English മലയാളം

Blog

UAE PRESIDENT

 

അ​ബൂ​ദാ​ബി അ​ക്കൗ​ണ്ട​ബി​ലി​റ്റി അ​തോ​റി​റ്റി​യെ നി​യ​ന്ത്രി​ക്കു​ന്ന പുതിയ നിയമത്തിന് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അംഗീകാരം. പൊതു സമ്പദ് വ്യവസ്ഥ നിരീക്ഷിച്ച്‌ സുതാര്യതയും സുസ്ഥിരതയും സര്‍ക്കാര്‍ സംവിധാനം വഴി ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കീഴില്‍ സാമ്പത്തിക ഭരണ സ്വാതന്ത്ര്യത്തോടെയുള്ള വിഭാഗമാണ് നിയമ നിര്‍വഹണം നടത്തുക.

25 ശതമാനത്തിലധികം സര്‍ക്കാര്‍ പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ ഇടപാടുകളുടെ സ്ഥിരതയാണ് ഇതുവഴി ഉറപ്പാക്കുക. സാമ്പത്തിക രംഗങ്ങളില്‍ അബുദാബിയുടെ വിശ്വാസ്യത ഉയര്‍ത്തുക, ഇതുവഴി കൂടുതല്‍ നിക്ഷേപ വ്യവസായങ്ങള്‍ക്ക് വഴി തുറക്കുക എന്നിവയെല്ലാം ഇതിലൂടെ ലക്ഷ്യമിടുന്നു. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ജനറല്‍ സെക്രട്ടേറിയറ്റ്, കോടതി, പോലീസ് എന്നിവയടക്കമുള്ള സംവിധാനങ്ങളുടെ നിരീക്ഷണത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.

Also read:  യു.എ.ഇയില്‍ ഓണ്‍ലൈന്‍ സ്‌കൂള്‍ അടച്ചു: വേനലവധി ആരംഭിച്ചു

പ്രാ​ദേ​ശി​ക വ​കു​പ്പു​ക​ള്‍, മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, അ​ധി​കാ​രി​ക​ള്‍, കോ​ര്‍​പ​റേ​ഷ​നു​ക​ള്‍, കൗ​ണ്‍​സി​ലു​ക​ള്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റു​ക​ള്‍, കോ​ട​തി​ക​ള്‍, പൊ​ലീ​സ്, സു​ര​ക്ഷാ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ള്‍, ഓ​ഫി​സു​ക​ള്‍, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, ഫ​ണ്ടു​ക​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍, പൊ​തു സം​യോ​ജി​ത സ്ഥാ​പ​ന​ങ്ങ​ള്‍, കമ്പിനി​ക​ള്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ ക​മ്പി​നി​ക​ളു​ടെ​യോ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പി​നി​ക​ള്‍, മൂ​ല​ധ​ന​ത്തിന്റെ 25 ശ​ത​മാ​നം സ​ര്‍​ക്കാ​റിന്റെയോ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പി​നി​ക​ള്‍ എ​ന്നി​വ അ​ബൂ​ദ​ബി അ​ക്കൗ​ണ്ട​ബി​ലി​റ്റി അ​തോ​റി​റ്റി നി​രീ​ക്ഷി​ക്കേ​ണ്ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​യി പു​തി​യ നി​യ​മ​ത്തി​ലെ ആ​ര്‍​ട്ടി​ക്​​ള്‍ 31 വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​നി​യ​മ പ്ര​കാ​രം മു​തി​ര്‍​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​തി​യ പ​ദ​വി ഏ​റ്റെ​ടു​ക്കു​മ്പോ​ഴും ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് പു​റ​ത്തു​പോ​കു​മ്പോ​ഴും സാ​മ്പത്തി​ക അ​വ​സ്​​ഥ വെ​ളി​പ്പെ​ടു​ത്ത​ണം.