Category: Kerala

കെ സുരേന്ദ്രന്റെ പ്രതികരണങ്ങൾ മനോനില തെറ്റിയ അവസ്ഥയിൽ: മുഖ്യമന്ത്രി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാനസിക നില തെറ്റി പലതും വിളിച്ചുപറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ ലൈഫ് മിഷനെ ചേർത്തുള്ള തട്ടിപ്പിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന സുരേന്ദ്രന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു പാർട്ടിയുടെ അധ്യക്ഷൻ ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങൾ വിളിച്ചു പറയുകയാണ്.

Read More »

പോളിസി ഉടമ ആത്മഹത്യ ചെയ്‌താല്‍ നോമിനിക്ക്‌ ഇന്‍ഷുറന്‍സ്‌ തുക ലഭിക്കുമോ?

പോളിസി ഉടമയുടെ മരണത്തിനുശേഷം കുടുംബാംഗങ്ങളുടെ സാമ്പത്തികമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നത്‌. എന്നാല്‍ പോളിസി ഉടമ ആത്മഹ ത്യ ചെയ്യുകയാണെങ്കില്‍ നോമിനിക്ക്‌ സം അ ഷ്വേര്‍ഡ്‌ ലഭിക്കുമോ? ജീവിതത്തില്‍ ഉണ്ടാ കാവുന്ന അനിശ്ചിത സംഭവങ്ങള്‍ക്കുള്ള കവറേജാണ്‌ ഇന്‍ഷുറന്‍സിലൂടെ ലഭിക്കുന്നത്‌. ആത്മഹത്യയെ അനിശ്ചിത സംഭവമായി പരിഗണിക്കാനാകില്ലെന്നിരിക്കെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയില്‍ ആത്മഹത്യക്ക്‌ കവറേജ്‌ ലഭിക്കുമോ?

Read More »

ബിനീഷ് കോടിയേരിയെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും

ബിനീഷ് കോടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മന്ത്രി ജയരാജന്റെ മകനെ സംബന്ധിച്ചും അന്വേഷണം തുടങ്ങിയെന്നും മന്ത്രി കെ.ടി ജലീലിനെ ഇ.ഡി രണ്ടാം തവണയും ചോദ്യം ചെയ്യുമെന്നും കൂടാതെ എന്‍.ഐ.എയും കസ്റ്റംസും കെ.ടി ജലീലിനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Read More »

കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഐ എസ് ഭീകര സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഐ എസ് ഭീകര സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്‍ ഐ എ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതായും ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More »

ബാലഭാസ്കറിന്റെ മരണം: നുണപരിശോധനയിൽ തീരുമാനം ഇന്ന്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായുളള നുണപരിശോധനയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. നുണപരിശോധനയ്ക്ക് വിധേയാരക്കണമെന്ന് കണ്ടെത്തിയ നാലുപേരോടും കോടതിയിൽ നേരിട്ട് ഹാജരായി പരിശോധനയെക്കുറിച്ചുളള നിലപാടറിയിക്കാൻ തിരുവനന്തപുരം സി ജെ എം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക് സമ്മതമാണോ എന്ന് അറിയാനാണിത്. നാലുപേരും സമ്മതം അറിയിച്ചാൽ കോടതി അനുമതി നൽകും.

Read More »

കോഴിക്കോട് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു 

കോഴിക്കോട് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. കോഴിക്കോട് പരപ്പില്‍ സ്വദേശി മൂസക്കോയ (83), ആയഞ്ചേരി സ്വദേശി അബ്ദുള്ള (74) എന്നിവരാണ് മരിച്ചത്. രണ്ട് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12

Read More »

ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക് ; സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കും 

കോവിഡിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി ജോലിയില്‍ പ്രവേശിപ്പിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനാണ് തീരുമാനം. എന്നാൽ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും എമര്‍ജന്‍സി വിഭാഗങ്ങളിലും ഡ്യൂട്ടി ചെയ്യും.

Read More »

തോമസ് ഐസക്കിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; ഡിസ്‍ചാര്‍ജ് ചെയ്തു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇതേതുടർന്ന് മന്ത്രിയെ ആശുപത്രിയില്‍ നിന്നും ഡിസ്‍ചാര്‍ജ് ചെയ്തു. ഇനി തോമസ് ഐസക്ക് ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും.

