English हिंदी

Blog

protest during covid days

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ച് തലസ്ഥാനത്ത് നടത്തുന്ന സമരങ്ങള്‍ ആശങ്ക പരത്തുന്നു. ഇത്തരം ആള്‍കൂട്ട സമരങ്ങള്‍ രോഗവ്യാപനം ഇരട്ടിയാക്കിയേക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി സെക്രട്ടറിയേറ്റിനു മുന്നിലും മറ്റും നടക്കുന്ന മിക്ക സമരങ്ങളിലും മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുന്നത്. രോഗവ്യാപനം കൂടുതലുളള പ്രദേശങ്ങളില്‍ നിന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും എത്തുന്നുവരും ഇക്കൂട്ടത്തിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത് സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നവയാണ്.

Also read:  വിവാഹ വാഗ്ദാനം നല്‍കി നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ; മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടുളള ഇത്തരം പ്രവര്‍ത്തികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന പോലീസുകാരെയും മറ്റു ഉദ്യോഗസ്ഥരെയും കൂടി ബാധിക്കുന്നവയാണ്. ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Also read:  സംസ്ഥാനത്ത് 3,272 പേര്‍ക്ക് കോവിഡ്; 4,705 പേര്‍ക്ക് രോഗമുക്തി

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത് സമരവും പ്രതിഷേധവും പാടില്ലെന്ന  ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ കോവിഡ് കേസുകളുടെ എണ്ണവും ഉയരാനാണ് സാധ്യത.

Also read:  ലൈഫ് മിഷൻ വീട് ; ആഗസ്റ്റ് ഒന്നുമുതൽ അപേക്ഷിക്കാം