English हिंदी

Blog

congress

 

തിരുവനന്തപുരം: മന്ത്രി കെ. ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. തിരുവനന്തപുരത്ത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചിന് നേരെ നിരവധി തവണ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശുകയുണ്ടായി. കെ. എസ് ശബരീനാഥന്‍, ഷാഫിപറമ്പില്‍ എംഎല്‍എ എന്നിവരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

Also read:  വികസനക്കുതിപ്പിൽ കിൻഫ്ര ; ഒരുങ്ങുന്നത് കോടികളുടെ വ്യവസായ സംരംഭങ്ങൾ

യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിലേക്ക് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കൂടാതെ യുവ മോര്‍ച്ച, മഹിളാ മോര്‍ച്ച പ്രതിഷേധത്തിനു നേരെയും പോലീസ് ലാത്തിവീശി. പോലീസിനു നേരെ വ്യാപക കല്ലേറ് ഉണ്ടായതിനെ തുടര്‍ന്നാണ് ലാത്തിവീശിയത്.

Also read:  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം ; സുരക്ഷാ വീഴ്ച

പാലക്കാട് കളക്ടറേറ്റിലേക്ക് യുവ മോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ പോലീസ് നീക്കിയത്. അതേസമയം കൊല്ലത്ത് മഹിളാ മോര്‍ച്ചയും യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ജലപീരങ്കി പ്രയോഗിച്ചാണ് പോലീസ് പ്രവര്‍ത്തകരെ നീക്കിയത്. കൂടാതെ കണ്ണൂരില്‍ ഇ.പി ജയരാജിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തി വീശി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.