Read More »

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത് പത്തു ലക്ഷത്തിലധികം പേർ

കോവിഡ് കാലത്ത് കേരളത്തിലേക്ക് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയത് 10,05,211 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ 62.16 ശതമാനം (6,24,826 പേർ) ആഭ്യന്തര യാത്രക്കാരാണ്. മടങ്ങിവന്നവരിൽ അന്താരാഷ്ട്ര യാത്രക്കാരാർ

Read More »

കോവിഡുമായി ബന്ധപ്പെട്ട ജോലികൾക്കായി പൊലീസിന് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്

സന്നദ്ധ പ്രവർത്തകർ മുന്നോട്ടുവരണം കോവിഡുമായി ബന്ധപ്പെട്ട ജോലികൾക്കായി പൊലീസിന് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ടെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷൻമാരും ഇതിനായി സ്വയം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇങ്ങനെ നിയോഗിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് അവരുടെ കഴിവും

Read More »

കോവിഡ് സൃഷ്ടിച്ചത് സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സാഹചര്യം: മുഖ്യമന്ത്രി

കോവിഡ് 19 സൃഷ്ടിച്ചത് സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പാനിഷ് ഫ്‌ളൂ പോലെ തന്നെ കുറച്ചുസമയം കഴിയുമ്പോൾ കോവിഡും അപ്രത്യക്ഷമായേക്കാം. എന്നാൽ അഞ്ചുകോടി മനുഷ്യരുടെ ജീവൻ കവർന്ന ചരിത്രം

Read More »

സംസ്ഥാന ഊർജസംരക്ഷണ അവാർഡ് 2020 – അപേക്ഷ ക്ഷണിച്ചു

എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2019-20 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. എട്ട് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. വൻകിട

Read More »

അബുദാബി മാർത്തോമാ യുവജനസഖ്യം ‘കരുതലോടെ ഒരു ഓണം ‘ ആഘോഷിച്ചു 

നാം സുരക്ഷിതരായി കഴിയുന്നതിനോടൊപ്പം മറ്റുള്ളവരെ കരുതുകയും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് മഹാവ്യാധിയുടെ കാലത്തു നമ്മുടെ ദൗത്യം  എന്ന് സാംസ്‌കാരിക പ്രവർത്തകനും കിഡ്നി ഫൌണ്ടേഷൻ ചെയർമാനുമായ ഫാ ഡേവിസ് ചിറമേൽ.. അബുദാബി മാർത്തോമാ യുവജനസഖ്യത്തിന്റെ

Read More »

ഇ പി ജയരാജന്റെ ഭാര്യ രമേശ്‌ ചെന്നിത്തലക്കെതിരെ വക്കീൽ നോട്ടീസ്‌ അയച്ചു.

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വക്കീൽ നോട്ടീസ്‌ അയച്ചു. സമൂഹമധ്യത്തിൽ മനപ്പൂർവം അപമാനിക്കാനും അവഹേളിക്കാനും

Read More »

കെൽട്രോൺ വെന്റിലേറ്റർ നിർമ്മിക്കുന്നു; പ്രതിരോധ വകുപ്പുമായി കരാർ ഒപ്പിട്ടു

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) മെഡിക്കൽ രംഗത്തിന് ആവശ്യമായ വെന്റിലേറ്റർ നിർമ്മാണം തുടങ്ങുന്നു. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാർ കെൽട്രോണും ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷന് (ഡി ആർ ഡി ഒ) കീഴിലെ

Read More »

സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കി: മുഖ്യമന്ത്രി

സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശംഖുമുഖം എയർപോർട്ട് റോഡിന്റെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന് കീഴിൽ 9530 കിലോമീറ്റർ റോഡാണ് ഗതാഗതയോഗ്യമായത്. ഗ്രാമീണ

Read More »

ഭാഷാ വിവേചന ത്തിനെതിരെ ഭീമ ഹർജിയിൽ ഒപ്പുവച്ചു കൊണ്ട് എം.ടി വാസുദേവന്‍ നായര്‍ മലയാള സമരത്തിൽ പങ്കാളിയായി

കേരളാ പി.എസ് സി യുടെ ഭാഷാ വിവേചന ത്തിനെതിരെ ഭീമ ഹർജിയിൽ ഒപ്പുവച്ചു കൊണ്ട് എം.ടി വാസുദേവന്‍ നായര്‍ മലയാള സമരത്തിൽ പങ്കാളിയായി. പ്രൈമറി സ്കൂൾ അധ്യാപകരുടെ നിയമനപ്പരീക്ഷയിൽ നിന്ന് മലയാളത്തെ ഒഴിവാക്കിയ കേരളാ പി.എസ് സി യുടെ ഭാഷാ വിവേചന ത്തിനെതിരെ ഐക്യമലയാള പ്രസ്ഥാനം സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രക്ഷോഭത്തിൽ എം.ടിയും ചേർന്നു. കൊച്ചു കുഞ്ഞുങ്ങളെയാണ് ഈ അദ്ധ്യാപകർ പഠിപ്പിക്കേണ്ടത്.

