Category: Gulf

അബുദാബിയില്‍ സ്‌കൂളുകള്‍ വിദൂര പഠനത്തിലേക്ക്

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അബൂദാബിയിലെ സ്‌കൂളുകളില്‍ വിദൂര പഠനം തുടരാന്‍ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു. ആറാം ക്ലാസുമതലുള്ള കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം തുടരാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും രാജ്യാന്തര പരീക്ഷകള്‍ തയ്യാറെടുക്കുന്ന ഒന്‍പതാം ക്ലാസുമുതലുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ ഹാജരാകാന്‍ അവസരമുണ്ട്.

Read More »

കുവൈത്ത് സര്‍വകലാശാലയിലെ 52 ജീവനക്കാര്‍ക്ക് കോവിഡ്

കുവൈത്ത് സര്‍വകലാശാലയിലെ 52 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച നടത്തിയ സ്വാബ് പരിശോധനയില്‍ നിന്നാണ് ഇത്രയും അധികം പേരെ കോവിഡ് കണ്ടെത്തിയത്. പരിശോധനക്ക് വിധേയമായരില്‍ ആറു ശതമാനത്തിന് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Read More »

ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ

ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി. വിമാനങ്ങൾക്ക് നേരിട്ട് സർവീസിന് അനുമതിയില്ല.വന്ദേ ഭാരത്‌ ഉൾപ്പെടെയുള്ള സർവീസുകൾ റദാക്കി. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം സൗദി സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് അയച്ച പുതിയ സർക്കുലറിൽ പറയുന്നു.

Read More »

ദേശീയ ദിനാഘോഷ നിറവില്‍ സൗദി അറേബ്യ

വാനില്‍ ഉയര്‍ന്നു പാറുന്ന ഹരിത പതാകകളില്‍ വിശുദ്ധ വചനങ്ങള്‍…….വൈവിധ്യവും വരണശബളവുമായ അലങ്കാര പൊലിമയില്‍ പ്രവിശ്യകള്‍ സജീവം. .നഗരവീഥികളുടെ ഇരുവശങ്ങളും പാലങ്ങളുടെ കൈവരികളും വന്‍കിട കെട്ടിടങ്ങളും പതാക, തോരണങ്ങള്‍, ബാനറുകള്‍ എന്നിവയാല്‍ കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്ചയൊരുക്കുന്നു. 90 ആം ദേശീയ ദിനത്തിന്റെ ആഘോഷ നിറവിലാണ് സൗദി അറേബ്യ .

Read More »

ഒക്ടോബര്‍ 1 മുതല്‍ റസിഡന്റ് വിസക്കാര്‍ക്ക് ഒമാനിലേക്ക് തിരിച്ചുവരാം

പ്രവാസികളുടെ മടങ്ങിവരവിനുളള ആശങ്കള്‍ക്ക് വ്യക്തത വരുത്തി ഒമാന്‍. ഒക്‌ടോബര്‍ ഒന്നു മുതല്‍ സാധുവായ റസിഡന്റ് കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് രാജ്യത്തേക്ക് തിരികെ വരാന്‍ അനുമതി നല്‍കാന്‍ കോവിഡ് പ്രതിരോധ കാര്യങ്ങളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

Read More »

ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബര്‍ 27ന് പുനരാരംഭിക്കും

ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബര്‍ 27ന് പുനരാരംഭിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ വിവര സാങ്കേതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.

Read More »

മക്കയില്‍ പുതിയ ജല സംഭരണിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

പൈപ്പ്‌ലൈനുകളുടെ ജോലി 93 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം റിങ് റോഡിലെ വാട്ടര്‍ സ്‌റ്റേഷനില്‍നിന്നാണ് വെള്ളമെത്തിക്കുന്നത്.

Read More »

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ജന്മദിന പാര്‍ട്ടി; അറബ് നടി അറസ്റ്റില്‍

യു.എ.ഇ യില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ചട്ടംഘനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും ആവര്‍ത്തിച്ചു.

Read More »

മരുഭൂമിയിലെ വിസ്മയം -ദുബായ് സഫാരി പാര്‍ക്ക് ഒക്‌ടോബര്‍ 5 ന് തുറക്കും

സന്ദര്‍ശകര്‍ക്ക് പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളില്‍ ചുറ്റിക്കറങ്ങി അലയുന്ന വന്യമൃഗങ്ങളെ നേരിട്ടു കാണാം.

Read More »

കുവൈറ്റിൽ ഗതാഗത നിയമം പരിഷ്കരിച്ചു; പിഴയിൽ വർധന

ഗതാഗത നിയമലംഘനത്തിനുള്ള പിഴ വര്‍ധന വ്യവസ്ഥ ചെയ്യുന്ന കരട് ഭേദഗതി ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.

Read More »

ആദ്യ ഘട്ട കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി യു.എ.ഇ

യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സീന്‍ എടുക്കുന്ന മുന്‍ഗണന ലിസ്റ്റില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി. ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, മിലിറ്ററി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രം നല്‍കാനായിരുന്നു തീരുമാനം.

