English हिंदी

Blog

vat

 

മസ്‌കത്ത്: ഒമാനില്‍ ഏപ്രില്‍ മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരും.  ഇത് സംബന്ധിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്  ഉത്തരവ് പുറപ്പെടുവിച്ചു. ആറു മാസത്തിനുള്ളില്‍ ഉത്തരവ് നടപ്പാകും.സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തും. 2016 ലെ വാറ്റ് യൂണിയന്‍ കരാറിന്റെ ഭാഗമായാണ് ഒമാനും ഇപ്പോള്‍ മൂല്യ വര്‍ധിത നികുതി സമ്പ്രദായത്തിലേക്ക് കടക്കുന്നത്. യൂണിയന്‍ കരാറിന്റെ ഭാഗമായി വാറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍.അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങള്‍ അടക്കം ചില വിഭാഗങ്ങളെ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Also read:  ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങള്‍, മെഡിക്കല്‍ കെയര്‍ സേവനം. അനുബന്ധ സാധനങ്ങള്‍, വിദ്യാഭ്യാസ സേവനം, ധനകാര്യ സേവനങ്ങള്‍, താമസ ആവശ്യത്തിനായുള്ള സ്ഥലങ്ങളുടെ പുനര്‍ വില്‍പന, ഗതാഗത സേവനങ്ങള്‍, താമസ ആവശ്യത്തിനായി വസ്തുവക വാടകക്ക് നല്‍കല്‍. മരുന്നുകളുടെയും ഉത്പന്നങ്ങളുടെയും വില്‍പന, നിക്ഷേപാവശ്യത്തിനുള്ള സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിതരണം, ഭിന്ന ശേഷിക്കാര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുമായുള്ള സാധനങ്ങള്‍ തുടങ്ങിയവ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.