫോമിൽ കൂടിയ ഓണാഘോഷപരിപാടികളിൽ റവ ബാബു പി കുലത്താക്കൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ ബ്ലെസി , ചലച്ചിത്ര താരം ശ്രീ പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവർ ഓണാഘോഷ പരിപാടിക്കു ആശംസ അറിയിച്ചു സംസാരിച്ചു. യുവജനസഖ്യം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. ഇടവക സഹ വികാരി റവ ബിജു സി പി, ശ്രീ ആരോൺ അജീഷ് ,  ശ്രീ അജേഷ് മാത്യു , ശ്രീമതി ഷിനു ദിപിൻ, ശ്രീ ബ്രെറ്റി ചാക്കോ, ശ്രീമതി മീനു മേരി, തുടങ്ങിയവർ സംസാരിച്ചു. ശ്രീ ലിജോ ജോൺ  സ്വാഗതവും കൺവീനർ സിസിൻ മത്തായി നന്ദിയും അറിയിച്ചു.

Also read:  വാഹനപരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം : തീരുമാനം ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുള്ള ഗതാഗതതിരക്കും അപകടങ്ങളും

ഓണാഘോഷത്തോട് അനുബന്ധിച്ചു യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ കേരളത്തിലും വിവിധ വയോജന മന്ദിരങ്ങളിൽ ഓണസദ്യ ക്രമീകരിച്ചു. കൊല്ലം ജില്ലയിൽ ഉപ്പുകുഴി മിഷൻ ഫീൽഡ്, റാന്നി പ്രതീക്ഷാ  ഭവൻ, കൊട്ടാരക്കര കൃപ ഭവൻ, പുതിയകാവ് ശ്രെയസ് , കൊല്ലം പ്രത്യാശ ഭവൻ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ഓണസദ്യ ക്രമീകരിച്ചത്. സഖ്യം ഭാരവാഹികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.