English മലയാളം

Blog

india covid

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തത് 4230.78 കോടി രൂപ. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ, കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സാങ്കേതിക-ധനസഹായങ്ങളും സംസ്ഥാന/ കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. കൂടാതെ കോവിഡ് വ്യാപന രീതിയിലെ പ്രത്യേകത, രോഗികളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽധനസഹായവും ഭരണകൂടങ്ങൾക്ക് ലഭ്യമാക്കുന്നു.

Also read:  കോവിഡ് പ്രതിസന്ധി: അവധി എടുത്തവരോട് തിരികെ വരാന്‍ ആരോഗ്യ വകുപ്പ്

ഇന്ത്യ കോവിഡ്-19 അടിയന്തര പ്രതികരണ-ആരോഗ്യ സംവിധാന തയ്യാറെടുപ്പ് പാക്കേജിനു കീഴിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ ധനസഹായം നൽകുന്നുണ്ട്.

Also read:  കേരളത്തിൽ ഇന്ന് 608 പേർക്ക് കോവിഡ്: തിരുവനന്തപുരത്ത് മാത്രം 201 പേർ

2020-21 സാമ്പത്തിക വർഷത്തിൽ, 2020 സെപ്റ്റംബർ 3 വരെയുള്ള കണക്കുകൾ പ്രകാരം, 4230.78 കോടി രൂപയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആയി വിതരണം ചെയ്തത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനികുമാർ ചൗബേ രാജ്യസഭയിൽ രേഖാമൂലം നൽകിയ  മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.