Category: Gulf

സൗദി എയർലൈൻസിന്റെ പുതിയ ലിസ്റ്റിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ 30 രാജ്യങ്ങൾ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൗദി എയർലൈൻസ് വഴി സഞ്ചരിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സൗദിയും ഇടം പിടിച്ചു. നേരത്തെ പ്രഖ്യാപിച്ച 25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെട്ടിരുന്നില്ല. പുതിയ ലിസ്റ്റിൽ ഇരു രാജ്യങ്ങളും ഉൾപ്പെടെ 30 രാജ്യങ്ങൾ ഇടം പിടിച്ചിട്ടുണ്ട് .

Read More »

യു.എ.ഇ ആശുപത്രികളില്‍ പി.സി.ആര്‍ കോവിഡ് പരിശോധന നിരക്ക് കുറച്ചു; പരമാവധി നിരക്ക് 250 ദിര്‍ഹം

യു.എ.ഇ യിലെ ആശുപത്രികളില്‍ കോവിഡ് 19 പരിശോധന നിരക്ക് കുറച്ചു. പരമാവധി 250 ദിര്‍ഹം മാത്രമെ പരിശോധന ഫീസ് ആയി ഈടാക്കാവൂ എന്ന് അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.നേരത്ത ഇത് 370 ദിര്‍ഹം ആയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ സുരക്ഷ ഉറപ്പാക്കാനായി പരിശോധന നടത്തുന്നവരില്‍ നിന്നുമാണ് ഈ തുക ഈടാക്കുക. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുകയും വൈറസ് ബാധിച്ചതായി സംശയിക്കുകയും ചെയ്യുന്നവരുടെ പരിശോധന സൗജന്യമായി തുടരും.വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ കീഴിലുള്ള 12 ആശുപത്രികളിലും ക്ലിനിക്കുകളിലുമായി കോവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് 200 ദിര്‍ഹമാണ് ഈടാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Read More »

യു.എ.ഇ യുടെ വിസ് എയര്‍ അബുദാബിക്ക് ഗ്രീന്‍ സിഗ്നല്‍

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുകയാണെങ്കില്‍ യു.എ.ഇ യുടെ ഏറ്റവും പുതിയ ബജറ്റ് വിമാനക്കമ്പനിയായ ‘വിസ് എയര്‍ അബുദാബി’ യുടെ ആദ്യ വിമാനം ഒക്ടോബര്‍ ഒന്നിന് പറക്കും. വിമാനം കഴിഞ്ഞദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. കോവിഡ് പ്രതിസന്ധി തീരുന്നതോടെ വ്യോമയാന മേഖല കൂടുതല്‍ സജീവമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Read More »

ദുബായില്‍ വനിത ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19നു തുടങ്ങും

ദുബായില്‍ വനിത ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നു. വനിത സ്‌പോര്‍ട്ട്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സ്‌പോര്‍ട്‌സ് വേള്‍ഡ് പരിപാടിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 19 മുതല്‍ 26 വരെയാണ് ടൂര്‍ണമെന്റ്. രണ്ടു കാറ്റഗറിയിലായി സ്വദേശി, പ്രവാസി താരങ്ങള്‍ ഉള്‍പ്പെടെ 32 ടീമുകള്‍ക്ക് പങ്കെടുക്കാം.

Read More »

ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടി

ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടിയതായി ഷാര്‍ജ പ്രൈവറ്റ് എഡ്യുകേഷന്‍ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ 24 വരെയാണ് നീട്ടിയത്. നേരത്തെ മറ്റെല്ലാ എമിറേറ്റുകളിലും ഓണ്‍ലൈനിനൊപ്പം ക്ലാസ് മുറികളിലെ പഠനം തുടങ്ങിയിരുന്നെങ്കിലും ഷാര്‍ജയില്‍ മാത്രം സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പഠനം തുടരുകയായിരുന്നു.

