English हिंदी

Blog

kuwait lockdown

 

കുവൈത്ത് സിറ്റി: കുവൈത്തില്‍ തല്‍ക്കാലം കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് വ്യാപന സാഹചര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് അവലോകനം ചെയ്ത മന്ത്രിസഭ തല്‍ക്കാലം കര്‍ഫ്യൂ വേണ്ടെന്നും വരുംദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ പിന്നീട് ആകാമെന്നുമാണ് തീരുമാനിച്ചത്.

Also read:  സ്വന്തം ഓഫീസ് സംശയ നിഴലിലായതില്‍ മുഖ്യമന്ത്രിക്ക്‌ കടുത്ത രോഷം; ശിവശങ്കറിനെതിരെ നടപടിക്ക് സാധ്യത

അതേസമയം, ഒത്തുകൂടലുകള്‍ തടയാനും കൊവിഡ് പ്രതിരോധം ഉറപ്പുവരുത്താനും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായിട്ടുണ്ട്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒത്തുകൂടലുകള്‍ ഒഴിവാക്കാന്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് രാജ്യ നിവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു.