Category: Breaking News

രാജ്യത്ത് രോഗവ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കോവിഡ്

രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്. 48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി.

Read More »

ലഹരിമരുന്ന് കേസ്: അനൂപിനെ നിയന്ത്രിച്ചത് ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

അനൂപ് മുഹമ്മദിന്റെ ലഹരി ഇടപാടുകള്‍ ബിനീഷിന് അറിയില്ലെന്നത് വിശ്വാസയോഗ്യമല്ല. അനൂപും ബിനീഷും നിരവധി തവണ ഫോണില്‍ സംസാരിച്ചു.

Read More »

കൊൽക്കത്തയുടെ വഴി തടഞ്ഞ് ചെന്നൈ; വിജയം 6 വിക്കറ്റിന്

ഐ പി എല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി. നിർണ്ണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് ആറ് വിക്കറ്റിന് കൊൽക്കത്ത പരാജയപ്പെട്ടു. അവസാനബോൾ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ രവീന്ദ്ര ജഡേജയാണ് ചെന്നൈയ്ക്ക് ജയം സമ്മാനിച്ചത്.

Read More »

ബിനീഷിന്റെ അറസ്റ്റ്: പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് സിപിഐഎം

ബംഗളൂരു ലഹരിമരുന്ന് കേസില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

Read More »

ബിനീഷിനെ കുരുക്കിയത് അനൂപിന്റെ മൊഴി

ബിനീഷിന്റെ മൊബൈല്‍ ഫോണ്‍ ഇ.ഡി കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച നിലയിലാണ്. ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.

Read More »

കോടിയേരി രാജിവെക്കരുത്, പാര്‍ട്ടി സെക്രട്ടറിയായി തന്നെ തുടരണം; പരിഹസിച്ച് ചെന്നിത്തല

പാര്‍ട്ടിയും സര്‍ക്കാരും കസ്റ്റഡിയിലാണ്. കേരളീയര്‍ക്ക് അപമാനം കൊണ്ട് തലതാഴ്‌ത്തേണ്ട സ്ഥിതിയാണ്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

Read More »

‘കോവിഷീല്‍ഡ്’ വാക്‌സിന്‍ ഡിസംബറോടെ വിതരണത്തിനെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ഓക്‌സ്ഫഡ് സര്‍വകലാശാല-ആസ്ട്രസെനകയുടെ കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട ട്രയലാണ് യുകെയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും 1600 പേര്‍ കോവിഷീല്‍ഡിന്റെ അവസാനഘട്ട ട്രയലുകളിലാണ്.

Read More »

ശിവശങ്കറിനെ 7 ദിവസം ഇ ഡി കസ്റ്റഡിയില്‍ വിട്ടു; കേസിൽ അഞ്ചാം പ്രതിയാക്കി

ശിവശങ്കറിനെ 7 ദിവസം ഇ ഡി കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടത്.

Read More »

രാജ്യത്ത് കോവിഡ് രോഗബാധ 80 ലക്ഷം കടന്നു

24 മണിക്കൂറിനുള്ളില്‍ 49,881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധ 80,40,203 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം 517 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. അതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,20,527 ആയി.

Read More »

യുഎസ് തെരഞ്ഞെടുപ്പ്: ഇതുവരെ രേഖപ്പെടുത്തിയത് 7 കോടി വോട്ട്

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ക്കാ​നി​രി​ക്കെ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളു​ടെ എ​ണ്ണം ഏ​ഴു കോ​ടി​യാ​യി. 2016ൽ ​ആ​കെ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളു​ടെ പ​കു​തി​യി​ലേ​റെ വ​രു​മി​തെ​ന്നാ​ണ് വി​വ​രം.

Read More »

അടിയന്തിര കോവിഡ് പ്രതിരോധ നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ അടുത്ത തരംഗത്തിന് സാധ്യതയേറിയിരിക്കേ മറ്റൊരു ആഗോള ലോക്ഡൗണ്‍ തടയുന്നതിന് അടിയന്തിര കോവിഡ് പ്രതിരോധ നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന.

