Category: Gulf

റെസ്റ്റോറന്റുകളില്‍ ഇരുന്ന് കഴിക്കാനുള്ള അനുമതി റദ്ദാക്കി- നാളെ മുതല്‍ നിയമം പ്രാബല്യത്തില്‍

ഷോപ്പിംഗ് മാളുകള്‍ക്കുള്ളിലെ റെസ്‌റ്റോറന്റുകള്‍ക്കും കഫെകള്‍ക്കും ഉത്തരവ് ബാധകമാണ്‌

Read More »

കുവൈത്തില്‍ ‘ഡ്രൈവ് ഇന്‍ സിനിമ’ ആരംഭിക്കാന്‍ അനുമതി

കോവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകള്‍ തുറക്കാന്‍ വൈകുന്ന പശ്ചാത്തലത്തിലാണ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ പദ്ധതിക്ക് അധികൃതര്‍ അനുമതി നല്‍കിയത്.

Read More »

ഇന്ത്യയിലേക്കുള്ള പുതുക്കിയ യാത്ര നിര്‍ദേശം- കുട്ടികള്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

ബന്ധുക്കളുടെ മരണത്തെ തുടര്‍ന്നുളള യാത്രയാണെങ്കില്‍  പിസിആര്‍ ടെസ്റ്റ് റിസല്‍റ്റ് സമര്‍പ്പിക്കുന്നതില്‍ ഇളവുണ്ട്

Read More »

ടെലികോം, ഐടി രംഗത്ത് സ്വദേശിവത്കരണം വ്യാപിക്കാനൊരുങ്ങി ഒമാന്‍

ഇത് സംബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ എച്ച് ആര്‍ മാനേജര്‍മാരുമായി ഒമാന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി.

Read More »

കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് നീട്ടി

കുവൈത്തികള്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനും തുടര്‍ന്ന് ഒരാഴ്ചത്തെ ഹോം ക്വാറന്റീനും അനുഷ്ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും.

Read More »

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം

ജിദ്ദ: കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ കൊണ്ടുതന്നെ പ്രതിരോധശേഷി നേടിയെടുക്കാനാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സുഖംപ്രാപിച്ച് ആറുമാസം കഴിയണം. അവര്‍ക്കുള്ള സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ ഒരു ഡോസ് വാക്‌സിന്‍ ഉത്തേജിപ്പിക്കും. ഇത്തരം ആള്‍ക്കാരുടെ ആരോഗ്യസ്ഥിതിവിവരം ‘തവക്കല്‍നാ’ ആപ്പില്‍ പ്രത്യക്ഷപ്പെടുക ‘ആറുമാസത്തിനുള്ളില്‍ ആരോഗ്യനില വീണ്ടെടുക്കുന്നു’ എന്ന വാചകത്തോടെ ആയിരിക്കും. പുതുതായി കോവിഡ് ബാധിക്കുന്ന കേസുകളെ മന്ത്രാലയം വളരെ ജാഗ്രതയോടെയാണ് പിന്തുടരുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി പറഞ്ഞു.

മുന്‍കരുതല്‍ നടപടികള്‍ തുടര്‍ന്നും പാലിക്കുന്നതിലൂടെ പോസിറ്റിവ് ദിശയിലേക്കായിരിക്കും നാം എത്തിച്ചേരുക എന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടുതല്‍ അടുത്തുവരികയാണെന്നാണ് സ്ഥിതിഗതികള്‍ ചുണ്ടിക്കാണിക്കുന്നത്.തുടര്‍ന്നും എല്ലാവരും ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പ്രാധാന്യത്തോടെ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിന്റെ രൂക്ഷതയെയും മരണസാധ്യതയെയും തടയുന്നതില്‍ ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രാസെനക വാക്‌സിന്‍ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയും 50ലധികം രാജ്യങ്ങളും ഈ വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ പുതുതായി അനുമതി നല്‍കിയത് ഈ വാക്‌സിനാണ്. ഇനിയുള്ള വാക്‌സിനിഷേന്‍ പ്രക്രിയയില്‍ ഈ വാക്‌സിനും ഉപയോഗിക്കും. ഇതുവരെ അഞ്ചുലക്ഷം ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി. വാക് സിനേഷന്‍ വിപുലീകരിക്കാനുള്ള പദ്ധതി നടന്നുവരുകയാണ്. വാക്‌സിനുകള്‍ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ശക്തമായ ആയുധമാണ്. രാജ്യത്ത് നല്‍കുന്ന എല്ലാ വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഖംപ്രാപിച്ച് ആറുമാസം കഴിയണം