Read More »

ഒമാനില്‍ പ്ലാസ്മ ദാതാക്കളുടെ എണ്ണത്തില്‍ കുറവ്; പ്ലാസ്മ ദാനത്തിന് തയാറാകണമെന്ന അഭ്യര്‍ത്ഥനയുമായി ആരോഗ്യ വകുപ്പ്

കോവിഡ് വൈറസ് ബാധിതരുടെ ചികിത്സക്കായി രോഗം ഭേദമായവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സര്‍വിസസ് അഭ്യര്‍ഥിച്ചു. പ്ലാസ്മ ദാതാക്കളുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ബ്ലഡ് ബാങ്ക് സര്‍വിസസിന്റെ അഭ്യര്‍ഥന.കോവിഡ് ബാധിതരില്‍ കോണ്‍വാലസെന്റ് പ്ലാസ്മ ചികില്‍സ ഫലം ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്.

Read More »

ദേശീയ വാക്‌സിനേഷന്‍ പോളിസിയ്ക്ക് യുഎഇ അംഗീകാരം നല്‍കി

ദേശീയ വാക്‌സിനേഷന്‍ പോളിസിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നതാണ് പുതിയ പോളിസി.

Read More »

യുഎഇയും ഇസ്രയേലും ഒപ്പുവയ്ക്കുന്ന ചരിത്ര ഉടമ്പടിക്ക് വൈറ്റ് ഹൌസ് വേദിയാകും

യുഎഇയും ഇസ്രയേലും ഒപ്പുവയ്ക്കുന്ന ചരിത്ര ഉടമ്പടിക്ക് ആതിഥേയത്വം വഹിക്കുക അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉടമ്പടി സെപ്തംബര്‍ 15ന് വാഷിംങ്ടണില്‍ വച്ചായിരിക്കും ഒപ്പുവയ്ക്കുകയെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു.

Read More »

അബുദാബിമാർത്തോമാ യുവജനസഖ്യം – കരുതലോടെ ഒരു ഓണം

അബുദാബി മാർത്തോമാ യുവജനസഖ്യം ഓണാഘോഷങ്ങളുടെ ഭാഗമായി സൂം പ്ലാറ്റഫോമിൽ ഓണാഘോഷ പരിപാടികൾ – “കരുതലോടെ ഒരു ഓണം” സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 11 ാം തീയതി 05.00 pm മുതൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ ഫാ.

Read More »

അബുദാബിയിൽ നിയന്ത്രങ്ങളോടെ വാലറ്റ് പാർക്കിംഗ് ആരംഭിച്ചു

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ അബുദാബി സാമ്പത്തിക വികസന വകുപ്പ് വാലറ്റ് പാര്‍ക്കിങ് സേവനങ്ങള്‍ പുനരാരംഭിച്ചു.കർശന നിയന്ത്രങ്ങളോടെയാണ് സേവനം ലഭ്യമാക്കുക.

Read More »

ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു

പ്രവാസികളുടെ എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിമാന സര്‍വ്വീസ് ആരംഭിക്കുന്നതിനായി ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. വിസ കാലാവധി അവസാനിക്കാറായി ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ വാര്‍ത്ത.

Read More »

കുവൈറ്റ് അമീറിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു; പ്രധാനമന്ത്രി

അമേരിക്കയില്‍ ചികിത്സയിലുള്ള കുവൈറ്റ് അമിര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സഹാബിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് പറഞ്ഞു. കുവൈത്ത് ടി.വിക്ക് നല്‍കിയ ടെലിഫോണ്‍ ഇന്റര്‍വ്യുവിലാണ് അദ്ദേഹം അമീറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുമുണ്ടെന്ന് വ്യക്തമാക്കിയത്. പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്നതായും പ്രധാന മന്ത്രി അറിയിച്ചു.

