
കേരളത്തില്‍ നിന്നും ഒമാനിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ഇങ്ങനെ
ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ മാസം 30 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്

ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ മാസം 30 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്

സാധുവായ വിസയുള്ള പ്രവാസികള്‍ക്ക് ഒമാനിലേക്ക് മടങ്ങാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കി

നിലവില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് 4 നിര്‍ദ്ദേശങ്ങളാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മുന്നോട്ട് വെയ്ക്കുന്നത്

വിറ്റുവരവ് പ്രതിവര്‍ഷം 100,000 ഡോളറിലെത്തുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാണ്

24 മണിക്കൂറില്‍ റിസല്‍ട്ട് ഇ-മെയില്‍/SMS വഴി ലഭ്യമാകും

സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരുന്ന സാഹചര്യമുണ്ടായി

അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങള്‍ അടക്കം ചില വിഭാഗങ്ങളെ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ ടിക്കറ്റ് തെളിവായി കാണിച്ചാല്‍ യാത്രാനുമതി

ഇന്ത്യ- ഒമാന്‍ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ ഒമാന്‍ എയറും സലാം എയറും പ്രഖ്യാപിച്ചു. നാളെ മുതല്‍ 24 വരെയാണ് സര്‍വീസുകള്‍. ഒമാന്‍ എയര്‍ മസ്‌കത്തില്‍ നിന്ന് കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 2 സര്‍വീസുകള്‍ നടത്തും. കൊച്ചിയിലേക്കും തിരികെയും ഞായര്‍, വ്യാഴം ദിവസങ്ങളില്‍. തിങ്കള്‍, ബുധന്‍-ഡല്‍ഹി, ഞായര്‍, വ്യാഴം- മുംബൈ.

ബഹ്റൈന്‍ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ നാല് മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഒമാന്‍ ന്യൂസ് നെറ്റ്വര്‍ക്കിന്റെ അറിയിപ്പില്‍ പറയുന്നത്.

ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്തെ ആശുപത്രികള്‍ പരമാവധി ശേഷിയിലേക്ക് അടുക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി മുന്നറിയിപ്പ് നല്‍കി. തീവ്ര പരിചരണ വിഭാഗങ്ങളിലടക്കം രോഗികള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ജാഗ്രത അനിവാര്യമാണെന്ന് കോവിഡ് ഫീല്‍ഡ് ആശുപത്രിയുടെ ഉദ്ഘാടന ശേഷം മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു. സാമൂഹിക അകലമടക്കം പ്രതിരോധ നടപടികള്‍ പാലിക്കുന്നതില്‍ പലരും അലംഭാവം കാണിച്ചിട്ടുണ്ട്.

ഒമാനില്‍ വീണ്ടും തീപിടിത്തം. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിത്തത്തില്‍ കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ഒമാനും ഇന്ത്യക്കുമിടയില്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നു. ഒക്‌ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയാണ് കരാര്‍ കാലാവധിയെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുത്തുന്ന താല്‍ക്കാലിക ഇടപാടാണ് വ്യോമ ഗതാഗത ബബിളുകള്‍. ഇത് പ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികള്‍ക്ക് വ്യവസ്ഥകള്‍ക്കനുസരിച്ച് സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും.

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. മസ്‌ക്കറ്റ് വിമാനത്താവളം മാത്രമാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. കോവിഡ് രൂക്ഷമായ പശ്ചാതലത്തില്‍ മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച സര്‍വീസുകളാണ് വീണ്ടും ആരംഭിക്കുന്നത്

ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സെയ്ദുമായി ഇന്ത്യന്‍ സ്ഥാനപതിയുമായി മുനു മഹാവീര്‍ കൂടിക്കാഴ്ച നടത്തി.
ഒമാന്‍ മന്ത്രാലയത്തിലെ ഓഫീസില്‍ ഇന്ത്യന്‍ സ്ഥാനപതിയെ മന്ത്രി സ്വീകരിച്ചുവെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്നതിന് മുന്നോടിയായി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ട്രയല്‍ റണ്‍ നടത്തി.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഒമാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ 24 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ മൊത്തം 70 സര്‍വീസുകളാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഉണ്ടാവുക. ഇതില്‍ 35 എണ്ണം കേരളത്തിലേക്കാണ്. മസ്‌കത്തില്‍ നിന്ന് കോഴിക്കോടിന് എട്ട് സര്‍വീസും കണ്ണൂരിന് ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറ് സര്‍വീസുകളുമാണ് ഉള്ളത്. ബാക്കി എട്ട് സര്‍വീസുകളും സലാലയില്‍ നിന്നാണ്.

പ്രവാസികളുടെ മടങ്ങിവരവിനുളള ആശങ്കള്‍ക്ക് വ്യക്തത വരുത്തി ഒമാന്‍. ഒക്‌ടോബര്‍ ഒന്നു മുതല്‍ സാധുവായ റസിഡന്റ് കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് രാജ്യത്തേക്ക് തിരികെ വരാന്‍ അനുമതി നല്‍കാന്‍ കോവിഡ് പ്രതിരോധ കാര്യങ്ങളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബര്‍ 27ന് പുനരാരംഭിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ വിവര സാങ്കേതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.

