മസ്കറ്റ്: സലാല വിമാനത്താവളങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി സജ്ജമാക്കിയിട്ടുള്ള ഡ്രൈവ്ത്രൂ പിസിആര്‍ ടെസ്റ്റ് കേന്ദ്രത്തില്‍ പരിശോധന നടത്താന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അറിയിച്ചു. പിസിആര്‍ ടെസ്റ്റ് ആവശ്യമുള്ള യാത്രക്കാര്‍ യാത്രയുടെ 2 ദിവസം മുന്നെ ബുക്കിങ് നടത്തണം. https://covid19.moh.gov.om/#/ob-drivethru എന്ന ലിങ്കില്‍ ആണ് രജിസ്‌ട്രേഷന്‍
നടത്തേണ്ടത്.
വെബ്‌സൈറ്റിലൂടെ പണമടച്ചതിന് ശേഷം രസീത് കൈപറ്റി ഡ്രൈവ്ത്രൂ ടെസ്റ്റിന് വേണ്ടി ഹാജരാകണം.19 റിയാലാണ് ടെസ്റ്റ് നടത്താനുള്ള ഫീസ്. 24 മണിക്കൂറില്‍ റിസല്‍ട്ട് ഇ-മെയില്‍/SMS വഴി ലഭ്യമാകും.ആരോഗ്യ മന്ത്രാലയത്തിന്റെ സീല്‍ പതിച്ച പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 5 റിയാലാണ് ഫീസ്.
കേരളത്തിലേക്ക് നിലവില്‍ കോവിഡ് ടെസ്റ്റ് ആവശ്യമില്ല.എന്നാല്‍ 38°C ശരീര താപനിലയുള്ള യാത്രക്കാര്‍ പിസിആര്‍ പരിശോധന നടത്തി ഫലം സ്ഥിരീകരിക്കണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അറിയിച്ചിട്ടുണ്ട്.