Read More »

മുന്‍കൂര്‍ അനുമതി വാങ്ങാതെ ഓഫര്‍ വില്‍പ്പന അനുവദിക്കില്ല; ഒമാന്‍ വാണിജ്യ മന്ത്രാലയം

നിലവിലെ നിയന്ത്രണങ്ങള്‍ ലംഘിച്ചു മുന്‍കൂര്‍ അനുമതിയില്ലാതെ വ്യാപാര സ്ഥാപനങ്ങളില്‍ ഓഫര്‍,ഡിസ്‌കൗണ്ട്, വില്‍പ്പനകള്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ,വ്യവസായ,നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. മുന്‍കൂര്‍ അനുമതിയില്ലാതെ ഡിസ്‌കൗണ്ട് വില്‍പനകള്‍ പ്രഖ്യാപിക്കരുതെന്ന് മന്ത്രാലയം സ്ഥാപനങ്ങളോടും കമ്പനികളോടും ആവശ്യപ്പെട്ടു.

Read More »

നാട്ടില്‍ പോയവരുടെ ഇഖാമ കാലാവധി ഒരുമാസം കൂടി നീട്ടി നല്‍കി സൗദി ജവാസത്ത്

സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് റീ എന്‍ട്രിയില്‍ പോയവരുടെ ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സെപ്തംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.

Read More »

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍;ഫുട്‌ബോള്‍ അസോസിയേഷന് മത്സരങ്ങള്‍ ആരംഭിക്കാമെന്നും ഒമാന്‍ സുപ്രിം കമ്മിറ്റി

എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒമാനില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഒമാന്‍ സുപ്രിം കമ്മിറ്റി അറിയിച്ചു. അഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

Read More »

ആരോഗ്യ മേഖലയിൽ സഹകരണം ഉറപ്പാക്കി ഇന്ത്യയും യുഎഇയും കൂടിക്കാഴ്​ച്ച നടത്തി

ആരോ​ഗ്യ മേ​ഖ​ല​യി​ൽ ഇ​ന്ത്യ-​യു.​എ.​ഇ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി അ​ധി​കൃ​ത​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ദുബായ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഹു​മൈ​ദ്​ അ​ൽ ഖു​താ​മി​യും ദുബായിലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ അ​മ​ൻ പു​രി​യു​മാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. ആരോഗ്യ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ രംഗങ്ങളിൽ സഹകരിക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

Read More »

മുടങ്ങിയ യാത്രയ്ക്ക് എമിറേറ്റ്‌സ് ഇതുവരെ നല്‍കിയത് 500 കോടി ദിര്‍ഹം

കോവിഡ് 19 പ്രതിസന്ധിയില്‍ യാത്രകള്‍ മുടങ്ങിയതിനാല്‍ ഉപഭോക്താക്കള്‍ക്ക് ് 500 കോടി ദിര്‍ഹം തിരികെ നല്‍കിയതായി് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വ്യക്തമാക്കി. മാര്‍ച്ചു മുതല്‍ പതിനാലു ലക്ഷത്തോളം അപേക്ഷകളാണ് പണം തിരികെ ആവശ്യപ്പെട്ട് എമിറേറ്റ്‌സിന് ലഭിച്ചത്. ജൂണ്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് ലഭിച്ച അപേക്ഷകളില്‍ 90% തീര്‍പ്പാക്കിയതായി അധികൃതര്‍ അറിയിച്ചു.

Read More »

കുവൈത്തില്‍ പ്രവേശന വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടിക പുനഃപരിശോധിക്കുന്നു

കുവൈത്തില്‍ പ്രവേശന വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടിക പുനഃ പരിശോധിക്കുന്നു.കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍ വലിച്ചതിനെ തുടുര്‍ന്നുണ്ടായിട്ടുള്ള സ്ഥിതിഗതികളും ക്യാബിനറ്റ് യോഗത്തില്‍ പരിശോധിക്കും. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാണ് ബന്ധപ്പെട്ട അധികൃതര്‍ക്ക് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് നല്‍കിയ ഉത്തരവ്.