Read More »

കോവിഡ് ചട്ട ലംഘനത്തിനെതിരെ കുരുക്ക് മുറുക്കി ദുബായ് പോലീസ്; സുരക്ഷയ്ക്കായി സി.ഐ.ഡി മാരും

യു.എ.ഇ യില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ നടപടി കടുപ്പിച്ച് അധികൃതര്‍. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തതിനെതിരെ കടകളും വ്യാപാര സ്ഥാപനങ്ങളും അടപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടിയിലേക്ക് നീങ്ങി. സി.ഐ.ഡി.കള്‍ ഉള്‍പ്പെടെ സജീവമായി രംഗത്തുണ്ട്.

Read More »

ചരിത്രത്തിലെ ഏറ്റവും വലിയ എയര്‍ഷോയില്‍ പങ്കെടുക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗദി എന്റര്‍ടൈന്‍മെന്റ് സംഘടിപ്പിക്കുന്ന സിവില്‍, സൈനിക വിമാനങ്ങളുടെ എയര്‍ഷോയില്‍ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സും പങ്കെടുക്കുന്നു്. സെപ്റ്റംബര്‍ 23ന് വൈകീട്ട് നാലിനാണ് എയര്‍ഷോ.സൗദി ചാനലില്‍ വ്യോമാഭ്യാസം കാണാന്‍ എല്ലാവരും കാത്തിരിക്കൂ എന്ന് ഇതു സംബന്ധിച്ച ടീസര്‍ വിഡിയോയില്‍ സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി പരിശീലന പരിപാടികളും വിമാനങ്ങളെ അലങ്കരിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളും തുടരുകയാണ്.

Read More »

കുവൈത്തില്‍ അവധിക്കുപോയ ജീവനക്കാരോട് തിരിച്ചുവരാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു

കുവൈത്തിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് അവധിക്ക് നാട്ടില്‍പോയ വിദേശ ജീവനക്കാരോട് 25 ദിവസത്തിനകം തിരിച്ചെത്താന്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. 25 ദിവസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാവുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.

Read More »

ഒമാനില്‍ കോവിഡ് ഫീല്‍ഡ് ആശുപത്രി സെപ്തംബര്‍ അവസാനം തുറക്കും

ഗുരുതരമല്ലാത്ത കോവിഡ് ബാധിതരെ പരിചരിക്കുന്നതിനായുള്ള രാജ്യത്തെ ഫീല്‍ഡ് ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനം തുറക്കും. പഴയ മസ്‌കത്ത് വിമാനത്താവള പരിസരത്ത് 200 മുതല്‍ 300 കിടക്കകളോടെയാണ് ആശുപത്രി ഒരുക്കുന്നത്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് ആശുപത്രി പ്രവര്‍ത്തിക്കുക.

Read More »

കോവിഡിനെതിരെയുളള പോരാട്ടത്തിനായി ഐക്യരാഷ്ട്ര സഭയ്ക്ക് 10 കോടി ഡോളര്‍ നല്‍കി സൗദി

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പോരാട്ടത്തിനായി ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ പത്തു കോടി ഡോളര്‍ നല്‍കി. ആഗോള തലത്തില്‍ കോവിഡ് പ്രതിരോധത്തിനായാണ് ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ സഹായം നല്‍കിയത്. സൗദി അറേബ്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമിയാണ് ആഗോളതലത്തില്‍ കോവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്തു കോടി ഡോളറിന്റെ സഹായം നല്‍കിയത്.

Read More »

യു.എ.ഇ യില്‍ ജെറ്റ്‌സ്‌കി വാട്ടര്‍ സ്‌കൂട്ടര്‍ ഉപയോഗത്തിന് പുതിയ നിയമം

ജെറ്റ്‌സ്‌കി വാട്ടര്‍ സ്‌കൂട്ടര്‍ ഉപയോഗത്തിന് ലൈസന്‍സ് – ലീസിങ് സംബന്ധമായ മാര്‍ഗനിര്‍ദേശങ്ങളോടെ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി പുതിയ നിയമം പ്രഖ്യാപിച്ചു.

Read More »

‘ഫ്ലൈറ്റ് ഡൈ​വേ​ർ​ഷ​ൻ ഫാ​സ്​​റ്റ് ലൈ​ൻ’​ അബുദാബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ചു

അബുദാബി വ​ഴി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രു​ടെ തു​ട​ർ​യാ​ത്ര വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്​ ‘ഫ്ലൈറ്റ് ഡൈ​വേ​ർ​ഷ​ൻ ഫാ​സ്​​റ്റ് ലൈ​ൻ’​ അബുദാബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ചു. യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നും വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ കൈ​മാ​റ്റ​ത്തി​നു​ള്ള സ​മ​യം കു​റ​ക്കു​ന്ന​തി​നും ഫാ​സ്​​റ്റ് ലൈ​ൻ സ​ഹാ​യി​ക്കും. ഇ​തോ​ടെ, യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​നം മാ​റി​ക്ക​യ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ 27 ശ​ത​മാ​നം വേ​ഗ​ത്തി​ലാ​കും.