ഗുരുതരമല്ലാത്ത കോവിഡ് ബാധിതരെ പരിചരിക്കുന്നതിനായുള്ള രാജ്യത്തെ ഫീല്‍ഡ് ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനം തുറക്കും. പഴയ മസ്‌കത്ത് വിമാനത്താവള പരിസരത്ത് 200 മുതല്‍ 300 കിടക്കകളോടെയാണ് ആശുപത്രി ഒരുക്കുന്നത്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് ആശുപത്രി പ്രവര്‍ത്തിക്കുക.

ഒമാനില്‍ കോവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ചു നവംബര്‍ ഒന്നുമുതൽ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്ലാസുകളിലും സ്‌കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് കര്‍ശന ആരോഗ്യ പ്രോട്ടോക്കോളിന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കി.

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റിന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാന്‍. തങ്ങളുടെ പരമാധികാരത്തിന്റെ ഭാഗമായി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാനുള്ള ബഹ്റൈന്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഒമാന്‍ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് വൈറസ് ബാധിതരുടെ ചികിത്സക്കായി രോഗം ഭേദമായവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സര്‍വിസസ് അഭ്യര്‍ഥിച്ചു. പ്ലാസ്മ ദാതാക്കളുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ബ്ലഡ് ബാങ്ക് സര്‍വിസസിന്റെ അഭ്യര്‍ഥന.കോവിഡ് ബാധിതരില്‍ കോണ്‍വാലസെന്റ് പ്ലാസ്മ ചികില്‍സ ഫലം ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ നിയന്ത്രണങ്ങള്‍ ലംഘിച്ചു മുന്‍കൂര്‍ അനുമതിയില്ലാതെ വ്യാപാര സ്ഥാപനങ്ങളില്‍ ഓഫര്‍,ഡിസ്‌കൗണ്ട്, വില്‍പ്പനകള്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ,വ്യവസായ,നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. മുന്‍കൂര്‍ അനുമതിയില്ലാതെ ഡിസ്‌കൗണ്ട് വില്‍പനകള്‍ പ്രഖ്യാപിക്കരുതെന്ന് മന്ത്രാലയം സ്ഥാപനങ്ങളോടും കമ്പനികളോടും ആവശ്യപ്പെട്ടു.

എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒമാനില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഒമാന്‍ സുപ്രിം കമ്മിറ്റി അറിയിച്ചു. അഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

ഗുരുതരാവസ്ഥയില്‍ അല്ലാത്ത കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായുള്ള ഫീല്‍ഡ് ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനം തുറക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സൗദി പറഞ്ഞു. സ്വകാര്യ മേഖലയുമായി സഹകരിച്ചാകും ആശുപത്രിയുടെ പ്രവര്‍ത്തനം. ഇതുവഴി എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ സമ്മര്‍ദം കുറയുമെന്നാണ് പ്രതീക്ഷയെന്നും സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ആരോഗ്യ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളും റോഡ് അതിര്‍ത്തികളും തുറക്കുന്ന വിഷയം സുപ്രീം കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഡോ. അല്‍ സൗദി കൂട്ടിച്ചേര്‍ത്തു.

ഒമാനില്‍ 206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 4 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 689 ആയി.

166 പേര്‍ക്ക് കൂടി ഒമാനില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 84818 ആയി. 262 പേര്‍ക്ക് കൂടി രോഗം ഭേദമായി. 79409 പേരാണ് ഇതുവരെ രോഗമുക്തരായത്. ചികിത്സയിലിരുന്ന നാലുപേര്‍ കൂടി മരിച്ചു. 646 പേരാണ് ഇതുവരെ മരണപ്പെട്ടത്. 56 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 406 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 148 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.

ലോകത്തിലെ ഏറ്റവും ആകര്‍ഷകവും സുന്ദരവുമായ നഗരങ്ങളുടെ പട്ടികയില്‍ അറബ് മേഖലയിലെ ആദ്യ നാലില്‍ മസ്കത്തും.അമേരിക്കന്‍ അന്താരാഷ്ട്ര കണ്‍സല്‍ട്ടന്‍സി കമ്പിനിയായ ഐറിങ്ക് തയാറാക്കിയ ആകര്‍ഷക നഗരങ്ങളുടെ പട്ടികയിലാണ് മസ്‌കത്ത് മുന്‍നിരയിലെത്തിയത്.

കുവൈത്തില്‍ 613 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 81573 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഒമാനില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,652 ആയി. 235 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 79,147 ആയി.

ആറുമാസത്തിലധികം വിദേശത്ത് കുടുങ്ങിയ റെസിഡന്‍സ് വിസക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങാന്‍ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍സ് ജനറല്‍ അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ആന്‍റ് ഫൈനാന്‍ഷ്യല്‍ അഫെയേഴ്സ് ഡയറക്ടര്‍ക്ക് തൊഴിലുടമയാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്.