Read More »

അജ്മാനിൽ പാർക്കുകളും പൊതു ഒത്തുചേരൽ കേന്ദ്രങ്ങളും തുറന്നു

യു.എ.ഇ എമിറേറ്റായ അജ്മാനിലെ പൊതുപാർക്കുകളും നഗരത്തിലെ പൊതു ഒത്തുചേരൽ കേന്ദ്രങ്ങളും തുറന്നു . കോവിഡ് മുൻകരുതൽ നടപടികളോടെയാണ് ഇപ്പോൾ സന്ദർശകർക്കായി പാർക്കുകൾ തുറന്നിരിക്കുന്നത് . ജീവനക്കാർക്ക് പ്രത്യേക കോവിഡ് പരിശീലനം നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടുന്നതും, നിയന്ത്രങ്ങൾ പാലിക്കുന്നതും നിരീക്ഷിക്കും. ജീവനക്കാരുടെ സംഘം മുഴുവൻ സമയ അണുനശീകരണ പ്രവർത്തനങ്ങക്ക് നേതൃത്വം നൽകും. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.

Read More »

രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യു.എ.ഇ പ്രസിഡന്റിന് ഇന്ന് ജന്മദിനം

രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച യു.​എ.​ഇ പ്ര​സി​ഡ​ന്റ് ഹിസ് ഹൈനസ്​ ഷെയ്ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്യാന്റെ ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന്. 1948 സെ​പ്റ്റം​ബ​ര്‍ ഏ​ഴി​നാ​ണ് അ​ദ്ദേ​ഹ​ത്തിന്റെ ജ​ന​നം. അ​ബൂ​ദാ​ബി എ​മി​റേ​റ്റിന്റെ ഭ​ര​ണാ​ധി​കാ​രി, യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ സു​പ്രീം ക​മാ​ന്‍​ഡ​ര്‍, സു​പ്രീം പെ​ട്രോ​ളി​യം കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്നീ സു​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ള്‍​ക്കു പു​റ​മെ 875 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ആ​സ്തി കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ബൂ​ദാ​ബി ഇ​ന്‍​വെ​സ്​​റ്റ്മെന്റ് അ​തോ​റി​റ്റി​യു​ടെ ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​ണ് ശൈ​ഖ് ഖ​ലീ​ഫ. ഒ​രു രാ​ഷ്​​ട്ര​ത്ത​ല​വ​ന്‍ കൈ​കാ​ര്യം​ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ തു​ക​യാ​ണി​ത്.

Read More »

വന്ദേ ഭാരത്‌ ആറാം ഘട്ടം: സൗദിയിൽ നിന്ന് പുതിയ ഒമ്പത് സർവീസുകൾ

വന്ദേ ഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും കൂടുതൽ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒൻപത് സർവീസുകളാണ് കൂടുതലായി പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്തംബര്‍ 15 വരെയുള്ള ഷെഡ്യൂളില്‍ മൂന്ന് സര്‍വീസുകളാണ് കേരളത്തിലേക്ക് നിശ്ചയിച്ചിരുന്നത് .

Read More »

ഗുരു വിചാരധാര യുഎഇ കമ്മിറ്റി  വാത്തിശേരി മനോഹരന് യാത്ര നൽകി 

പത്രപ്രവർത്തകനായും UAE ലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തന രംഗത്തും നിറഞ്ഞു നിന്നു് നീണ്ട 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന ശ്രീ മനോഹരൻ വാത്തിശ്ശേരിയ്ക്ക് ഗുരു വിചാരധാര യാത്ര അയയ്പ് നല്കി.

Read More »

ഐ.പി.എല്‍ 2020 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ചാമ്ബ്യന്‍മാരായ മുംബയ് ഇന്ത്യന്‍സും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഏറ്റുമുട്ടും. സെപ്തംബര്‍ 19ന് അബുദാബിയിലാണ് ഉദ്ഘാടന മത്സരം നടക്കുക.

Read More »

മഹാമാരിയെ പ്രതിരോധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍; യു.എ.ഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസം മേഖലകള്‍ അതിന്റെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് വരുന്ന വാര്‍ത്തകള്‍ നാം കണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയും സമാധാനവും ആരോഗ്യ പരിപാലനവും ഒരുപോലെ കാത്തു സൂക്ഷിക്കാന്‍ നിരവധി പദ്ധതികളാണ് അറബ് മേഖല കൈക്കൊള്ളുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്.

Read More »

31 വർഷത്തെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മലയാളിക്ക് ദുബായ് എമിഗ്രേഷന്റെ  ആദരം

ദുബായ് : നീണ്ട  31 വർഷത്തെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന മലയാളി ജീവനക്കാരന് ദുബൈ എമിഗ്രേഷൻ വകുപ്പിന്റെ ആദരം.കൊല്ലം പള്ളിമുക്ക് സ്വദേശിയായ നെജീബ് ഹമീദിനെയാണ്- മൂന്ന് പതിറ്റാണ്ട് കടന്ന മികവുറ്റ  സേവനത്തെ മാനിച്ചു

Read More »

ബഹ്​റൈനില്‍ പു​തു​താ​യി 662 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ അ​ഞ്ചു പേ​ര്‍​കൂ​ടി മ​രി​ച്ചു. മൂ​ന്നു സ്വ​ദേ​ശി​ക​ളും ര​ണ്ടു​ പ്ര​വാ​സി​ക​ളു​മാ​ണ്​ മ​രി​ച്ച​ത്. ഇ​തോ​ടെ, രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 196 ആ​യി. പു​തു​താ​യി 626 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു.

Read More »

സൗദിയില്‍ ആശ്വാസം; കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു

സൗദിയില്‍ കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 1454 പേര്‍ കൂടി വ്യാഴാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 2,93,964 ആയി ഉയര്‍ന്നു. പുതുതായി 833 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 26പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,18,319 ഉം, മരണസംഖ്യ 3982ഉം ആയി.

Read More »

കു​​വൈ​ത്തി​ല്‍ റ​സ്​​​റ്റാ​റ​ന്റു​ക​ള്‍​ക്ക്​ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കാന്‍ അനുമതി

കു​​വൈ​ത്തി​ല്‍ റ​സ്​​റ്റാ​റ​ന്റു​ക​ള്‍​ക്ക്​ 24 മ​ണി​ക്കൂ​റും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി മു​നി​സി​പ്പ​ല്‍ മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ല്‍ മ​ന്‍​ഫൂ​ഹി വ്യ​ക്​​ത​മാ​ക്കി. റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഏ​രി​യ​ക​ളി​ലെ ക​ട​ക​ള്‍​ക്ക്​ രാ​ത്രി 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്. ശീ​ഷ​ക​ള്‍​ക്ക്​ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല.

Read More »

അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സമയമായില്ല: സൗദിയ എയര്‍ലൈന്‍സ്

സൗദി ഉള്‍പ്പെടെയുള്ള 25 രാജ്യങ്ങളിലേക്ക് സൗദിയ എയര്‍ലൈന്‍സ് വഴി യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട പെരുമാറ്റചട്ടം എയര്‍ലൈന്‍സ് അധികൃതര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു

Read More »

യു.എ.ഇയില്‍ നേരിയ ഭൂചലനം

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചര്‍ സ്കയിലില്‍ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. പലര്‍ക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read More »

റിട്ടയര്‍മെന്റ് ഇന്‍ ദുബായ്; യു.എ.ഇയില്‍ 55 വയസ്​ കഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസ പ്രഖ്യാപിച്ചു

അഞ്ചു വര്‍ഷത്തെ റിട്ടയര്‍മെന്‍റ് വിസ പ്രഖ്യാപിച്ച്‌ ദുബായ്. അന്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ‘റിട്ടയര്‍മെന്‍റ് ഇന്‍ ദുബൈ’ എന്ന പേരിലാണ് വിസ അനുവദിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിസയ്ക്കായി അപേക്ഷ നല്‍കാം.

Read More »

കുവൈത്തില്‍ 900 പേര്‍ക്ക്​ കൂടി കോവിഡ്​; 582 പേര്‍ക്ക്​ രോഗമുക്​തി

കുവൈത്തില്‍ 900 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 87378 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​​​ച 582 പേര്‍ ഉള്‍പ്പെടെ 78,791 പേര്‍ രോഗമുക്​തി നേടി. ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 536 ആയി. ബാക്കി 8051 പേരാണ്​ ചികിത്സയിലുള്ളത്​. 93 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5441 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Read More »