Tag: oman

റിയല്‍ എസ്റ്റേറ്റ് ചട്ടങ്ങളില്‍ മാറ്റം: ഒമാനില്‍ പ്രവാസികള്‍ക്ക് കെട്ടിടങ്ങള്‍ സ്വന്തമാക്കാം

23 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കുന്നതിന് അവസരം ലഭിക്കുക

Read More »

മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് എ.സി.ഐ എയര്‍പോര്‍ട്ട് ഹെല്‍ത്ത് അക്രഡിറ്റേഷന്‍

ഒമാന്‍ എയര്‍പോര്‍ട്ട് നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് എയര്‍ പോര്‍ട്ട് ഹെല്‍ത്ത് അക്രഡിറ്റേഷന്‍(എ.സി.എ) സര്‍’ിഫിക്കറ്റ് ലഭിച്ചു. മിഡില്‍ ഈസ്റ്റിലെ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ എയര്‍പോര്‍ട്ടാണ് മസ്‌കറ്റ് എയര്‍പോര്‍ട്ട്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ പുതിയ ആരോഗ്യ നടപടി ക്രമങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ അംഗീകാരം.

Read More »

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കണോ? രക്ഷിതാക്കള്‍ക്ക് അഭിപ്രായം പറയാം

നിലവില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് 4 നിര്‍ദ്ദേശങ്ങളാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മുന്നോട്ട് വെയ്ക്കുന്നത്

Read More »

ഒമാനില്‍ തീപിടിത്തം; തീ നിയന്ത്രണ വിധേയമാക്കി അഗ്നിശമന സേനാ വിഭാഗം

ഒമാനില്‍ വീണ്ടും തീപിടിത്തം. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിത്തത്തില്‍ കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

Read More »

ഒമാനില്‍ സ്‌കൂള്‍ തുറന്നാലും കുട്ടികളെ അയക്കണമെന്ന് നിര്‍ബന്ധമില്ല; ഇ-ലേണിങ് തുടരാം

കുട്ടികളെ സ്‌കൂളില്‍ അയക്കാത്ത രക്ഷിതാക്കള്‍ ഇ-ലേണിങ് തുടരുമെന്ന ഉറപ്പ് മന്ത്രാലയത്തിന് നല്‍കേണ്ടിവരും.

Read More »

ഒമാനില്‍ നിന്ന് വന്ദേഭാരത് മിഷന്‍ സര്‍വീസുകള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍

വന്ദേഭാരത് മിഷന്റെ ഭാഗമായി ഒമാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ 24 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ മൊത്തം 70 സര്‍വീസുകളാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഉണ്ടാവുക. ഇതില്‍ 35 എണ്ണം കേരളത്തിലേക്കാണ്. മസ്‌കത്തില്‍ നിന്ന് കോഴിക്കോടിന് എട്ട് സര്‍വീസും കണ്ണൂരിന് ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറ് സര്‍വീസുകളുമാണ് ഉള്ളത്. ബാക്കി എട്ട് സര്‍വീസുകളും സലാലയില്‍ നിന്നാണ്.

Read More »

ഒക്ടോബര്‍ 1 മുതല്‍ റസിഡന്റ് വിസക്കാര്‍ക്ക് ഒമാനിലേക്ക് തിരിച്ചുവരാം

പ്രവാസികളുടെ മടങ്ങിവരവിനുളള ആശങ്കള്‍ക്ക് വ്യക്തത വരുത്തി ഒമാന്‍. ഒക്‌ടോബര്‍ ഒന്നു മുതല്‍ സാധുവായ റസിഡന്റ് കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് രാജ്യത്തേക്ക് തിരികെ വരാന്‍ അനുമതി നല്‍കാന്‍ കോവിഡ് പ്രതിരോധ കാര്യങ്ങളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

Read More »

ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബര്‍ 27ന് പുനരാരംഭിക്കും

ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബര്‍ 27ന് പുനരാരംഭിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ വിവര സാങ്കേതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.

Read More »

കോവിഡ് കേസുകള്‍ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കാനൊരുങ്ങി ഗള്‍ഫ് രാഷ്ട്രങ്ങള്‍

വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്. യു.എ.ഇ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തിച്ചതിനാല്‍ ജനജീവിതം പഴയരീതിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും കോവിഡിനെ പിടിച്ചുകെട്ടാന്‍ പുത്തന്‍ രീതികള്‍ അവംലംബിക്കുകയാണ്.