Read More »

സൂര്യതേജസ്സോടെ മുംബൈ പ്ലേ ഓഫിൽ; ബാംഗ്ലൂരിനെതിരെ അഞ്ച് വിക്കറ്റ് വിജയം

ഐ പി എൽ പതിമൂന്നാം സീസണിന്റെ പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ച ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് മുൻ ചാമ്പ്യൻമാരുടെ പ്ലേ ഓഫ് പ്രവേശം. സൂര്യകുമാർ യാദവിൻ്റെ ബാറ്റിംഗ് പ്രകടനമാണ് മുംബൈയ്ക്ക് വിജയം ഒരുക്കിയത്. രണ്ടാം സ്ഥാനക്കാരായ ബാംഗ്ലൂരിന് പ്ലേ ഓഫിലെത്താൻ ഇനിയും കാത്തിരിക്കണം.

Read More »

ശ​ബ​രിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം: പ്ര​തി​ദി​നം 1,000 തീ​ര്‍​ത്ഥാ​ട​ക​ർക്ക് മാ​ത്രം പ്രവേശനം

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് പ്രതിദിനം 1000 തീർത്ഥാടകർക്ക് മാത്രം പ്രവേശനം . പ്ര​തി​ദി​നം പ​തി​നാ​യി​രം തീ​ര്‍​ത്ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യാ​ണ് ഈ ​ആ​വ​ശ്യം ത​ള്ളി​യ​ത്. ഒ​രു ദി​വ​സം 1,000 തീ​ര്‍​ത്ഥാ​ട​ക​രെ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക​യെ​ന്നും സീ​സ​ൺ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

Read More »

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ്; 7660 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടു: ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റക്കാരനായി കണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടെന്ന് മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി.

Read More »

ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ല; കാ​നം രാ​ജേ​ന്ദ്ര​ൻ

മുഖ്യമന്ത്രിയുടെ ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ർ ഇ​പ്പോ​ൾ സ​ർ​ക്കാ​രിന്റെ ഭാ​ഗ​മ​ല്ലെ​ന്നും അ​തു​കൊ​ണ്ട് ശി​വ​ശ​ങ്ക​റി​ന്റെ കസ്റ്റഡി സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

Read More »

അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം; മുല്ലപ്പള്ളി രാമചന്ദ്രൻ

ശിവശങ്കറെ കസ്റ്റഡിയിൽ എടുത്തു എന്നതിനർത്ഥം മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ എടുത്തു എന്നാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.

Read More »

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സ്; ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സ്; ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു

കൊ​ച്ചി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷം വി​ട്ട​യ​ച്ചു. നോ​ട്ട് നി​രോ​ധ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ​ത്ത് കോ​ടി​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഇ​ഡി ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ളി​പ്പി​ച്ച​ത്. ഇ​തി​ല്‍ പാ​ലാ​രി​വ​ട്ടം പാ​ലം കോ​ഴ​പ്പ​ണം ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ന്‍റെ ര​ണ്ട് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Read More »

ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ്; ഉ​ളു​പ്പു​ണ്ടെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

ഉ​ളു​പ്പു​ണ്ടെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ശി​വ​ശ​ങ്ക​റെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ്  ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More »

സാമ്പത്തിക സംവരണം: ലീഗിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശവുമായി സീറോ മലബാര്‍ സഭ

സാമ്പത്തിക സംവരണ വിഷയത്തില്‍ മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് സീറോ മലബാര്‍ സഭ. പ്രമുഖ ദിനപത്രത്തിൻ്റെ എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് വിമര്‍ശനം. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ ‘സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത’ എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമര്‍ശനമുള്ളത്.

Read More »

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി; എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു

എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളാണ് തള്ളിയത്.

