
യുഎഇയിൽ ശക്തമായ പൊടിക്കാറ്റ്: താപനില കൂടി, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
ദുബൈ: ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം യുഎഇയുടെ വിവിധ പ്രദേശങ്ങൾ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെട്ടു. ഇതിന്‍റെ പശ്ചാത്തലത്തിൽ, അബൂദബിയിലെ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (NCM), കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.






