Read More »

പുതിയ വിസ- സൗദിയിലെത്തിയ വിദേശ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ഇഖാമ നിര്‍ബന്ധം

  ജിദ്ദ: സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് കാലാവധിയുള്ള ഇഖാമ നിര്‍ബന്ധമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. പുതിയ വിസയില്‍ സൗദിയിലെത്തിയ വിദേശ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് ഇഖാമ ലഭിക്കുന്നതിനു മുമ്പായി പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച് മാറ്റാന്‍ സാധിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ്

Read More »

കൊറോണ: ബെഹ്‌റൈനില്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14 വരെ നീട്ടി

സര്‍ക്കാര്‍ ഓഫിസുകളില്‍ 70 ശതമാനം വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയുള്ള അധ്യായനം ഉണ്ടാകില്ല. ഓണ്‍ലൈന്‍ പഠനം പതിവുപോലെ തുടരും

Read More »

കുവൈത്തില്‍ എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഒരുക്കാന്‍ 43 ഹോട്ടലുകള്‍ സജ്ജം

ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്കിലാകും ഈ ഹോട്ടലുകള്‍ ഒരാഴ്ചത്തെ ക്വാറന്റൈന്‍ ഒരുക്കുക.

Read More »

കുവൈത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വൈകും

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനുളള പ്രായോഗിക തടസ്സങ്ങളാണ് സ്‌കൂളുകള്‍ നേരത്തെ തുറക്കുന്നതിന് വിലങ്ങു തടിയാകുന്നത്.

Read More »

കോവിഡ് വാക്‌സിന്‍: സൗദിയില്‍ രണ്ടാംഘട്ട വിതരണം ഇന്നുമുതല്‍

ഭരണാധികാരികളായ സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുബമ്മദ് ബിന്‍ സല്‍മാനും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു

Read More »

ചില വിഭാഗങ്ങളിലുളളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് വരുത്തി ഒമാന്‍

ഒമാനിലെ വിദേശ കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, ഒമാന്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഇളവ് ഉണ്ടാകും

Read More »

കുവൈത്തില്‍ വാക്‌സിന്‍ കുത്തിവെയ്പ്പില്‍ വിദേശികളില്‍ മുന്‍ഗണന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്

  കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുമ്പോള്‍ ആദ്യ പരിഗണന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്. കുവൈത്തികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എന്ന നിലക്കാണ് വീട്ടുജോലിക്കാര്‍ക്ക് ആദ്യം കുത്തിവെയ്‌പ്പെടുക്കാനുളള നീക്കം. അതേസമയം വിദേശികളായ

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

സ്‌കൂളിന് അനുവദിക്കുന്ന പരിശോധന കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന സൗജന്യമായിരിക്കും

Read More »

യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ പേടകം ഹോപ് പ്രോബ് പകര്‍ത്തിയ ആദ്യ ചിത്രം പുറത്ത്

യുഎഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ചിത്രം പങ്കുവെച്ചത്.

Read More »

കുട്ടികളെ ഉപയോഗിച്ചുളള ഭിക്ഷാടനം, കുറ്റകൃത്യങ്ങള്‍; കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് യുഎഇ

2000 മുതല്‍ 5000 ദിര്‍ഹം വരെ പിഴയും ഒരു വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

Read More »

ബഹ്‌റൈനിലെ വ്യാപാര സ്ഥാപനങ്ങളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു

സി.സി.ടി.വികള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റിന്റെ പരിശോധനാ വിഭാഗം കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

Read More »

നീതിന്യായ രംഗത്ത് നാല് നിയമ നിര്‍മ്മാണങ്ങള്‍ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

സൗദി അറേബ്യ ഈ വര്‍ഷം നാല് പ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടത്തുമെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

Read More »