Read More »

നൂറു ദിന പ്രഖ്യാപനം: കാൽ ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു

നൂറുദിവസത്തിനകം അരലക്ഷം പേര്‍ക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതി മൂന്നാഴ്‌ച പിന്നിട്ടപ്പോള്‍ ജോലി ലഭിച്ചത് കാൽലക്ഷം പേര്‍ക്ക്. ചൊവ്വാഴ്‌ചവരെ 25,109 പേർക്ക് തൊഴിൽ ലഭിച്ചു. ഇതിൽ മുവായിരത്തിൽപ്പരം സ്ഥിരം നിയമനം‌. കോവിഡ്‌ മൂലമുള്ള തൊഴിലില്ലായ്‌മ പരിഹരിക്കാൻ ഒക്ടോബർ ഒന്നിനാണ്‌ മുഖ്യമന്ത്രി 100 ദിന തൊഴിൽ സൃഷ്ടിക്കൽ പദ്ധതി പ്രഖ്യാപിച്ചത്‌. എന്നാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ലക്ഷ്യമിട്ടതിന്റെ പകുതിപേര്‍ക്കും തൊഴില്‍ നല്‍കാനായി.

Read More »

ബീഹാര്‍ തെരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  ബീഹാര്‍: ബീഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. പ്രത്യേക കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള ആദ്യത്തെ നിയമസഭാ വോട്ടെടുപ്പാണ് ബീഹാറിലേത്.  71 മണ്ഡലങ്ങളിലായി 2.14

Read More »

ഫേ​സ്ബു​ക്ക് ഇ​ന്ത്യ പോ​ളി​സി ഡ​യ​റ​ക്ട​ർ അ​ൻ​ഖി ദാ​സ് രാ​ജി​വ​ച്ചു

ഫേ​സ്ബു​ക്ക് ഇ​ന്ത്യ പോ​ളി​സി ഡ​യ​റ​ക്ട​ർ അ​ൻ​ഖി ദാ​സ് രാ​ജി​വ​ച്ചു. അ​ൻ​ഖി ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. പാ​ര്‍​ല​മെ​ന്റ​റി സ​മി​തി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​യാ​യ ശേ​ഷ​മാ​ണ് അ​ന്‍​ഖി ദാ​സി​ന്റെ രാ​ജി.

Read More »

അണ്‍ലോക്-5 നവംബര്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്-5 നവംബര്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇതനുസരിച്ച് സെപ്റ്റംബര്‍ 30ന്

Read More »

മുരളീധരനെതിരായ പരാതി ചീഫ് വിജിലൻസ് ഓഫിസർ അന്വേഷിക്കും

അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മിനിസ്റ്റീരിയൽ കോൺഫറൻസിൽ നിയമവിരുദ്ധമായി പി.ആർ കമ്പനി മാനേജരായ യുവതിയെ പങ്കെടുപ്പിച്ചതിനെക്കുറിച്ച് നൽകിയ പരാതി പരിശോധിച്ച്  ഉചിതമായ നടപടി സ്വീകരിക്കാൻ സെൻട്രൽ വിജിലൻസ് കമ്മീഷൻ ഉത്തരവിട്ടു. 

Read More »

പൊതു സമ്മതം എടുത്തുകളയും; കേരളത്തില്‍ സിബിഐയെ വിലക്കാന്‍ സിപിഎം പിബി

  ന്യൂഡല്‍ഹി: കേരളത്തില്‍ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് വിലയിരുത്തിയ പിബി സിബിഐക്ക് നല്‍കിയ പൊതുസമ്മതം എടുത്തുകളയാന്‍ തീരുമാനിച്ചു. കേരളത്തില്‍ സിബിഐയുടെ

Read More »

ഹത്രാസ് കേസ്: അന്വേഷണ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്

  ന്യൂഡല്‍ഹി: ഹത്രാസ് കേസില്‍ സിബിഐ അന്വേഷണത്തിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക് നല്‍കി സുപ്രീംകോടതി. കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Read More »

ബി.ടെക് പരീക്ഷയിലെ കൂട്ട കോപ്പിയടി; പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍

  തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബി.ടെക് പരീക്ഷ കോപ്പിയടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍നിന്ന് 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി സാങ്കേതിക സര്‍വകലാശാല. നാല് കോളേജുകളില്‍ നിന്നാണ് ഇത്രയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇന്‍വിജിലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു

Read More »