English മലയാളം

Blog

chennithala and pinarayi

 

ഉ​ളു​പ്പു​ണ്ടെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ശി​വ​ശ​ങ്ക​റെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ്  ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ അ​ഴി​മ​തി​യു​ടെ​യും പ്ര​ഭ​വ​കേ​ന്ദ്രം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​ണ്. ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ അ​ഴി​മ​തി​ക​ളും പു​റ​ത്ത് വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു. നാ​ല് വ​ര്‍​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​റി​ന്‍റെ ഇഡി കസ്റ്റഡിയിലെടുത്തതോടെ അ​ഴി​മ​തി​യു​ടെ പ്ര​ഭ​വ​കേ​ന്ദ്രം എ​വി​ടെ​യാ​ണെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​യി. അ​ഴി​മ​തി ചെ​യ്ത​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യ​ണം. നാ​ണം കെ​ടാ​തെ മു​ഖ്യ​മ​ന്ത്രി ഇ​നി​യെ​ങ്കി​ലും രാ​ജി വ​യ്ക്ക​ണം. കേ​ര​ള ജ​ന​ത​യോ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​നി​യൊ​രു ന്യാ​യീ​ക​ര​ണ​വും പ​റ​യാ​നി​ല്ല. മു​ഖ്യ​മ​ന്ത്രി തു​ട​ക്കം മു​ത​ല്‍ ത​ന്നെ ശി​വ​ശ​ങ്ക​റെ ന്യാ​യീ​ക​രി​ച്ചു. സ്പ്രിം​ങ്ക​ള​ര്‍ മു​ത​ല്‍ എ​ല്ലാ അ​ഴി​മ​തി​കേ​സും അ​ര​ങ്ങേ​റി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​ണ്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​ണ്. രാ​ജി​വ​ച്ച്‌ മു​ഖ്യ​മ​ന്ത്രി നി​യ​മ​ത്തി​ന് കീ​ഴ​ട​ങ്ങ​ണം.

Also read:  വയലുകളില്‍ തീയിടുന്ന കര്‍ഷകര്‍ക്കെതിരെ നിയമനടപടികള്‍ വേണ്ട; അഭ്യര്‍ത്ഥനയുമായി കെജ്രിവാള്‍

ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച എ​ല്ലാ​കാ​ര്യ​ങ്ങ​ളും സ​ത്യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. അ​ടു​ത്ത അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്കാ​ണ്. ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​ത്ര​യും അ​പ​മാ​നി​ത​നാ​യ മു​ഖ്യ​മ​ന്ത്രി വേ​റെ​യി​ല്ല. ഈ ​കേ​സി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം മു​ഖ്യ​മ​ന്ത്രി​ക്കാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ല്‍ എ​ല്ലാ ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്കും ക​യ​റി​യി​റ​ങ്ങാ​ന്‍ സാ​ധി​ച്ചു.

Also read:  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങൾ ഓൺലൈനായി ലഭിക്കും

ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്‌ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം. മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ളു​പ്പു​ണ്ടെ​ങ്കി​ല്‍ രാ​ജി​വ​യ്ക്ക​ട്ടെ. മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ജ്ഞ​അ​നു​സ​രി​ച്ചാ​ണ് ശി​വ​ശങ്ക​ര്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. ശി​വ​ശ​ങ്ക​ര്‍ രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യാ​ണ് രോ​ഗ​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.