English हिंदी

Blog

soudi airlines

 

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗദി എന്റര്‍ടൈന്‍മെന്റ് സംഘടിപ്പിക്കുന്ന സിവില്‍, സൈനിക വിമാനങ്ങളുടെ എയര്‍ഷോയില്‍ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സും പങ്കെടുക്കുന്നു്. സെപ്റ്റംബര്‍ 23ന് വൈകീട്ട് നാലിനാണ് എയര്‍ഷോ.സൗദി ചാനലില്‍ വ്യോമാഭ്യാസം കാണാന്‍ എല്ലാവരും കാത്തിരിക്കൂ എന്ന് ഇതു സംബന്ധിച്ച ടീസര്‍ വിഡിയോയില്‍ സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി പരിശീലന പരിപാടികളും വിമാനങ്ങളെ അലങ്കരിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളും തുടരുകയാണ്.

Also read:  സൗദിയില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍

സൗദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് പുറമെ സൗദി റോയല്‍ എയര്‍ഫോഴ്‌സിന് കീഴിലും എയര്‍ഷോക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. എയര്‍ഫോഴ്‌സിന് കീഴിലെ വിവിധ ഇനം വിമാനങ്ങള്‍ ഷോയില്‍ പങ്കെടുക്കും. കൂടാതെ ആദ്യത്തെ കമേഴ്ഷ്യല്‍ വിമാനസ്ഥാപനമായ ഹെലികോപ്ടര്‍ കമ്പനിക്ക് കീഴിലെ നിരവധി ഹെലികോപ്ടറുകള്‍ എയര്‍ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

90ാമത് ദേശീയ ദിനാഘോഷങ്ങള്‍ക്കുള്ള വിപുലമായ ഒരുക്കങ്ങള്‍ സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റിക്ക് കീഴിലും പുരോഗമിക്കുകയാണ്. ഇത്തവണയും വര്‍ണാഭവും വൈവിധ്യവുമാര്‍ന്ന പരിപാടികളാണ് അതോറിറ്റിക്ക് കീഴില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ‘ഉയരം വരെ മനക്കരുത്തോടെ’ എന്ന തലക്കെട്ടിലാണ് ദേശീയദിനാഘോഷങ്ങള്‍ നടക്കുന്നത്. 60ഓളം സൈനിക, സിവിലിയന്‍ വിമാനങ്ങള്‍ പങ്കെടുക്കുന്ന എയര്‍ഷോ ആണ് ദേശീയദിനാഘോഷ പരിപാടികളില്‍ ഏറ്റവും പ്രധാന ഇനം. സൗദി ചരിത്രത്തിലെ ഏറ്റവും വലിയ എയര്‍ഷോ ആയിരിക്കുമെന്നാണ് എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വ്യക്തമാക്കുന്നത്. അതോടൊപ്പം രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വര്‍ണാഭമായ വെടിക്കെട്ടുകളും നടക്കും. ‘ജന്മനാടിനു വേണ്ടി പാടുന്നു’ എന്ന വേറിട്ട പരിപാടിയും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

Also read:  സൗദി അറേബ്യ : സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ നില തൃപ്തികരം

സെപ്റ്റംബര്‍ 22 മുതല്‍ 26 വരെ നീണ്ടുനില്‍ക്കുന്നതാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷ പരിപാടികള്‍. ഈ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ പാലിച്ച് വിവിധ പരിപാടികള്‍ അരങ്ങേറും. പ്രധാന നഗരങ്ങളിലെ റോഡുകള്‍ക്കിരുവശവും പാലങ്ങളും വന്‍കിട കെട്ടിടങ്ങളും അലങ്കരിക്കലും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കലും ദേശീയ പതാക ഉയര്‍ത്തിക്കെട്ടുന്നതുമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.ദേശീയദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റികള്‍ക്ക് കീഴില്‍ വിവിധ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.