Read More »

യുഎഇയില്‍ 674 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 674 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. 761 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read More »

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഷാര്‍ജയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്; വേദി ഒരുക്കിയത് ഇന്‍കാസ് യുഎഇ

കേരള നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തീയാക്കിയ പിതാവ് ഉമ്മന്‍ചാണ്ടിയുടെ, കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം മകള്‍ തീര്‍ത്തത്, പിതാവിന്റെ പേരില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്. യുഎഇയിലെ ഷാര്‍ജയിലാണ് സാധാരണക്കാരുടെ നേതാവായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍, പ്രവാസ ലോകത്തെ സാധാരണക്കാര്‍ക്കായി  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി കൂട്ടായ്മയായ, ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റിയായിരുന്നു ക്യാമ്പിന്റെ സംഘാടകര്‍.

Read More »

അക്കൗണ്ടബിലിറ്റി അതോറിറ്റിയെ നിയന്ത്രിക്കാന്‍ പുതിയ നിയമം; യു.എ.ഇ പ്രസിഡന്റ് അംഗീകാരം നല്‍കി

അ​ബൂ​ദാ​ബി അ​ക്കൗ​ണ്ട​ബി​ലി​റ്റി അ​തോ​റി​റ്റി​യെ നി​യ​ന്ത്രി​ക്കു​ന്ന പുതിയ നിയമത്തിന് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അംഗീകാരം. പൊതു സമ്പദ് വ്യവസ്ഥ നിരീക്ഷിച്ച്‌ സുതാര്യതയും സുസ്ഥിരതയും സര്‍ക്കാര്‍ സംവിധാനം വഴി ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കീഴില്‍ സാമ്പത്തിക ഭരണ സ്വാതന്ത്ര്യത്തോടെയുള്ള വിഭാഗമാണ് നിയമ നിര്‍വഹണം നടത്തുക.

Read More »

മാസ്‌ക് ധരിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ

സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താവും മാസ്‌ക് ധരിക്കാത്ത നിലയില്‍ പിടിയിലായാല്‍ സ്ഥാപന ഉടമക്കായിരിക്കും ഉത്തരവാദിത്വം. അതേസമയം ഉടമസ്ഥനും ജീവനക്കാരനും മാസ്‌ക്കും കൈയ്യുറകളും ധരിച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടുന്നതായിരിക്കും.

Read More »

സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശത്തില്‍ കാണാതായ 21 പേരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ചെറുത്തു നിന്ന നാമമാത്രമായ കുവൈറ്റ് പട്ടാളത്തെയും പോലീസുകാരെയും നിഷ്‌കരണം വകവരുത്തിയ ഇറാക്കി പട്ടാളം കുവൈറ്റ് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, വീട്ടില്‍ കൊള്ളയടിക്കുകയും, വിലപ്പെട്ടതെല്ലാം ഇറാക്കിലേക്ക് കടത്തുകയും ചെയ്തു കൊണ്ടിരുന്നു.

Read More »

കുവൈത്ത് അമീറിന് ‘ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍’ ബഹുമതി

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് യുഎസ് പ്രസിഡന്റിന്റെ ‘ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍’ ബഹുമതി. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.

Read More »

സൗദി റിയൽ എസ്റ്റേറ്റ് മേഖലയിൽ കറൻസി ഇടപാട് നിരോധിച്ചു

സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലുള്ള കറന്‍സി വിനിമയം നിരോധിച്ചു. ഡിജിറ്റല്‍ പണമിടപാടുകൾക്ക് മാത്രമേ അംഗീകാരമുണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കി . സൗദി ശൂറാ കൗണ്‍സിലാണ് നിരോധത്തിന് അംഗീകാരം നല്‍കിയത്. നികുതി വെട്ടിപ്പും അനിയന്ത്രിത പണമിടപാടുകളും തടയുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

Read More »

കുവൈത്തില്‍ വാണിജ്യ കേന്ദ്രങ്ങളിൽ കർശന പരിശോധന

കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി വാണിജ്യ കേന്ദ്രങ്ങളിൽ കർശന പരിശോധന. വൈറസ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു മന്ത്രി സഭ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലാണു രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്‌. സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും മുഖാവരണവും കയ്യുറകളും ധരിക്കുന്നുവെന്ന് ഉറപ്പ്‌ വരുത്തുന്നതിനായി പ്രത്യേക സംഘം നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

Read More »

സ്ത്രീ-പുരുഷ വേതന വിവേചനം സൗദി അറേബ്യ നിര്‍ത്തലാക്കി

സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നിര്‍ണയിക്കുന്ന രീതിക്കാണ് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ സൗദിയില്‍ ദീര്‍ഘകാലമായി ഉയര്‍ന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍ അംഗീകരാം നല്‍കിയത്.

Read More »