Read More »

നവംബര്‍ ഒന്ന് മുതൽ ഒമാനില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും

ഒമാനില്‍ കോവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ചു നവംബര്‍ ഒന്നുമുതൽ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്ലാസുകളിലും സ്‌കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് കര്‍ശന ആരോഗ്യ പ്രോട്ടോക്കോളിന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കി.

Read More »

പ​ശ്ചി​മേ​ഷ്യ​യില്‍ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉറപ്പാക്കും; ഇസ്രയേല്‍- ബഹ്‌റിന്‍ ന​യ​ത​ന്ത്ര ബന്ധത്തെ സ്വാ​ഗ​തം ചെ​യ്​​ത്​ ഒ​മാ​ന്‍

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റിന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒ​മാ​ന്‍. ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തിന്റെ ഭാ​ഗ​മാ​യി ഇ​സ്രാ​യേ​ലു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​ന്​ ത്രി​ക​ക്ഷി ക​രാ​റി​ല്‍ ഏ​ര്‍പ്പെ​ടാ​നു​ള്ള ബ​ഹ്​​റൈ​ന്‍ തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന്​ ഒ​മാ​ന്‍ ഭ​ര​ണ​കൂ​ടം പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

Read More »

ഒമാനില്‍ പ്ലാസ്മ ദാതാക്കളുടെ എണ്ണത്തില്‍ കുറവ്; പ്ലാസ്മ ദാനത്തിന് തയാറാകണമെന്ന അഭ്യര്‍ത്ഥനയുമായി ആരോഗ്യ വകുപ്പ്

കോവിഡ് വൈറസ് ബാധിതരുടെ ചികിത്സക്കായി രോഗം ഭേദമായവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സര്‍വിസസ് അഭ്യര്‍ഥിച്ചു. പ്ലാസ്മ ദാതാക്കളുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ബ്ലഡ് ബാങ്ക് സര്‍വിസസിന്റെ അഭ്യര്‍ഥന.കോവിഡ് ബാധിതരില്‍ കോണ്‍വാലസെന്റ് പ്ലാസ്മ ചികില്‍സ ഫലം ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്.

Read More »

മുന്‍കൂര്‍ അനുമതി വാങ്ങാതെ ഓഫര്‍ വില്‍പ്പന അനുവദിക്കില്ല; ഒമാന്‍ വാണിജ്യ മന്ത്രാലയം

നിലവിലെ നിയന്ത്രണങ്ങള്‍ ലംഘിച്ചു മുന്‍കൂര്‍ അനുമതിയില്ലാതെ വ്യാപാര സ്ഥാപനങ്ങളില്‍ ഓഫര്‍,ഡിസ്‌കൗണ്ട്, വില്‍പ്പനകള്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ,വ്യവസായ,നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. മുന്‍കൂര്‍ അനുമതിയില്ലാതെ ഡിസ്‌കൗണ്ട് വില്‍പനകള്‍ പ്രഖ്യാപിക്കരുതെന്ന് മന്ത്രാലയം സ്ഥാപനങ്ങളോടും കമ്പനികളോടും ആവശ്യപ്പെട്ടു.

Read More »

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍;ഫുട്‌ബോള്‍ അസോസിയേഷന് മത്സരങ്ങള്‍ ആരംഭിക്കാമെന്നും ഒമാന്‍ സുപ്രിം കമ്മിറ്റി

എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒമാനില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഒമാന്‍ സുപ്രിം കമ്മിറ്റി അറിയിച്ചു. അഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

Read More »

മഹാമാരിയെ പ്രതിരോധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍; യു.എ.ഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസം മേഖലകള്‍ അതിന്റെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് വരുന്ന വാര്‍ത്തകള്‍ നാം കണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയും സമാധാനവും ആരോഗ്യ പരിപാലനവും ഒരുപോലെ കാത്തു സൂക്ഷിക്കാന്‍ നിരവധി പദ്ധതികളാണ് അറബ് മേഖല കൈക്കൊള്ളുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്.

Read More »

കോവിഡ്​ ഫീല്‍ഡ്​ ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം തുറക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി

ഗുരുതരാവസ്​ഥയില്‍ അല്ലാത്ത കോവിഡ്​ രോഗികളെ പ്രവേശിപ്പിക്കുന്നതിനായുള്ള ഫീല്‍ഡ്​ ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനം തുറക്കുമെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ ബിന്‍ മുഹമ്മദ്​ അല്‍ സൗദി പറഞ്ഞു. സ്വകാര്യ മേഖലയുമായി സഹകരിച്ചാകും ആശുപത്രിയുടെ പ്രവര്‍ത്തനം. ഇതുവഴി എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള ആരോഗ്യ സ്​ഥാപനങ്ങളുടെ സമ്മര്‍ദം കുറയുമെന്നാണ്​ പ്രതീക്ഷയെന്നും സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ആരോഗ്യ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളും റോഡ്​ അതിര്‍ത്തികളും തുറക്കുന്ന വിഷയം സുപ്രീം കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഡോ. അല്‍ സൗദി കൂട്ടിച്ചേര്‍ത്തു.