Read More »

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വെര്‍ച്വല്‍ ഇന്‍വസ്റ്റര്‍ കഫെ

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുന്നതിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മാസം തോറും നടത്തുന്ന ഇന്‍വസ്റ്റര്‍ കഫെ കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വെര്‍ച്വലാക്കി.

Read More »

പ്രതിദിനം കളവ്‌ പറഞ്ഞ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല സ്വയം അപഹാസ്യനാവുകയാണ്; എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍

പത്രസമ്മേളനങ്ങള്‍ നടത്തി പ്രതിദിനം കളവ്‌ പറഞ്ഞ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല സ്വയം അപഹാസ്യനാവുകയാണ്‌. മന്ത്രി കെ.ടി.ജലീല്‍ രാജ്യത്ത്‌ വ്യവസ്ഥാപിതമായ ഏതെങ്കിലും നിയമ ലംഘനം നടത്തിയതായും ഇതുവരെ ഒരു കേസും എവിടെയും നിലവിലില്ല. ജലീലിനോട്‌ വ്യക്തിവിരോധം തീര്‍ക്കുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്ലീം ലീഗ്‌ നേതാക്കള്‍ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളെ സ്വന്തം പത്രസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയാണ്‌ പ്രതിപക്ഷനേതാവ്‌ ചെയ്യുന്നത്‌.

Read More »

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തത് 4230.78 കോടി രൂപ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തത് 4230.78 കോടി രൂപ. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ, കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സാങ്കേതിക-ധനസഹായങ്ങളും സംസ്ഥാന/ കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. കൂടാതെ കോവിഡ് വ്യാപന രീതിയിലെ പ്രത്യേകത, രോഗികളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽധനസഹായവും ഭരണകൂടങ്ങൾക്ക് ലഭ്യമാക്കുന്നു.

Read More »

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് സംസ്ഥാന വ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് സംസ്ഥാന വ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി.മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ വ്യാപകമായി തൊഴില്‍ നിയലംഘനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ പ്രതിസന്ധി നേരിടുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ലേബര്‍ കമ്മീഷര്‍ പ്രണബ്‌ജ്യോതി നാഥിന് പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Read More »

സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്ന് മുഖ്യമന്ത്രി കരുതണ്ട:മുല്ലപ്പള്ളി

സമാധാനപരമായി നടത്തുന്ന സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്ന് മുഖ്യമന്ത്രി കരുതണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ സത്യാഗ്രഹ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

Read More »

പാമ്പുപിടുത്തത്തിന് ഇനി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മാര്‍ഗരേഖയുമായി വനം വകുപ്പ്

വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്.

Read More »

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിനോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ നടന്‍ മുകേഷിന്റെ സാക്ഷി വിസ്താരവും പൂര്‍ത്തിയായി.

Read More »

രമേശ്‌ ചെന്നിത്തല സമരാഭാസം പിന്‍വലിച്ച്‌ ജനങ്ങളോട്‌ മാപ്പ്‌ പറയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്

മന്ത്രി കെ.ടി ജലീലിന്‌ സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന്‌ വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സമരാഭാസം പിന്‍വലിച്ച്‌ ജനങ്ങളോട്‌ മാപ്പ്‌ പറയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Read More »

കോവിഡ് കാല സമരങ്ങള്‍ ആശങ്ക പരത്തുന്നു; രോഗവ്യാപനം രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്

സെക്രട്ടറിയേറ്റിനു മുന്നിലും മറ്റും നടക്കുന്ന മിക്ക സമരങ്ങളിലും മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുന്നത്

Read More »

സ്വപ്ന സുരേഷ് ഒഴികെ ആറ് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

സ്വപ്ന സുരേഷ് ഒഴികെ ആറ് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ഫോൺ വിശദാംശങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ ന‍‍ടക്കുന്നത്.

Read More »

ശബരിമല നട നാളെ തുറക്കും

കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ ( 16.09.20) വൈകുന്നേരം 5 മണിക്ക് തുറക്കും.17 ന് ആണ് കന്നി 1. പൂജകൾ പൂർത്തിയാക്കി ഈ മാസം 21 ന് രാത്രി ക്ഷേത്രനട അടയ്ക്കും. ഇത്തവണയും ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനം ഉണ്ടാവില്ല.

Read More »