English മലയാളം

Blog

india covid

 

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 49,881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധ 80,40,203 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം 517 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. അതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,20,527 ആയി.

Also read:  കുവൈറ്റിൽ നിന്നും അന്താരാഷ്ട്ര വിമാനങ്ങൾ ഇന്നുമുതൽ പറക്കും; ഇന്ത്യയിലേക്ക് സർവീസ് ഇല്ല

രാജ്യത്ത് നിലവില്‍ 6,03,687 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നുണ്ട്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 73,15,989 ആണ്. 24 മണിക്കൂറിനുള്ളില്‍ 56,480 പേര്‍ രോഗമുക്തരായി. ലോകത്ത് രോഗമുക്തരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

Also read:  ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനികള്‍ക്ക്‌ നല്ല കാലം

ഐസിഎംആറിന്റെ കണക്കുപ്രകാരം ഒക്ടോബര്‍ 28 വരെ രാജ്യത്ത് 10,65,63,440 കോവിഡ് പരിശോധനകളാണ് നടത്തിയത്. ബുധനാഴ്ച മാത്രം 10,75,760 പരിശോധനകളും നടത്തി.