Read More »

ഒമാനില്‍ ഇന്ന് 206 പേര്‍ക്ക് കൂടി കോവിഡ്

ഒമാനില്‍ 206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 4 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 689 ആയി.

Read More »

ഒമാനില്‍ 166 പേര്‍ക്ക്​ കൂടി കോവിഡ്​

166 പേര്‍ക്ക്​ കൂടി ഒമാനില്‍  ഇന്ന് കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 84818 ആയി. 262 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. 79409 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. ചികിത്സയിലിരുന്ന നാലുപേര്‍ കൂടി മരിച്ചു. 646 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 56 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 406 പേരാണ്​ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്​. 148 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.

Read More »

ആ​ക​ര്‍ഷ​ക ഗള്‍ഫ് ന​ഗ​ര​ങ്ങ​ളി​ല്‍ മ​സ്​​ക​ത്ത്​ നാ​ലാം സ്ഥാനത്ത്

ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ക​ര്‍​ഷ​കവും സുന്ദരവുമായ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ അ​റ​ബ്​ മേ​ഖ​ല​യി​ലെ ആ​ദ്യ നാ​ലി​ല്‍ മ​സ്​​ക​ത്തും.അ​മേ​രി​ക്ക​ന്‍ അ​ന്താ​രാ​ഷ്​​ട്ര ക​ണ്‍​സ​ല്‍​ട്ട​ന്‍​സി ക​മ്പി​നി​യാ​യ ​ഐ​റി​ങ്ക്​ ത​യാ​റാ​ക്കി​യ ആ​ക​ര്‍​ഷ​ക ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ മ​സ്​​ക​ത്ത്​ മു​ന്‍​നി​ര​യി​ലെ​ത്തി​യ​ത്.

Read More »

കുവൈത്തില്‍ ഇന്ന് 613 പേര്‍ക്ക്​ കൂടി കോവിഡ്​; ഒമാനില്‍ 143 പേര്‍ക്ക് കൂടി രോഗം

കുവൈത്തില്‍ 613 പേര്‍ക്ക്​ കൂടി ഇന്ന് കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 81573 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ഒമാനില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,652 ആയി. 235 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 79,147 ആയി.

Read More »

ആറുമാസത്തിന്​ ശേഷം ഒമാനിലേക്ക്​ മടങ്ങിവരുന്ന വിദേശികള്‍ക്ക്​ എന്‍.ഒ.സി നിര്‍ബന്ധം

ആറുമാസത്തിലധികം വിദേശത്ത്​ കുടുങ്ങിയ റെസിഡന്‍സ്​ വിസക്കാര്‍ക്ക്​ ഒമാനിലേക്ക്​ മടങ്ങാന്‍ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാണെന്ന്​ റോയല്‍ ഒമാന്‍ പൊലീസ്​ അറിയിച്ചു. പാസ്​പോര്‍ട്ട്​ ആന്‍റ്​ റെസിഡന്‍സ്​ ജനറല്‍ അഡ്​മിനിസ്​ട്രേഷനിലെ അഡ്​മിനിസ്​ട്രേറ്റീവ്​ ആന്‍റ്​ ഫൈനാന്‍ഷ്യല്‍ അഫെയേഴ്​സ്​ ഡയറക്​ടര്‍ക്ക്​ തൊഴിലുടമയാണ് ഇതിനായി​ അപേക്ഷ നല്‍കേണ്ടത്​​.

Read More »

ഒമാനില്‍ കോവിഡ്​ മരണം 600 കടന്നു; 211 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 603 ആയി. ബുധനാഴ്​ച ആറു പേര്‍ കൂടി മരിച്ചതോടെയാണിത്​. 188 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83606 ആയി. 211 പേര്‍ക്ക്​ രോഗം ഭേദമായി.

Read More »

ഒമാനില്‍ ​165 പേര്‍ക്ക്​ കൂടി രോഗമുക്തി; കുവൈത്തില്‍ 610 പേര്‍ക്ക്​ രോഗമുക്​തി

ഒമാനില്‍ 192 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83418 ആയി. 165 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. കുവൈത്തില്‍ 643 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 77470 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​​ച 610 പേര്‍ ഉള്‍പ്പെടെ 69,243 പേര്‍ രോഗമുക്​തി നേടി.

Read More »